മുഖ്യന്‍റെ ഓഫീസില്‍ നടക്കുന്നത് ജനം അറിയണം;വിഎസ്

'വിവരാവകാശവും വരും കാലവും' എന്നപേരില്‍ തിരുവനന്തപുരത്ത് നടന്ന ദ്വിദ്വിന ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിഎസ്. ഒക്ടോബര്‍ 12 ശനിയാഴ്ചയാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. വിഎസിനൊപ്പം കേന്ദ്രമന്ത്രി ശശി തരൂരും ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കവേ കേന്ദ്രമന്ത്രി ശശി തരൂര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യത പരിശോധിയ്‌ക്കേണ്ടതാണെന്ന് വിഎസ്, സോളാര്‍ കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിയ്‌ക്കേണ്ടെന്നതാണ് ഹൈകോടതി നിലപാടെന്നും വിഎസ്. 24 മണിയ്ക്കൂറും സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുടെ നിരീക്ഷണത്തിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്താണ് നടക്കുന്നെന്ന് അറിയാനുള്ള അവകാശം സാധാരണക്കാരനുണ്ടെന്നും വിഎസ് പറഞ്ഞു.
ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശ നല്‍കുന്നതാണ് വിവരാവകാശ നിയമമെന്നും മാധ്യമപ്രവര്‍ത്തകര്‍ പോലും വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി വിനിയോഗിച്ചിട്ടില്ലെന്നും വിഎസ്. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്ത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ദ്വിദിന ദേശീയ സെമിനാറില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.












Click it and Unblock the Notifications