കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലവ് കേരള, ലവ് ഇന്ത്യ': കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു, ദൃശ്യം പങ്കുവെച്ച് മന്ത്രി

Google Oneindia Malayalam News

എറണാകുളം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിദേശ പൗരന്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ബ്രിട്ടീഷുകാരനായ ബ്രയാന്‍ നീലാണ് ആശുപത്രി വിട്ടത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് 15നാണ് കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്.

കോവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചതെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു. ആശുപത്രി വിടുന്ന ബ്രയാന്‍റ ദൃശ്യങ്ങള്‍ മന്ത്രി പങ്കുവെച്ചിട്ടിണ്ട്. "ലവ് കേരള, ലവ് ഇന്ത്യ'' ഏറെ സന്തോഷത്തെ പറയുന്ന ബ്രയാനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. കെകെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അനുമതിയോടെ

അനുമതിയോടെ

ഇത് രൂക്ഷമായതിനെ തുടര്‍ന്ന് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരുന്നു. ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ബ്രയാന് ആന്റി വൈറല്‍ മരുന്നുകളായ റിറ്റോനാവിര്‍, ലോപിനാവിര്‍ കോമ്പിനേഷന്‍ നല്‍കി. 14 ദിവസം ഇത് തുടര്‍ന്നു. വൈറല്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച ഇന്റര്‍ഫേസ് വെന്റിലേഷനാണ് ബ്രയാന് നല്‍കിയത്.

മാര്‍ച്ച് 15 ന്

മാര്‍ച്ച് 15 ന്

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് 15നാണ് കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയ്ന്‍ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായ ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാന്‍ അപ്പോള്‍.

അഭിമാനിക്കാന്‍ കഴിയുന്ന സന്ദര്‍ഭം

അഭിമാനിക്കാന്‍ കഴിയുന്ന സന്ദര്‍ഭം

രോഗമുക്തനായി ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ ആശുപത്രി വിട്ടിരിക്കുകയാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് ഏറെ അഭിമാനിക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണിത്. കോവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അഭിനന്ദനം അറിയിക്കുന്നു.

മൂന്നു ദിവസം കഴിഞ്ഞപ്പോള്‍

മൂന്നു ദിവസം കഴിഞ്ഞപ്പോള്‍

മരുന്നുകള്‍ നല്‍കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി വന്നു. പക്ഷേ പനി വിട്ടുമാറിയില്ല. എക്‌സ് റേ കളില്‍ അദ്ദേഹത്തിന്റെ ഇടത് ലംഗ്‌സ് പൂര്‍ണ്ണമായും വലത് ലംഗ്‌സ് ഭാഗികമായും ന്യൂമോണിയ പടര്‍ന്നതായി കണ്ടെത്തി. ചികിത്സ തുടര്‍ന്നു. ഏഴ് ദിവസമായപ്പോള്‍ ന്യൂമോണിയ കുറഞ്ഞു വന്നു.

ഡിസ്ചാര്‍ജ് ചെയ്തു

ഇതോടെ പനിയും കുറഞ്ഞു. കോ വിഡ് 19 പരിശോധനാഫലവും നെഗറ്റീവായി . ഈ കാലയളവില്‍ സി.ടി.സ്‌കാന്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ലാബ് പരിശോധനകളും നടത്തി. കഴിഞ്ഞ അഞ്ചു ദിവസമായി സ്വയം ശ്വാസം എടുക്കുകയും രക്തത്തില്‍ ഓക്‌സിജന്റെ അളവ് 97 ശതമാനമാവുകയും ചെയ്തു. ആരോഗ്യ നില തൃപ്തിയായതിനെ ബ്രയാന്‍ നീലിനെ ഡിസ്ചാര്‍ജ് ചെയ്തു.

സൂക്ഷിക്കണം! ആ വാതില്‍ അട‍യുകയാണ്; സൗദിയും യുഎഇയും അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ്സൂക്ഷിക്കണം! ആ വാതില്‍ അട‍യുകയാണ്; സൗദിയും യുഎഇയും അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ്

 ധാരാവിയില്‍ കൊറോണ എത്തിച്ചത് മലയാളികള്‍, ഇവര്‍ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരെന്നും മുംബൈ പോലീസ് ധാരാവിയില്‍ കൊറോണ എത്തിച്ചത് മലയാളികള്‍, ഇവര്‍ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരെന്നും മുംബൈ പോലീസ്

English summary
british citizen cured from covid discharged from ernakulam medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X