കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധുവിന്റെ പേരില്‍ ഫ്ളക്‌സ്: വിവാഹപ്പന്തലില്‍ കൂട്ടയടി

Google Oneindia Malayalam News

കോതമംഗലം: മലബാര്‍ കല്യാണം എന്ന പേരില്‍ വരന്റെ കൂട്ടുകാര്‍ തമാശകള്‍ ഒപ്പിക്കുന്ന ഒരു പരിപാടി കോഴിക്കോട്ടും സമീപ പ്രദേശങ്ങളിലും ഉണ്ട്. ചെറുക്കനും പെണ്ണും മാലയിടാന്‍ തുടങ്ങുമ്പോള്‍ പന്തലിനടുത്ത് പടക്കം പൊട്ടിക്കുക, ആദ്യരാത്രി ആഘോഷിക്കാനുള്ള മുറിയുടെ വാതിലും ജനലും മറ്റും അഴിച്ചെടുത്ത് കൊണ്ടുപോകുക എന്നിങ്ങനെ പോകുന്നു മലബാര്‍ കല്യാണത്തിലെ പൊടിക്കൈകള്‍.

പലപ്പോഴും പരിധിവിടാറുണ്ടെങ്കിലും മലബാര്‍ കല്യാണത്തിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. ആളുകള്‍ അതിന്റെ സ്പിരിറ്റില്‍ കാര്യങ്ങള്‍ എടുക്കുന്നത് കൊണ്ടാണ് ഇത്. എന്നാല്‍ കോതമംഗലത്തെ ഒരു കല്യാണം അടിയില്‍ കലാശിക്കാന്‍ കാരണമായത് വരന്റെ കൂട്ടുകാര്‍ ഒപ്പിച്ച ഒരു തമാശയാണ്. ഇക്കാര്യം പറഞ്ഞ് മൂന്ന് തവണയായിട്ടാണ് വിവാഹദിവസം അടി നടന്നത്.

marriage

കോതമംഗലം വടാട്ടുപാറയിലാണ് കല്യാണദിവസം കൂട്ടയടി നടന്നത്. രാത്രി എട്ട് മണിക്ക് മുമ്പ് വീട്ടില്‍ കയറണം, നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നിങ്ങനെ വരന് പത്ത് കല്‍പനകളുമായി ഫ്ളക്‌സ് കെട്ടാനുള്ള ശ്രമമാണ് അടിയില്‍ കലാശിച്ചത്. വധുവിന്റെ പേരിലാണ് വരന്റെ കൂട്ടുകാര്‍ വിവാഹവേദിക്ക് സമീപം ഫ്ളക്‌സ് കെട്ടിയത്.

വധുവിന്റെയും വരന്റേയും ബന്ധുക്കള്‍ ഇടപെട്ട് ഫ്ളക്‌സ് അഴിച്ച് മാറ്റുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ബഹളമായി. ഇതാണ് പിന്നീട് അടിയില്‍ കലാശിച്ചത്. സദ്യയ്ക്കിടെ വീണ്ടും ഇതേച്ചൊല്ലി ബഹളവും അടിയും ഉണ്ടായി. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് പ്രശ്‌നം ഒതുക്കിത്തീര്‍ത്തത്. പോലീസ് കേസെടുത്തിട്ടില്ല.

English summary
Bride groom's friends created problems at wedding ceremony in Kothamangalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X