ഇവരാണോ യഥാര്‍ത്ഥ ഇസ്ലാം...? ലഹരികടത്തുന്നവര്‍ക്ക് എങ്ങനെ ഇങ്ങനെയാകാന്‍ പറ്റും?
പാലക്കാട്: യാക്കര സ്വദേശികളായ ഈസയും യഹ്യയും ഐസിസില്‍ ചേര്‍ന്ന് സിറിയയിലേക്ക് കടന്നു എന്നാണ് സൂചനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.
എന്നാല്‍ ഈ സഹോദരങ്ങളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഞെട്ടിപ്പിയ്ക്കുന്നതാണ്. ഈസയും യഹ്യയും ലഹകരി കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നതാണത്. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

മതം മാറുന്നതിന് മുമ്പ് ബക്‌സണ്‍ എന്ന ഈസ ലഹരിയ്ക്ക് അടിമയായിരുന്നുവത്രെ. ബെസ്റ്റിന്‍ എന്ന ഈസ ബെംഗളൂരുവില്‍ പഠിയ്ക്കുന്ന കാലത്ത് തന്നെ ഇത്തരം ചില സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നും പറയുന്നു. ഇത് സംബന്ധിച്ച് പോലീസിനും അന്ന് ചില വിവരങ്ങള്‍ ലഭിച്ചിരുന്നു.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യാക്കരയിലുള്ള ഇവരുടെ വീട്ടില്‍ പാലക്കാട് സൗത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. പക്ഷേ ഒരു വിവരവും ലഭിച്ചില്ല. പോലീസ് ഇക്കാര്യത്തില്‍ തുടര്‍ന്ന് ഒരു അന്വേഷണവും നടത്തിയതും ഇല്ല.
ഈസയും യഹ്യയും ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഈ സംഭവം. മതം മാറിയപ്പോഴും അവര്‍ ലഹരി കടത്തുസംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നോ എന്ന് സംശയം ഉയരുന്നുണ്ട്. ലഹരിയ്‌ക്കെതിരെ കടുത്ത നിലപാടുകളുള്ള മതമാണ് ഇസ്ലാം. അങ്ങനെയൊരു മതത്തില്‍ ആകൃഷ്ടരായവര്‍ ലഹരി കടത്തുസംഘങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു എന്നും സംശയമുണ്ട്.












Click it and Unblock the Notifications