കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആതിരയുടെ മരണത്തിന് കാരണക്കാര്‍ ഗുരുവിനെ തിരുത്തിയ എസ്എന്‍ഡിപിക്കാരും രാഷ്ട്രീയക്കാരുമെന്ന് ബിആര്‍പി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ആതിരയുടെ മരണത്തിന് കാരണക്കാർ ഇവരാണ്

'കേരളത്തിലെ ആദ്യത്തെ ദുരഭിമാന കൊല പോലും!
അജ്ഞാതനായ ഏതോ ഒരുവന്റെ കിടപ്പറയിലേയ്ക്ക് തള്ളിവിട്ടുകൊണ്ട്, സ്‌നേഹിച്ച മനുഷ്യനെ മറക്കാന്‍ കല്പിച്ച, നശിച്ച വ്യവസ്ഥയോട് തോറ്റ് വിഷക്കായ്കളിലും കയറിലും ആറ്റിലും കിണറ്റിലും തീവണ്ടിപാളങ്ങളിലും അവസാനിച്ച ആയിരക്കണക്കിന് പെണ്ണുങ്ങള്‍ ശവക്കല്ലറയില്‍ നിന്ന് എഴുന്നേറ്റ് ചോദിക്കും, പിന്നെ ഞങ്ങളെയൊക്കെ ആരാടാ നായ്ക്കളേ കൊന്നേ എന്ന്.
സ്വന്തം വീട്ടുകാരുടെ കാവലില്‍, ജയിലില്‍ അടയ്ക്കപ്പെട്ട്, നിരന്തരം മാരിറ്റല്‍ റേപ്പിന് വിധേയരായി, ബലാത്‌സംഗികള്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത്, അവന്റെ വിഴുപ്പുകള്‍ കഴുകി, അവന്റെ അമ്മയേയും കുടംബത്തേയും നോക്കി, ജീവിതകാലം മുഴുവന്‍ അടിമമായി കഴിയുന്ന നൂറുകണക്കിന് പെണ്ണുങ്ങളുടെ ജീവിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നിങ്ങളെ തുറിച്ചു നോക്കുന്നത് കാണുന്നില്ലേ!ആദ്യത്തെ ദുരഭിമാന കൊല പോലും!....

മലപ്പുറം അരീക്കോട് താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് ആതിര എന്ന പെണ്‍കുട്ടിയെ വിവാഹത്തലേന്ന് പിതാവ് വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ശ്രീജിത്ത് ദിവാകര്‍ എന്നയാള്‍ എഫ്ബിയില്‍ ഇട്ട പോസ്റ്റായിരുന്നു ഇത്. കേരളത്തിലെ ആദ്യത്തെ ദുഭിമാനക്കൊല എന്ന് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ ജാതിയുടേയും മതത്തിന്‍റേയും പേരില്‍ കേരളത്തില്‍ പൊലിഞ്ഞ പെണ്‍ജീവനുകള്‍ നിരവധിയാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ കുറിപ്പ്.ഇതിന് പിന്നാലെ കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയല്ല ഇതെന്നും ഇത്തരം സംഭവങ്ങള്‍ ഫ്യൂഡല്‍ കാലം മുതലേ ഇവിടെ നടന്നിരുന്നെന്നും തന്‍റെ എഫ്ബി പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്കര്‍. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ആദ്യത്തെ ദുരഭിമാനക്കൊല അല്ല

ആദ്യത്തെ ദുരഭിമാനക്കൊല അല്ല

ആതിരയുടെ ദാരുണമായ കൊലപാതകം സംബന്ധിച്ച് ഇവിടെ നടക്കുന്ന ചര്ച്ച്കളില്‍ കേരള സമൂഹത്തിന്റെ ഭൂതകാലത്തെയും സമകാലികാവസ്ഥയെയും കുറിച്ച് പല അബദ്ധധാരണളും പ്രകടമാകുന്നുണ്ട്. അതിലൊന്ന് ഇത് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല ആണെന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഫ്യൂഡല്‍ കാലം മുതല്‍ ഇവിടെ നടന്നിരുന്നു. പുതുതായുള്ളത് കൊലയുടെ രീതിയും പേരുമാണ്. ചവിട്ടിക്കൊന്ന് കെട്ടിത്തൂക്കുകയോ ചേറില്‍ താഴ്ത്തുകയൊ ആയിരുന്നു പരമ്പരാഗത രീതി. അത് ചെയ്തവര്‍ പ്രതാപശാലികളായതുകൊണ്ട് പോലീസ് നടപടിയുണ്ടായില്ല. പത്രങ്ങളില്‍ വാര്ത്തയുമുണ്ടായില്ല. പക്ഷെ നാട്ടുകാര്‍ക്കൊക്കെ അറിവുണ്ടായിരുന്നു.
സംഭവത്തിന് ദുരഭിമാനക്കൊല എന്ന പേര് വീണിട്ടു ഒന്നൊ രണ്ടോ കൊല്ലത്തിലധികമാകില്ല. അത് കണ്ടെത്തിയത് മാധ്യമങ്ങളാണ്. വടക്കേ ഇന്ത്യയില്‍ നടന്ന സംഭവങ്ങളുടെ ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ടുകളിലെ honour killing എന്ന വിശേഷണത്തിന്റെ പരിഭാഷയായാണ് അത് വന്നത്.

ഗുരുവിന്‍റെ സ്വാധീനം

ഗുരുവിന്‍റെ സ്വാധീനം

ശ്രീനാരായണ സ്വാധീനത്തില്‍ വലിയ സാമൂഹികമാറ്റം കണ്ട ഒന്നാണ് ഈഴവസമുദായം. ഗുരുവിന്റെ കാലത്തുതന്നെ സമുദായാംഗങ്ങള്‍ കടുത്ത ദലിത് വിരുദ്ധത പ്രകടിപ്പിച്ച അവസരങ്ങളുണ്ടായിരുന്നു. ദലിത് കുട്ടികളെ സര്ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിക്കാന്‍ തിരുവിതാംകൂര്‍ സര്ക്കാര്‍ ഉത്തരവിട്ടപ്പോള്‍ നായര്‍ പ്രമാണികള്‍ക്കൊപ്പം ചേര്ന്ന് ‍ ഈഴവ പ്രമാണികളും അതിനെ എതിര്ക്കുകയുണ്ടായി. ഗുരുവിനെ ധിക്കരിച്ചുകൊണ്ട് അദ്ദേഹം പ്രതിഷ്ഠ നടത്തിയ അമ്പലങ്ങളില്‍ ദലിതര്‍ പ്രവേശിക്കുന്നതിനെ എതിര്ത്തവരുണ്ട്. തന്റെ അദ്ധ്യക്ഷതയില്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി. യോഗം ജാത്യാഭിമാനം വളര്ത്തുന്നതായി കണ്ടതുകൊണ്ടാണ് അദ്ദേഹം അതുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് അവസാനിപ്പിച്ചതുതന്നെ.
അതേസമയം നവോത്ഥാനകാലത്ത് കേരളത്തില്‍ എറ്റവുമധികം മിശ്രവിവാഹങ്ങള്‍ നടന്നത് ഈഴവ സമുദായത്തിലാകണം. അതില്‍ ഗുരുവിന്റെ സ്വാധീനം നിഷേധിക്കാവുന്നതല്ല.

ഉത്തരവാദികള്‍ ഇവരൊക്കെയാണ്

ഉത്തരവാദികള്‍ ഇവരൊക്കെയാണ്

വീട്ടുകാരുടെ അനുഗ്രഹത്തോടെയൊ അല്ലാതെയോ ദലിതരുള്‍പ്പെടെയുള്ള അന്യജാതിക്കാരെയോ അന്യമതസ്ഥരെയോ വിവാഹം കഴിച്ച ധാരാളം പേര്‍ സമുദായത്തിന്റെ വിവിധ തലങ്ങളിലുണ്ട്.
ഹാദിയായുടെയും ആതിരയുടെയും അനുഭവങ്ങള്‍ ആ ഘട്ടം അവസാനിച്ചിരിക്കുന്നെന്ന സന്ദേശമാണ് നല്കുന്നത്. ഇതിനു രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, കേരള സമൂഹത്തിനു നവോത്ഥാന മൂല്യങ്ങള്‍ നഷ്ടമായിരിക്കുന്നു എന്നതാണ്. ഇതിന് ഉത്തരവാദികള്‍ പലരാണ്. നവോത്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കൂട്ടാക്കാതിരുന്ന രാഷ്ട്രീയ നേതാക്കളാണ് ഒരു കൂട്ടര്‍. ഗുരുവിനെ തിരുത്തി ജാതി പറയുകയും ചോദിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എസ്.എന്‍.ഡി.പി യോഗം നേതാക്കളാണ് മറ്റൊരു കൂട്ടര്‍. യോഗത്തെപ്പോലെ ഗുരു സ്ഥാപിച്ച സന്യാസി സംഘവും ഇപ്പോള്‍ ജാതിമേധാവിത്വം പുന:സ്ഥാപിക്കാന്‍ ശ്രമിക്കന്നവരുമായി ബാന്ധവത്തിലാണ്. അവരെ നയിക്കുന്നത് പൊതുസമൂഹത്തിന്റെയോ സ്വന്തം സമുദായത്തിന്റെ പോലുമോ താല്പര്യങ്ങളല്ല, കേവലം സ്വകാര്യ താല്പര്യങ്ങളാണ്്അദ്ദേഹം കുറിച്ചു.

English summary
brp baskars fb post regarding athiras death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X