കതിർമണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ നവവധു ആ രഹസ്യം വെളിപ്പെടുത്തി! വിവാഹം മുടങ്ങി... സംഭവം തിരുവനന്തപുരത്ത്

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: താലിക്കെട്ടിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാഹവേദിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കതിർമണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ നവവധു കാമുകനോടൊപ്പം പോകണമെന്ന് വാശിപിടിച്ചതോടെ വിവാഹം മുടങ്ങി.

ക്യാപ്റ്റന്മാർ ശുചിമുറിയിൽ പോയി, വിമാനം പറത്തിയത് വനിതാ പൈലറ്റുമാർ! അപകടം മണത്തപ്പോൾ ധീരമായ ഇടപെടൽ..

പാറശാല മഞ്ചവിളാകം പരക്കുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. പാറശാല സ്വദേശിനിയായ യുവതിയും ഉച്ചക്കട സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. എന്നാൽ താലിക്കെട്ടിനായി വധു കതിർമണ്ഡപത്തിൽ എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഉച്ചക്കട സ്വദേശിയായ യുവാവും പാറശാല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉച്ചയ്ക്ക് 12.10നുള്ള മുഹൂർത്തത്തിലാണ് നിശ്ചയിച്ചിരുന്നത്.

താലിക്കെട്ടിന്...

താലിക്കെട്ടിന്...

ഉച്ചക്കട സ്വദേശിയായ യുവാവും പാറശാല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉച്ചയ്ക്ക് 12.10നുള്ള മുഹൂർത്തത്തിലാണ് നിശ്ചയിച്ചിരുന്നത്. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ പാറശാല മഞ്ചവിളാകം ക്ഷേത്ര ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

 മണ്ഡപത്തിലേക്ക്...

മണ്ഡപത്തിലേക്ക്...

മുഹൂർത്തത്തിന് സമയമായതോടെ വധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നവവധു വരുന്നത് കണ്ടവർക്ക് ആദ്യമൊന്നും അസ്വാഭാവികത തോന്നിയില്ല. എന്നാൽ മണ്ഡപത്തിലെത്തിയ വധു പിന്നീട് കാണിച്ചുകൂട്ടിയത് കണ്ടപ്പോൾ അതിഥികൾ ശരിക്കും അമ്പരന്നു.

പൊട്ടിക്കരഞ്ഞ്...

പൊട്ടിക്കരഞ്ഞ്...

മണ്ഡപത്തിലെത്തിയ നവവധു തനിക്ക് വിവാഹത്തിന് താൽപ്പര്യമില്ലെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് വിളിച്ചുപറഞ്ഞു. ബിഎസ്സി നഴ്സിങിന് കൂടെ പഠിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയുമായി പ്രണയത്തിലാണെന്നും, അവനോടൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്നും യുവതി മണ്ഡപത്തിൽ വച്ച് പറഞ്ഞു.

ഫലമുണ്ടായില്ല...

ഫലമുണ്ടായില്ല...

വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞതോടെ യുവതിയെ അനുനയിപ്പിക്കാനായി ബന്ധുക്കളുടെ ശ്രമം. അമ്മയും അച്ഛനും ബന്ധുക്കളും കേണപേക്ഷിച്ചെങ്കിലും യുവതി തന്റെ നിലപാടിൽ നിന്നും പുറകോട്ടില്ലെന്ന് തീർത്തുപറഞ്ഞു.

പോലീസ്...

പോലീസ്...

യുവതി വിവാഹത്തിന് താൽപ്പര്യമില്ലെന്ന് വിളിച്ചുപറഞ്ഞതോടെ മണ്ഡപത്തിലിരുന്ന വരനും ബന്ധുക്കളുമാണ് ശരിക്കും ഇളിഭ്യരായത്. സംഭവം നാണക്കേടായി മാറിയതോടെ യുവാവിന്റെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ബന്ധുക്കൾ മാരായമുട്ടം പോലീസിൽ വിവരമറിയിച്ചു.

ചർച്ച...

ചർച്ച...

പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചത്. സംഭവത്തിൽ വരന്റെ വീട്ടുകാർ ആവശ്യപ്പെടുന്ന തുക നഷ്ടപരിഹാരം നൽകാമെന്ന് വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. ഓഡിറ്റോറിയത്തിൽ ഒരുക്കിയിരുന്ന വിവാഹസദ്യയും ഉപേക്ഷിക്കേണ്ടിവന്നു.

നിശ്ചയിച്ചത്...

നിശ്ചയിച്ചത്...

വിദേശത്ത് ജോലി ചെയ്യുന്ന ഉച്ചക്കട സ്വദേശിയായ യുവാവുമായി നാല് മാസ് മുൻപാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. ഇതിനു ശേഷം ഇരുവരുടെയും മോതിരം മാറൽ ചടങ്ങും നടത്തി. അന്നുതൊട്ട് വിവാഹത്തിന്റെ തലേദിവസം വരെ ഇരുവരും സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പ്രണയത്തെക്കുറിച്ച് മാത്രം യുവതി വെളിപ്പെടുത്തിയിരുന്നില്ല.

'സിനിമാ സ്റ്റൈൽ' പ്രതികാരവുമായി ആന്റണി പെരുമ്പാവൂർ! കർഷകരുടെ വെള്ളം മുട്ടിച്ചു... വീണ്ടും ആരോപണം..

പ്രവാസിയുടെ ഭാര്യ അയൽവാസിയായ ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി! കുഞ്ഞിനെ വേണ്ടെന്ന് ഹസ്നത്ത്...

English summary
bride has created dramatic scenes in auditorium, parassala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്