കോവളത്ത് അതിക്രൂരകൊലപാതകം... ഗൃഹനാഥന്‍റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ഭാര്യയുടെ കഴുത്തറുത്തു
തിരുവനന്തപുരം: ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. തിരുവനന്തപുരം കോവളം കോളിയൂര്‍ സ്വദേശി ദാസന്‍ (45) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഷീജ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജൂലായ് 7 വ്യാഴാഴ്ച പുലര്‍ച്ചെ ആണ് സംഭവം നടന്നത്. അതി ക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയിട്ടുള്ളത്. ദാസന്‍റെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ചിരുന്നു. ഷീജയുടെ കഴുത്ത് അറുത്ത നിലയില്‍ ആയിരുന്നു ഉണ്ടായിരുന്നത്.
കൊലപാതകം നടക്കുന്പോള്‍ ഇവരുടെ രണ്ട് മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണത്തിന്‍റെ ഒരു ശബ്ദവും കേട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. രാവിലെ നാലരയോടെ മൂത്രമൊഴിയ്ക്കാന്‍ എഴുന്നേറ്റപ്പോഴാണ് അച്ഛനും അമ്മയും വെട്ടേറ്റ നിലയില്‍ കിടക്കുന്നത് കണ്ടത് എന്നാണ് കുട്ടികള്‍ പറയുന്നത്.

അതിക്രൂരം
അതി ക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ജീവനെടുക്കുക എന്നതിനപ്പുറത്തേയ്ക്ക് ശരീരത്തില്‍ അത്രയും മുറിവുകള്‍ ആണ് ഉണ്ടാക്കിയിട്ടുള്ളത്.

കണ്ണുകള്‍
കൊല്ലപ്പെട്ട ദാസന്‍റെ രണ്ട് കണ്ണുകളും കത്തികൊണ്ട് കുത്തി പൊട്ടിച്ച നിലയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഷീജയുടെ തലയോട്ടി പൊളിഞ്ഞു
ദാസന്‍റെ ഭാര്യ ഷീജയുടെ തലയോട്ടി പൊളിഞ്ഞ നിലയിലായിരുന്നു. മൂന്ന് വെട്ടുകളാണ് ഷീജയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. മുഖത്തും തലയിലുമാണ് ഷീജയ്ക്ക് പരിക്ക്

അബോധാവസ്ഥയില്‍
ഷീജ ഇപ്പോഴും ബോധം വീണ്ടെടുത്തിട്ടില്ല. ഷീജയ്ക്ക് ബോധം വീണാലേ വിശദ വിവരങ്ങള്‍ ലഭ്യമാകൂ...

കുട്ടികള്‍ അറിഞ്ഞില്ലേ
ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ അറിഞ്ഞില്ല എന്നതും ദുരൂഹതയുണര്‍ത്തുന്നതാണ്.

മൂന്നംഗ സംഘം
മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയിട്ടുള്ളത് എന്നാണ് സൂചന. ഫോറന്‍സിക് വിഭാഗം വിട്ടിലും പരിസരത്തും പരിശോധന നടത്തി

സിപിഎം പ്രവര്‍ത്തകന്‍
കൊല്ലപ്പെട്ട ദാസന്‍ സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകനാണ്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് വിലയിരുത്തല്‍












Click it and Unblock the Notifications