ചൈന നടത്തുന്നത് വന്‍ സന്നാഹങ്ങള്‍; 1962 ആവര്‍ത്തിക്കരുത്, വിശാലമായ റോഡുകള്‍ വേണമെന്ന് കേന്ദ്രം
ദില്ലി: കിഴക്കന്‍ ലഡാക്കിന് പിന്നാലെ അരുണാചല്‍ പ്രദേശിലെ അതിര്‍ത്ത് മേഖലയിലും ചൈന കടന്ന് കയറ്റ് സജീവമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വരുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ അതിർ രേഖയായ യഥാർഥ നിയന്ത്രണ രേഖയിൽ വന്‍തോതിലുള്ള സൈനിക വിന്യാസമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. അരുണാചലിലെ അപ്പർ സുബാൻസിരി ജില്ലയിലെ അതിർത്തിയോട് ചേര്‍ന്ന് ചൈന 100 ലേറെ വീടുകള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം നിര്‍മ്മിച്ചുവെന്നാണ് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ കഴിഞ്ഞ ദിവസം ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
ഗ്രാമങ്ങളെന്ന പേരില്‍ ചൈന തിർത്തി മേഖലയിൽ സർവ സജ്ജമായ പട്ടാള ക്യാംപ് സജ്ജമാക്കുകയാണെന്നാണ് അതിര്‍ത്തിയിലെ ചൈനീസ് നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷനൽ ഡെപ്യൂട്ടി കമ്മിഷണർ ഡി.ജെ. ബോറ. വ്യക്തമാക്കിയത്. ചൈനീസ് നീക്കത്തിന് പ്രതിരോധം തീര്‍ക്കാനായി ഇന്ത്യയും അതിര്‍ത്തിയില്‍ സൈനിക സന്നാഹം വര്‍ധിപ്പിക്കുന്നുണ്ട്.

ഏത് അടിയന്തര സാഹചര്യത്തിനും സൈന്യം സജ്ജരായിരിക്കണമെന്നും 1962 ആവര്‍ത്തിക്കില്ലെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിയിലെ സമീപകാല സംഭവവികാസങ്ങൾ കാരണം സൈന്യത്തിന് മെച്ചപ്പെട്ട റോഡുകൾ ആവശ്യമാണെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെ കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കഴിഞ്ഞ ദിവസം കോടതയില്‍ വ്യക്തമാക്കിയിരുന്നു.
അയ്യോ ഈ കുഞ്ഞാണോ നമ്മുടെ കാവ്യ: കാവ്യാ മാധവന്റെ കുട്ടിക്കാലത്തെ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

"അതിർത്തിയുടെ മറുവശത്ത് വലിയ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. അവർ (ചൈന) അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും എയർസ്ട്രിപ്പുകൾ, ഹെലിപാഡുകൾ, റോഡുകൾ, റെയിൽവേ ലൈൻ ശൃംഖലകൾ എന്നിവ നിർമ്മിക്കുകയും ചെയ്തതായും കെകെ വേണുഗോപാല്‍ കോടതി അറിയിച്ചു. ഇന്ത്യ ഈ നീക്കങ്ങള്‍ ശക്തമായി നിരീക്ഷിക്കുയും വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്.
ഋഷികേശ് മുതൽ ഗംഗോത്രി, ഋഷികേശ് മുതൽ മന, തനക്പൂർ മുതൽ പിത്തോരാഗഡ് വരെയുള്ള ഫീഡർ റോഡുകൾ ചൈനയുടെ വടക്കൻ അതിർത്തിയിലേക്കുള്ള ഡെറാഡൂണിലെയും മീററ്റിലെയും സൈനിക ക്യാമ്പുകളെ ബന്ധിപ്പിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

അതേസമയം, പാരിസ്ഥിതിക- പ്രതിരോധ ആവശ്യങ്ങളെ സന്തുലിതവും സുക്ഷമതയോടെയും വിലയിരുത്തിവേണം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനെന്നായിരുന്നു സുപ്രീകോടതിയുടെ നിര്‍ദേശം. ഉത്തരാഖണ്ഡിലെ ചാര്‍ ദാം റോഡ് പ്രോജക്ട് നടപ്പാക്കുമ്പോള്‍ വളരെ കരുതല്‍ വേണം. പാരിസ്ഥിതി പ്രശ്‌നം രൂക്ഷമായി നേരിട്ടുന്ന പ്രദേശമാണ് ഹിമാലയം. മണ്ണിടിച്ചിലും പ്രളയവും ഇവിടെ നിത്യമായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണ്ടി. വന്യജീവി സങ്കേതങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ അപേക്ഷയിലാണ് സുപ്രീകോടതിയുടെ നിരീക്ഷണം.

എന്നാല്‍ ചൈന അതിർത്തി വരെ നീളുന്ന ചാർധാം ഹൈവേ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പുതിയ പരിഷ്കരണങ്ങള്‍ വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഉത്തരാഖണ്ഡിലെ യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യ നഗരങ്ങളിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകാനാണ് തന്ത്രപ്രധാനമായ 900 കിലോമീറ്റർ പദ്ധതി ലക്ഷ്യമിടുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
സൈന്യം, ടാങ്കുകൾ, ഹെവി പീരങ്കികൾ, യന്ത്രങ്ങൾ എന്നിവയുടെ നീക്കം വേഗത്തിലാക്കണമെന്നതാണ് സൈന്യത്തിന്റെ പ്രശ്‌നമെന്നും വേണുഗോപാൽ പറഞ്ഞു. 1962ൽ ചൈനീസ് അതിർത്തി വരെ കാൽനടയായി റേഷൻ സാധനങ്ങൾ എത്തിച്ചത് പോലെയുള്ള അവസ്ഥ ഇനിയുണ്ടാകരുത്. റോഡ് ഇരുവരി അല്ലെങ്കിൽ ആ റോഡിന്റെ ഉദ്ദേശം തന്നെ പരാജയപ്പെട്ടു. അതിനാൽ 7 മീറ്റർ വീതിയുള്ള ഇരട്ട വരിപ്പാത അനുവദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച ഒരു എതിരാളിയുണ്ടെന്ന വസ്തുത അവഗണിക്കാനാവില്ലെന്നും 1962 ലെ യുദ്ധത്തിന് ശേഷം സമൂലമായ മാറ്റങ്ങളൊന്നും കാണാത്ത അതിർത്തിയിലേക്ക് സൈന്യത്തിന് മികച്ച റോഡുകൾ ആവശ്യമാണെന്ന് സുപ്രീം കോടതിയും അഭിപ്രായപ്പെട്ടു. അതേസമയം വിശാലമായ റോഡുകളുടെ ആവശ്യമില്ലെന്നും സൈനികരെ എയർലിഫ്റ്റ് ചെയ്യാമെന്നും അന്നത്തെ കരസേനാ മേധാവി പറഞ്ഞതായി എൻജിഒ സിറ്റിസൺസ് ഫോർ ഗ്രീൻ ഡൂണിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞപ്പോൾ, പ്രസ്താവന പൂർണമായും ശരിയല്ലെന്ന് ബെഞ്ച് ഇടപെട്ട് തിരുത്തുകയും ചെയ്തു.

'ഹിമാലയത്തിലെ സ്ഥിതി ഞങ്ങൾക്കറിയാം. ചണ്ഡീഗഢിൽ നിന്ന് അതിർത്തിയിലേക്ക് നേരിട്ട് സൈനികരെ വിമാനത്തിൽ എത്തിക്കാന്‍ കഴിയില്ല. ഇന്ന് നമുക്ക് C130 ഹെർക്കുലീസ് പോലത്തെ കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിയുന്ന ഗതാഗത വിമാനങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ സേനയെ അണിനിരത്താൻ കൂടുതല്‍ സമയമെടുക്കും. ട്രെക്കിംഗ് നടത്തുന്നവരോട് പോലും ആ മലകളിൽ കയറുന്നതിന് മുമ്പ് അക്ലിമേറ്റൈസേഷന് പോകാൻ ആവശ്യപ്പെടുന്നുണ്ട്. ആ സാഹചര്യം പരിഗണിക്കേണ്ടതാണ്'- ബെഞ്ച് പറഞ്ഞു.

സൈന്യത്തിന് അവരുടെ ടട്രാ ട്രക്കുകളും മറ്റ് ഹെവി മെഷിനറികളും നീക്കേണ്ടതുണ്ടെന്നും ചൈന അതിർത്തിയിലേക്കുള്ള ഈ തന്ത്രപ്രധാനമായ ഫീഡർ റോഡുകൾ 1962 മുതൽ സമൂലമായ മാറ്റങ്ങളൊന്നും കണ്ടിട്ടില്ലെന്ന വസ്തുത മറക്കുന്നില്ലെന്നും കോടതി പറയുകയുണ്ടായി. അതേസമയം റോഡ് വികസനത്തിനെതിരായി വലിയ വിമര്‍ശനമായിരുന്നു സിറ്റിസൺസ് ഫോർ ഗ്രീൻ കോടതിയില്‍ നടത്തിയത്. എസ്‌യുവികൾക്ക് ഹിമാലയത്തിലൂടെ മുകളിലേക്കും താഴേക്കും സഞ്ചരിക്കാൻ കഴിയുന്ന റോഡുകൾ നിർമ്മിക്കാൻ അവർ മലകളെ കീറിമുറിക്കുകയാണ്. 2013-ലെ കേദാർനാഥ് വെള്ളപ്പൊക്ക ദുരന്തത്തിന് സാക്ഷ്യം വഹിച്ച ഉത്തരാഖണ്ഡിലെ ജനങ്ങൾ ഇപ്പോൾ ഈ റോഡുകൾ നിർമ്മിക്കുന്നതിന് പതിവായി നടത്തുന്ന സ്ഫോടനങ്ങൾ കാരണം നിരന്തരമായ ഭീതിയിലാണ്. ഹിമാലയം പതിവിനേക്കാള്‍ കൂടുതലായി ഉരുകയാണെന്നും അഭിഭാഷകന്‍ ഗോണ്‍വാലസ് വാദിച്ചു.

2020 സെപ്റ്റംബർ 8 ലെ ഉത്തരവ് മുതൽ, റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്തതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നുമായിരുന്നു ഗോണ്‍വാലസിന്റെ വാദത്തില്‍ ഇടപെട്ടുകൊണ്ട് വേണുഗോപാല്‍ പറഞ്ഞത്. മഞ്ഞുമലകൾ ഉരുകുന്നതിന് വാഹനങ്ങള്‍ പുറം തള്ളുന്ന പുകകള്‍ മാത്രമല്ല, അതിന് മറ്റ് പല കാരണങ്ങളുണ്ടെന്ന് ബെഞ്ചും നിരീക്ഷിച്ചു. 2020 സെപ്തംബർ 8ലെ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. 2018ലെ സർക്കുലർ 5.5 മീറ്റർ കാരിയേജ്‌വേയുടെ വീതി പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. സെപ്തംബർ എട്ടിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം.
എന്തൊരു നോട്ടമാണിത് അനുക്കുട്ടീ...; വൈറാലായി അനു സിത്താരയുടെ ചിത്രങ്ങള്‍
-
രക്തക്കുറവ് ചെറിയ സംഗതിയല്ല; ബോധം കെട്ട് വീഴാൻ പോലും സാധ്യത, ഈ പഴങ്ങൾ കഴിച്ചാൽ ഫലം ഉറപ്പ്..! -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications