മണ്ണാര്‍ക്കാട്; സഹോദരങ്ങള്‍ വെട്ടേറ്റ് മരിച്ചു

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കല്ലാങ്കുഴി സെന്ററിലേക്ക് കാറില്‍ പോവുകയായിരുന്ന മൂവരെയും തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്ലാങ്കുഴി ജുമഅ മസ്ജിദില്‍ ഇകെ വിഭാഗക്കാരുടെ നേതൃത്വത്തില്‍ തണല്‍ എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പിരിവിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. പള്ളിയില്‍ പിരിവ് നടത്തുന്നതിനെതിരെ ഹംസ വഖ്ഫ് ബോര്‍ഡില്‍ നിന്ന് വിധി നേടിയിരുന്നു. ഇതാണ് ഇകെ
വിഭാഗക്കാരില്‍ ശത്രുത ഉളവാക്കിയത്.
നൂറുദ്ദീന്‍ സംഭവ സ്ഥനത്തു തന്നെ വെട്ടേറ്റ് മരിച്ചു. ഹംസ പെരിന്തല്‍ മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷവും. കുഞ്ഞായ്ക്ക ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിനാല്‍ പൊലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications