ശശികല ടീച്ചര്‍ക്ക് ബ്രിട്ടന് വിസ നിഷേധിച്ചു... കാരണം?
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ടീച്ചറോട് ഇംഗ്ലീഷുകാര്‍ക്ക് എന്താണ് പ്രശ്നം? എന്തായാലും ടീച്ചര്‍ക്ക് യുകെ വിസ നിഷേധിച്ചിരിയ്ക്കുകയാണ്.
ഹിന്ദു ഐക്യവേദിയുടെ ബ്രിട്ടനിലെ ശാഖ സംഘടിപ്പിയ്ക്കുന്ന പരിപാടിയിലേയ്ക്ക് ക്ഷണിയ്ക്കപ്പെട്ട വ്യക്തിയായിരുന്നു കെപി ശശികല. എന്നാല്‍ ചിലര്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് വിസ നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെപി ശശികല കേരളത്തിലെ ഹിന്ദു ഐക്യ വേദിയുടെ പ്രധാന പ്രഭാഷകരില്‍ ഒരാളാണ്. വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതാണ് ഇവരുടെ പ്രസംഗങ്ങള്‍ എന്ന് ആക്ഷേപമുണ്ട്. ഈ പ്രസംഗങ്ങളുടെ പരിഭാഷയടക്കം ബ്രിട്ടനിലെ അധികൃതര്‍ക്ക് പരാതിക്കാര്‍ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
ശശി കലയ്ക്കൊപ്പം ബ്രിട്ടനില്‍ എത്താനിരുന്ന പ്രഭാഷകന്‍ ഗോപാലകൃഷ്ണനും വിസ നിഷേധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ക്കും ഇന്ത്യന്‍ എംബസിയ്ക്കും ശശികലയെ സംബന്ധിച്ച് പരാതി നല്കിയിട്ടുണ്ടത്രെ.
പണ്ട് ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് നരേന്ദ്ര മോദിയ്ക്ക് അമേരിയ്ക്ക വര്‍ഷങ്ങളോളം വിസ നിഷേധിച്ചിരുന്നു. പിന്നീട് വന്‍ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അദ്ദേഹം അധികാരമേറ്റതിന് ശേഷമാണ് മോദിയ്ക്ക് അമേരിയ്ക്ക വിസ അനുവദിച്ചത്.
ലണ്ടനില്‍ ഇതിന് സമാനമായി മറ്റൊരു മത വക്താവും വിലക്ക് നേരിടുന്നുണ്ട്. 2010 ലണ്ടന്‍ സന്ദര്ശിയ്ക്കാനിരുന്ന മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിനാണ് അന്ന് വിസ നിഷേധിച്ചത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications