കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ബീച്ചില്‍ കടല്‍പാലം തകര്‍ന്ന് വീണു.... 13 പേര്‍ക്ക് പരിക്ക്, സംഭവം ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: നവീകരിച്ച കോഴിക്കോട് സൗത്ത് ബീച്ചില്‍ കടല്‍പാലം തകര്‍ന്ന് വീണു. 13 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് ഗുരുതരമായി പരിക്കില്ലെന്നാണ് സൂചന. സുമേഷ്, എല്‍ദോ, റിയാസ്, അനസ്, ശില്‍പ, ജിബഷ്, അഷര്‍, സ്വരാജ്, ഫാസില്‍, റംഷാദ്, ഫാസില്‍, അബ്ദുള്‍ അലി, ഇജാസ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകീട്ട് 7.45 ഓടെയാണ് അപകടമുണ്ടായത്.

1

ബീച്ചിലെത്തിയവര്‍ കടല്‍പാലത്തിന്് മുകളില്‍ കയറിയ സമയത്താണ് പാലത്തിന്റെ ഒരുഭാഗത്തെ സ്ലാബ് പൊട്ടിവീണത്. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം പരിക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശില്‍പയുടെ തലയ്ക്ക് സാരമായ പൊട്ടലുണ്ട്. ബാക്കിയുള്ളവരുടെ പരിക്കുകള്‍ ഗുരുതരമുള്ളതല്ല.

1

അതേസമയം സൗത്ത് ബീച്ചില്‍ കടല്‍പാലം സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ഇവിടെ വരുന്നവര്‍ കാര്യമാക്കാറില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വൈകുന്നേരങ്ങളില്‍ പാലത്തിനടിയില്‍ ആളുകള്‍ ഇരിക്കാറുണ്ടെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. ഇത് അപകടസാധ്യത കൂടുതലാക്കുന്നു. പാലം പൊളിഞ്ഞ് ഇവരുടെ ദേഹത്ത് വീഴാനുള്ള സാധ്യത കൂടുതലാണ്.

1

അപകടം നടന്ന ഭാഗത്ത് കടല്‍ വെള്ളത്തില്‍ രക്തം കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതിനെല തുടര്‍ന്ന് ബീച്ച് ഫയര്‍ഫോഴ്‌സും ടൗണ്‍പോലീസും സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ജെസിബി കൊണ്ട് സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനത്തിനാണ് അധികൃതര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ബീച്ചിലേക്ക് ജെസിബി കൊണ്ടുവരിക ദുഷ്‌കരമാണ്. കട്ടര്‍ ഉപയോഗിച്ച് സ്ലാബുകള്‍ മുറിച്ച് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

1

രാത്രിയാത്രാ നിരോധനം: ജാവദേക്കറെ കണ്ട് പിണറായി, വിദഗ്ധ സമിതി രൂപീകരിക്കും

English summary
bridge collapsed at calicut beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X