India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് മയപ്പെടുത്തി ബൃദ്ധ കാരാട്ട് : ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കുള്ളത്

Google Oneindia Malayalam News

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ മുന്‍നിലപാടില്‍ നിന്ന് പുറകോട്ട് പോയി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും വൈകാരികമായ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്നും ബൃദ്ധ കാരാട്ട് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനിടെയായിരുന്നു പ്രതികരണം.

ശബരിമല വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട ഒന്നാണ്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാനുള്ള അവകാശത്തെ ശരിവക്കുകയാണ് സുപ്രീം കോടതി ഉത്തരവിലൂടെ ചെയ്തത്. സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍ അത് നടപ്പാക്കുകയും ചെയ്തു. പല തരത്തിലുള്ള നിലപാടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതെല്ലാം ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ബൃദ്ധ കാരാട്ട് വ്യക്തമാക്കി. വിശ്വാസികളായ സ്ത്രീകളുടെ ന്യായമായ അവകാശത്തെക്കുറിച്ചും സമൂഹത്തില്‍ ചര്‍ച്ച നടക്കണമെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

1


ആരാധനാലയങ്ങളില്‍ ഉള്‍പ്പടെ ലിഗസമത്വം വേണമെന്നായിരുന്നു സിപിഎമ്മിന്റെയും ബൃന്ദ കാരാട്ടിന്റെയും മുന്‍ നിലപാട്. ശബരിമല വിഷയത്തിലും അത്തരത്തില്‍ ലിംഗസമത്വം ഉറപ്പാക്കണമെന്ന് സി.പി.എം നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം വോട്ട് കുറയാന്‍ കാരണമായിരുന്നുവെന്ന് സിപിഎമ്മിന്റെ അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും ബൃന്ദയുടെ പ്രതികരണമെന്നാണ് വിലയിരുത്തല്‍.

2

12 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് 2018 സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതായിരുന്നു വിധി. എന്നാല്‍ ഈ വിധിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്വകാര്യ വ്യക്തികളും സംഘടനകളും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

3


യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ബെഞ്ചിലുണ്ടായിരുന്ന സ്ത്രീ കൂടിയായ ഇന്ദു മല്‍ഹോത്ര വിയോജിപ്പ് രേഖപ്പെടുത്തി.
ഭരണഘടനാ ബെഞ്ചിന്റെ ഈ വിധിക്കെതിരേ എന്‍എസ്എസും ദേശീയ അയ്യപ്പഭക്ത സമിതിയും റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചു. ഈ സമയത്ത് തന്നെ വിധി നടപ്പാക്കുമെന്നായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

4

തുടര്‍ന്ന് സംസ്ഥാനത്ത് മുമ്പെങ്ങും കാണാത്ത തരത്തിലുള്ള പ്രക്ഷോഭത്തിന്റെ നാളുകളായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളിലായി 9000 ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
വിവിധ കേസുകളിലായി സംസ്ഥാനത്ത് 27000 പേര്‍ അറസ്റ്റിലായി. അതിനിടെയാണ് പ്രതിഷേധത്തിനുള്ളിലും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി, കനഗ ദുര്‍ഗ എന്നീ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത്.ആ സംഭവത്തിന് ശേഷം ഇന്നും ബിന്ദു അമ്മിണിക്ക് പൊതുഇടങ്ങളില്‍ മര്‍ദനമേല്‍ക്കാറുണ്ട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിക്ക് സംരക്ഷണം നല്‍കാന്‍ പൊലീസും പരാജയപ്പെടുകയാണ്.

5


അതേ സമയം സില്‍വര്‍ലൈന്‍ വിഷയത്തില്‍ സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഭിന്നതകളില്ലെന്ന് അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഭിന്നതകളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ സീതാറാം യെച്ചൂരി നിഷേധിച്ചു. ലക്ഷ്യമെന്നും അനാവശ്യമായ രീതിയില്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കേരള സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണം എന്നതാണ് സി പി എമ്മിന്റെ ആഗ്രഹം എന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും തനിക്കും ഇതില്‍ ഒരേ നിലപാടാണെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയില്‍ സിപിഎമ്മിന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: പത്ത് പേര്‍ക്ക് ഇടിമിന്നലേറ്റുസംസ്ഥാനത്ത് ശക്തമായ മഴ തുടരും: പത്ത് പേര്‍ക്ക് ഇടിമിന്നലേറ്റു

English summary
brinda karat response over sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X