കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടിയെ മലര്‍ത്തിയടിക്കാന്‍ ഇനി ഒറ്റ 'ഐ' ഗ്രൂപ്പ്, ചെന്നിത്തല പടത്തലവന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയെ മലര്‍ത്തിയടിക്കാന്‍ ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചു. കെ കരുണാകരന്റെ സ്മരണയില്‍ കേരള രാഷ്ട്രീയം പിടിക്കാന്‍ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും മുന്‍ നിരയില്‍ തന്നെയുണ്ട്.

ഐ ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്ന രമേശ് ചെന്നിത്തല തന്നെയാണ് പടത്തലവന്‍. തലസ്ഥാന നഗരത്തില്‍ പഴയ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഓര്‍മപ്പെടുത്തിയ ഗ്രൂപ്പ് യോഗത്തിലായിരുന്നു തീരുമാനം.

Chennithala

പാര്‍ട്ടി സംഘടനാതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി മാത്രമല്ല ഐ ഗ്രൂപ്പിന് മുന്നിലെ എതിരാളികള്‍. ഗ്രൂപ്പില്ലെന്ന ലേബലില്‍ സ്വന്തം സ്ഥാനം നിലനിര്‍ത്തുന്ന കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ ഒതുക്കാനും പുതിയ വലിയ ഐ ഗ്രൂപ്പിന് പദ്ധതിയുണ്ട്.

ഒരിക്കല്‍ പാര്‍ട്ടി പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിക്കുകയും, അല്‍പ നാളെങ്കിലും ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്ത ആളാണ് കെ കരുണാകരന്‍. മകന്‍ മുരളീധരനും അന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ അവസാന നാളുകളുകളില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി കരുണാകരന്‍ ലീഡര്‍ ആയിത്തന്നെ മരിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കരുണാകരനോളം സ്വാധീനമുണ്ടാക്കിയ മറ്റൊരു നേതാവുണ്ടാകാനിടയില്ല. കരുണാകരന്റെ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ ചെന്നിത്തല തന്നെയാണ് ഗ്രൂപ്പിനെ നയിക്കാന്‍ യോഗ്യന്‍ എന്നാണ് നേതാക്കള്‍ക്കിടയിലെ പൊതു വിലയിരുത്തല്‍.

ഇനി കേരളത്തിന് ഒരു കോണ്‍ഗ്രസ് മന്ത്രിസഭയുണ്ടാകുമ്പോള്‍ അതിന്റെ തലപ്പത്ത് ഉമ്മന്‍ ചാണ്ടി ഉണ്ടാകരുതെന്നാണ് ഐ ഗ്രൂപ്പിന്റെ ആഗ്രഹം. എന്നാല്‍ കെ കരുണാകരനോട് പണ്ടുമുതലേ പ്രതിപത്തിയില്ലാത്ത ആളാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇപ്പോള്‍ കരുണാരന്റെ പേരില്‍ ഒരു ഗ്രൂപ്പ് സമവാക്യം കേരളത്തില്‍ ഉയര്‍ന്ന് വരുമ്പോള്‍ സോണിയയും രാഹുലും അതിനെ ഏത് രീതിയിലായിരിക്കും പരിഗണിക്കുക എന്നത് കണ്ടറിയേണ്ടി വരും.

English summary
Broad I group of Congress form a single Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X