കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരന്റെയും സഹോദരിയുടെയും പ്രണയം ആത്മഹത്യാ ശ്രമത്തില്‍ എത്തിച്ചു, ഒടുവില്‍ രക്ഷകരായ് പോലീസ്..

  • By ഭദ്ര
Google Oneindia Malayalam News

കോട്ടയം: സഹോദരിമാരുടെ മക്കളായ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം പോലീസിനെ വട്ടം ചുറ്റിച്ചു. കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയും കണ്ണീര്‍ സ്വദേശിയായ യുവാവും വര്‍ഷങ്ങളായി പ്രണയത്തിലാണ്.

കോട്ടയം ഏറ്റുമാനൂരില്‍ വിവാഹം ചെയ്യുന്ന യുവാവ് ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പമാണ് താമസിക്കുന്നത്.മാതൃ സഹോദരിയുടെ മകളുമായുള്ള പ്രണയത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. തൃശൂരില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

 suicide

തൃശൂരില്‍ നിന്നും യുവാവിനെ അന്വേഷിച്ച് ഏറ്റുമാനൂരില്‍ എത്തിയ പെണ്‍കുട്ടി യുവാവിനൊപ്പം വൈക്കം റോഡില്‍ റൂം എടുത്ത ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവിടെ വെച്ച് തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുക്കാരെ വിളിച്ച് അറിയിക്കുകയും ചെയ്തു.

വീട്ടുക്കാര്‍ കോഴിക്കോട് പോലീസില്‍ പരാതി നല്‍കുകയും ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തുകയും ചെയ്തു. പിന്നീട് ഏറ്റുമാനൂര്‍ പോലീസ് നടത്തിയ തിരച്ചില്ലില്‍ നിന്നാണ് വൈക്കം റോഡിലെ ഹോട്ടലില്‍ നിന്നും ഇവരെ കണ്ടെത്തിയത്. അമിതമായി പാരസെറ്റമോള്‍ കഴിച്ച ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടുക്കാര്‍ എത്തിയതിന് ശേഷമാണ് ഇവര്‍ സഹോദരീ സഹോരന്മാരാണ് എന്ന് പോലീസ് അറിയുന്നത്. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ട് പേരും അപകടനില തരണം ചെയ്തു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

English summary
Brother and sister try to suicide because of their love affair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X