നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: കാരണം അറിഞ്ഞാല്‍ ഞെട്ടും..
തിരുവനന്തപുരം: യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ചു കൊന്ന സംഭവം മുന്‍വൈരാഗ്യമെന്ന് പോലീസ്. പ്രതികളെ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം എസ്പി ഷഫീന്‍ അഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുസംഘങ്ങളും തമ്മില്‍ വഴക്കുകള്‍ നടന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികളായ സന്തോഷിന്റെയും സതീഷിന്റെയും വീടിന് നേ രെ ഷബീര്‍ ഉള്‍പ്പെടെയുള്ള സംഘം ആക്രമണം നടത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് ഇവര്‍ ഷബീറിനെ മര്‍ദ്ദനം കൊലപാതകത്തിലേക്ക് കലാശിക്കുകയായിരുന്നു. ഇതേ സമയം വീഡീയോ റെക്കോര്‍ഡ് ചെയ്ത ദൃക്‌സാക്ഷിയുടെ പേര് സുരക്ഷാ കാരണത്താല്‍ വെളിപ്പെടുത്താനാവില്ലെന്ന് റൂറല്‍ എസ്പി അറിയിച്ചു.
രണ്ടു ദിവസം മുന്‍പാണ് നഗരത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മണക്കാട് വീട്ടില്‍ ഷബീറുനും പുഷ്പ മന്ദിരത്തില്‍ ഉണ്ണികൃഷ്ണനും നേരെയാണ് മര്‍ദ്ദനമുണ്ടായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷബീര്‍ സംഭവ സ്ഥലത്തു തത്ക്ഷണം ്മരിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.












Click it and Unblock the Notifications