കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്-19: വിദേശ പൗരന്‍ കൊച്ചിയിലുണ്ടായിരുന്നത് 2 ദിവസം, സന്ദര്‍ശന വിവരങ്ങള്‍ ഇന്ന് പുറത്തു വിടും

Google Oneindia Malayalam News

കൊച്ചി: കൊവിഡ്-19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കളമശ്ശേശി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാളെ ഐസലോറ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ ഭാര്യയും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. കൊച്ചിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടം ഇന്ന് പുറത്തു വിട്ടേക്കും.

ഈ മാസം ആറാം തീയതി പകൽ 12.40നുള്ള വിമാനത്തിലാണ് ഇയാൾ കൊച്ചിയിൽ എത്തിയത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രണ്ട് ദിവസം താമസിക്കുകയും എട്ടാം തീയതി തൃശ്ശൂരിലേക്ക് പോകുകയും ചെയ്തു . ഇതിനിടയ്ക്ക് ഇയാൾ എവിടെയെല്ലാം സന്ദർശനം നടത്തിയെന്നുള്ള വിവരങ്ങൾ ശേഖരിച്ച് വരുന്നു. ലണ്ടൻ സ്വദേശി തങ്ങിയ ഹോട്ടലിൽ അദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ ഹോട്ടൽ ജീവനക്കാരോട് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

corona

അതേസമയം, കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ പുതിയതായി 87 പേരെ കൂടി നിരീക്ഷണത്തിലാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിൽ 77 പേർ വീടുകളിലും 10 പേർ കളമശ്ശേരി ഐസൊലേഷൻ വാർഡിലുമാണ് ഉള്ളത്. നിരീക്ഷണ പട്ടികയിൽ നിന്ന് നിരീക്ഷണ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് 22 പേരെ ഒഴിവാക്കിയിട്ടുമുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് നാല് പേരെ ഡിസ്ചാജ് ചെയ്തു. നിലവിൽ 32 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കളമശ്ശേരിയിൽ 25 ഉം മൂവാറ്റുപുഴയിൽ ഏഴ് പേരും. വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ 680 പേരാണ് ഉള്ളതെന്നും കളക്ടര്‍ അറിയിച്ചു.

കൊറോണ: ആഗോള തലത്തില്‍ മരണം 6000 കടന്നു... ഇറ്റലിയില്‍ ഒരു ദിവസം മരിച്ചത് 368 പേര്‍!!കൊറോണ: ആഗോള തലത്തില്‍ മരണം 6000 കടന്നു... ഇറ്റലിയില്‍ ഒരു ദിവസം മരിച്ചത് 368 പേര്‍!!

Recommended Video

cmsvideo
കോറോണയിൽ വലഞ്ഞു ജനം, ജനങ്ങളുടെ പ്രതികരണം കാണാം | Oneindia Malayalam

ഇന്നലെ മാത്രം കൊറോണ കൺട്രോൾ റൂമിലേക്ക് 341 ഫോൺ വിളികളാണ് എത്തിയത്. ഇതിൽ 47 പേർക്ക് പരിരക്ഷ കൗൺസിലർമാർ കൗൺസിലിങ് നൽകി. കൊറോണയുടെ ലക്ഷണങ്ങളെക്കുറിച്ച് അറിയാനും, പനി തൊണ്ടവേദന എന്നിവയുണ്ട്, അതിനാൽ കൊറോണ ടെസ്റ്റ് ചെയ്യണോ എന്ന് ചോദിച്ചും നിരവധി വിളികളെത്തി. കൂടാതെ സർക്കാർ നിർദ്ദേശം അവഗണിച്ച് ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നറിയിച്ചും, വിദേശത്ത് നിന്നും അതിഥികൾ എത്തുന്നുണ്ട് എന്നറിയിച്ച് ഹോട്ടലുകളിൽ നിന്നും വിളികളെത്തി. കൊറോണ സ്ഥിരീകരിച്ച ലണ്ടൻ സ്വദേശി താമസിച്ചിരുന്ന അതേ ഹോട്ടലിൽ താമസിച്ചിരുന്നവരാണ്, അതിനാൽ എന്താണ് ചെയ്യേണ്ടത് എന്നതായിരുന്നു മറ്റൊരു പ്രധാന അന്വേഷണമെന്നും കളക്ടര്‍ വ്യക്തമാക്കി.

രാഷ്ട്രീയമില്ല... പകരം ഐടി റെയ്ഡിന് മറുപടി, മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ കത്തിക്കയറി ഇളയദളപതി!!രാഷ്ട്രീയമില്ല... പകരം ഐടി റെയ്ഡിന് മറുപടി, മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ കത്തിക്കയറി ഇളയദളപതി!!

English summary
british citizens travel history to be revealed today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X