കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാധാകൃഷ്ണനെ ന്യായീകരിക്കുന്ന മഹിളാ നേതാക്കളേ, കേട്ടോളൂ; മാപ്പ് പറയണമെന്ന്‌ വൃന്ദ കാരാട്ട്...

കേരളത്തിലെ വനിതാ നേതാക്കള്‍ക്ക് തിരിച്ചടിയായി രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രംഗത്തെത്തി. കെ രാധാകൃഷ്ണന്‍ തെറ്റ് ചെയ്‌തെന്നാണ് വൃന്ദ പറയുന്നത്.

  • By Desk
Google Oneindia Malayalam News

ദില്ലി: വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും കൂട്ടുകാരും കൂട്ടബലാത്സംഗം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ വലിയ വെട്ടിലാക്കിയിരിക്കുകയാണ്. അതിക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി ഗുരുതര ആരോപണവുമായി രംഗത്ത് വന്നിട്ടും സിപിഎം നേതാവിനെ സംരക്ഷിക്കാനും ന്യായീകരിക്കാനുമാണ് നേതാക്കളുടെ ശ്രമം.

സിപിഎം തൃശ്ശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ച് പരസ്യമായി ആരോപണവിധേയനെ ന്യായീകരിച്ചു. കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍കൂടിയായിരുന്ന കെ രാധാകൃഷ്ണനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ പോലീസ് അന്വേഷണവും നടക്കുകയാണ്.

ദേശീയ വനിതാകമ്മീഷന്‍ വിശദീകരണവും ചോദിച്ചു. എന്നാല്‍ കേരളത്തിലെ സിപിഎം വിനതാ നേതാക്കളെല്ലാം രാധാകൃഷ്ണനെ പിന്തുണച്ചാണ് രംഗത്തെത്തിയത്. പക്ഷെ കേരളത്തിലെ വനിതാ നേതാക്കള്‍ക്ക് തിരിച്ചടിയായി രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രംഗത്തെത്തി. കെ രാധാകൃഷ്ണന്‍ തെറ്റ് ചെയ്‌തെന്നാണ് വൃന്ദ പറയുന്നത്. രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

വൃന്ദ കാരാട്ട്

വൃന്ദ കാരാട്ട്

വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ നടപടി തെറ്റായിപ്പോയെന്നാണ് വൃന്ദകാരാട്ട് പറയുന്നത്.രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

വലിയ ദുരന്തം

വലിയ ദുരന്തം

ക്രൂരമായ പീഡനത്തിനിരയായിട്ടും പോലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്ന തോന്നല്‍ യുവതിക്കുണ്ടായത് വലിയ ദുരന്ദമാണെന്നും വൃന്ദകാരാട്ട് പറഞ്ഞു.

നീതി കിട്ടിയില്ല

നീതി കിട്ടിയില്ല

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പീഡനം നടക്കുന്നത്. രണ്ട് വര്‍ഷകാലത്തും യുവതിക്ക് നീതി കിട്ടിയില്ലെന്നത് ഗുരുതരമായ കാര്യമാണ്. ആരോപണമുയര്‍ന്നപ്പോള്‍ പാര്‍ട്ടി നടപടിയെടുത്തെന്നും വൃന്ദ പറഞ്ഞു.

കെ രാധാകൃഷണനെ അനുകൂലിച്ചു

കെ രാധാകൃഷണനെ അനുകൂലിച്ചു

ഇരയുടെ പേര് പറഞ്ഞ കെ രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ രാധാകൃഷ്ണനെ പിന്തുണയ്ക്കുകയാണ് കേരളത്തിലെ സിപിഎം വനിതാ നേതാക്കള്‍ ചെയ്തത്.

ടിഎന്‍ സീമ

ടിഎന്‍ സീമ

കെ രാധാകൃഷ്ണന്റെ പ്രതികരണം സ്വാഭാവിക പ്രതികരണം മാത്രമാണെന്നായിരുന്നു മുന്‍ എംപിയും ജനാതിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ ടിഎന്‍ സീമയുടെ പ്രതികരം

കെകെ ഷൈലജ

കെകെ ഷൈലജ

ആരോഗ്യമന്ത്രി കെകെ ഷൈലജയും രാധാകൃഷ്ണനെ പിന്തുണച്ചെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിയാതെ പറഞ്ഞതാകാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കെ രാധാകൃഷ്ണന്‍ പറഞ്ഞത്

കെ രാധാകൃഷ്ണന്‍ പറഞ്ഞത്

ആരോപണ വിധേയനായ സിപിഐഎം കൗണ്‍സിലര്‍ ജയന്തിനെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി വിശദീകരിക്കവെയാണ് ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ കൂട്ട ബലാല്‍സംഗ ഇരയുടെ പേര് വെളിപ്പെടുത്തിയത്. അത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരോട് ജയന്തന്റെ പേര് മാത്രം പുറത്ത് വരികയും ഇവരുടെ പേര് വരാതിരിക്കുന്നത് ശരിയല്ലെന്നുമായിരുന്നു മറുപടി.

English summary
CPM Politburo member Brinda karat against K radhakrishan over revealing the name of rape Victim,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X