Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ പച്ചക്കൊടി വീശി:'ബ്രോ ഡാഡി' കേരളത്തിലേക്ക് തിരിച്ചെത്തും, പുത്തനുണർവ്വുമായി സിനിമാ മേഖല

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. നേരത്തെ കൊവിഡ് വ്യാപനം മൂലം കേരളത്തിൽ ഷൂട്ടിംഗിന് അനുമതി നൽകാത്തതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റിയിരുന്നു. കൊവിഡ് വ്യാപനത്തോടെ മലയാള സിനിമാ രംഗത്തെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ആദ്യ തരംഗത്തിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചെങ്കിലും രണ്ടാ തരംഗത്തിന്റെ വരവോടെ വീണ്ടും സിനിമാ മേഖലയ്ക്ക് തിരിച്ചടിയേറ്റിരുന്നു.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ

1


പ്രത്യേക നിബന്ധനകളോടെ കേരളത്തിൽ ചിത്രീകരണം ആരംഭിക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് കേരളത്തിൽ ആരംഭിക്കാനിരിക്കുന്നത്. ഇതോടെ ഹൈദരാബാദിൽ പുരോഗമിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെച്ച് കേരളത്തിൽ ആരംഭിക്കും. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സർക്കാർ ഇളവുകൾ നൽകിയത്.

2

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ സിനിമാ ചിത്രീകരണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മോഹൻലാൽ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദ് കേന്ദ്രീകരിച്ച് നടത്താൻ ആരംഭിച്ചത്. ഇത് സിനിമാ മേഖലയിൽ നിന്ന് വൻതോതിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

3


കേരളത്തിൽ ഇൻഡോർ ഷൂട്ടിംഗിന് പോലും അനുമതി നൽകാത്തത് സങ്കടകരമാണെന്ന് ആന്റണി പെരുമ്പാവൂർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്നതിനായി ഉത്തരവാദിത്തപ്പെട്ടവരുമായി ഇക്കാര്യം സംസാരിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാവാതായതോടെ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റുകയാണെന്ന് അദ്ദേഹം തന്നെ ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിരുന്നു. ഇത് പ്രതാരം ജൂലൈ 15ന് ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ മോഹൻനാൽ നായകനായെത്തുന്ന ജീത്തുജോഫസ് ചിത്രവും കേരളത്തിൽ ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സിനിമാ ഷൂട്ടിംഗിന് അനുമതി നൽകാത്തതിനാൽ ഇതിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നില്ല.

4


കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവുമായി ഫെഫ്ക അടക്കമുള്ള സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു. സീരിയൽ ഷൂട്ടിംഗുകൾക്ക് അനുമതി നൽകിയിട്ടും സിനിമാ ഷൂട്ടിംഗിന് അനുമതി നൽകാത്തതിൽ ഈ മേഖലയിലുള്ളവർ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നത്. ഇതോടെ സംസ്ഥാനത്ത് സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗിന് അനുമതി നൽകുകയും ചെയ്തിരുന്നു.

5

കേരളത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്രോ ഡാഡിയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ തയ്യാറാക്കിയത് പ്രകാരം ഹൈദരാബാദിൽ കുറച്ച് ദിവസത്തെ ഷെഡ്യൂൾ കൂടി ബാക്കിയുണ്ടെന്നും ഇത് പൂർത്തിയാക്കുന്നതോടെ കേരളത്തിലേക്ക് തിരിച്ചെത്തുമെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ആഗസ്റ്റ് രണ്ടോടെ കേരളത്തിൽ ഷൂട്ടിംഗ് ആരംഭിക്കും.

6

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗും സർക്കാർ അനുമതി ലഭിച്ചതോടെ ആരംഭിക്കും. സംസ്ഥാനത്ത് ഷൂട്ടിംഗിന് അനുമതി ലഭിക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗും. അതേ സമയം കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും ഷൂട്ടിംഗ് നടത്തുകയെന്നും അക്കാര്യത്തിൽ വീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ വെച്ച് സിനിമ ചിത്രീകരിക്കുന്നതിലൂടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം കേരളത്തിലുള്ള സിനിമാ പ്രവർത്തകർക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+