കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമയൂര്‍, നന്ദന്‍കോട്, പിണറായി, ഒടുവില്‍ കൂടത്തായി... കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകള്‍

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ്ടാണ് കൂടത്തായി കൊലപാതകത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഒരു കുടുംബത്തിലെ ആറ് പേര്‍ പലകാലങ്ങളായി കൊല്ലപ്പെടുന്നു. ആ മരണങ്ങള്‍ക്കെല്ലാം ഒരാള്‍ ദൃക്‌സാക്ഷിയാകുന്നു. ആ ദൃക്‌സാക്ഷി ആ കുടുംബത്തിലെ തന്നെ പ്രധാനപ്പെട്ട ഒരാള്‍ ആകുന്നു. ഒടുവില്‍ ആ മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് തെളിയുന്നു.

14 വര്‍ഷം, 6 മരണം; ലക്ഷ്യം വഴിവിട്ട ബന്ധവും സ്വത്തും, ജോളിയുടെ രണ്ടാം ഭര്‍ത്താവും കസ്റ്റഡിയില്‍14 വര്‍ഷം, 6 മരണം; ലക്ഷ്യം വഴിവിട്ട ബന്ധവും സ്വത്തും, ജോളിയുടെ രണ്ടാം ഭര്‍ത്താവും കസ്റ്റഡിയില്‍

വീട്ടിനുള്ളില്‍, ബന്ധുവിനാല്‍ നടക്കുന്ന കൂട്ടക്കൊലകള്‍ രക്തം മരവിപ്പിക്കുന്ന വാര്‍ത്തകളാണ്. കേരളത്തില്‍ ഇത് ആദ്യമായി നടക്കുന്ന ഒന്നല്ല. ആമയൂര്‍ കൂട്ടക്കൊല തൊട്ട് ഇങ്ങോട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് കേരളം സാക്ഷിയായി.

ഈ കൊലപാതകങ്ങളില്‍ പലതിലും സ്ത്രീകളുടെ പങ്കും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പിണറായി കൂട്ടക്കൊലയിലും ഒടുവിലത്തെ കൂടത്തായി കൂട്ടക്കൊലയിലും പ്രധാന പ്രതികളായത് വീട്ടിലെ സ്ത്രീകള്‍ തന്നെ ആയിരുന്നു.

മറ്റൊരു വിവാഹത്തിനായി കൊന്നുതള്ളി

മറ്റൊരു വിവാഹത്തിനായി കൊന്നുതള്ളി

പട്ടാമ്പിക്കടുത്തുള്ള ആമയൂരില്‍ നിന്നുള്ള ആ വാര്‍ത്ത മലയാളികള്‍ ഒരിക്കലും മറക്കില്ല. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി റെജി എന്ന യുവാവ് തന്റെ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തുകയായിരുന്നു. 2008 ജൂലായ് 8 നും 22 നും ഇടയില്‍ ആയിരുന്നു റെജി ഈ നാല് കൊലപാതകങ്ങളും നടത്തിയത്. റെജിയുടെ ഭാര്യ ലിസി(38), മക്കളായ അമലു(12), അമല്‍ (10), അമല്യ(8) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഈ കേസില്‍ റെജി ശിക്ഷിക്കപ്പെടുയും ചെയ്തു.

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം

2014 ഏപ്രില്‍ 14 ന് ആയിരുന്നു കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ അനുശാന്തിയും കാമുകന്‍ നിനോ മാത്യുവും ചേര്‍ന്നായിരുന്നു ആ കൂട്ടക്കൊല നടപ്പിലാക്കാന്‍ ഇറങ്ങിയത്. തങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സമാകും എന്ന് കരുതിയ അനുശാന്തിയുടെ കുഞ്ഞിനേയും ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കൊന്നുതള്ളാനായിരുന്നു പദ്ധതി. ലിനോ മാത്യവിന്റെ ആക്രമണത്തില്‍ പക്ഷേ, അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ പിഞ്ചു കുഞ്ഞായ സ്വസ്തികയും ലിജേഷിന്റെ മാതാവ് ഓമനയും കൊല്ലപ്പെട്ടു. കേസില്‍ ലിനോ മാത്യുവിന് വിചാരണ കോടതി വധശിക്ഷയും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചു.

നന്തന്‍കോട് കൂട്ടക്കൊല

നന്തന്‍കോട് കൂട്ടക്കൊല

2017 ഏപ്രില്‍ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച മറ്റൊരു കൂട്ടക്കൊലപാതകത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. തലസ്ഥാന നഗരത്തില്‍ നന്ദന്‍കോട് ഒരു വീട്ടിലെ നാല് പേരാണ് കൊല്ലപ്പെട്ടത്. കേഡല്‍ ജിന്‍സണ്‍ എന്ന യുവാവ് കൊന്നുതള്ളിയത് സ്വന്തം മാതാപിതാക്കളേയും സഹോദരിയേയും ആയിരുന്നു. ബന്ധുവായ മറ്റൊരു സ്ത്രീയേയും അതേ വീട്ടില്‍ വച്ച് കേഡല്‍ കൊലപ്പെടുത്തി. അസ്‌ട്രോ പ്രൊജക്ഷന്‍ ഉള്‍പ്പെടെ ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു ഈ കൊലപാതക പരമ്പര. കേഡലിന് മാനസിക വൈകല്യം ഉണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു.

അങ്കമാലി കൂട്ടക്കൊല

അങ്കമാലി കൂട്ടക്കൊല

2018 ഫെബ്രുവരിയില്‍ ആയിരുന്നു അങ്കമാലിയില്‍ നിന്ന് കൂട്ടക്കൊലയുടെ വാര്‍ത്ത പുറത്ത് വരുന്നത്. സ്വന്തം സഹോദരനേയും ഭാര്യയേയും മകളേയും ആണ് അറയ്ക്കല്‍ വീട്ടില്‍ ബാബു വെട്ടിക്കൊലപ്പെടുത്തിയത്. മരം വെട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ അവസാനിച്ചത്.

മറ്റ് സഹോദരങ്ങളായ ഷിബുവിനേയും ഷാജിയേയും അവരുടെ ഭാര്യമാരേയും കൂടി കൊലപ്പെടുത്താന്‍ താന്‍ ലക്ഷ്യമിട്ടിരുന്നു എന്നായിരുന്നു ബാബു പിന്നീട് പോലീസിനോട് പറഞ്ഞത്.

കമ്പക്കാനം കൂട്ടക്കൊല

കമ്പക്കാനം കൂട്ടക്കൊല

108 ഓഗസ്റ്റില്‍ ആണ് തൊടുപുഴ വണ്ണപ്പുറം കമ്പക്കാനത്തെ കൂട്ടക്കൊലപാതകം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. വണ്ണപ്പുറം സ്വദേശി കൃഷ്ണനും ഭാര്യയും രണ്ട് മക്കളും ആണ് കൊല്ലപ്പെട്ടത്. ആഭിചാരക്രിയയുമായി ബന്ധപ്പെട്ട പകയാണ് കൊലയ്ക്ക് പിന്നില്‍. ബന്ധുക്കള്‍ക്ക് ഇതില്‍ പങ്കൊന്നും ഇല്ലെങ്കിലും കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടവരുമായി ഏറെ കാലത്തെ ബന്ധം ഉള്ളവരായിരുന്നു.

പിണറായിയിലെ സൗമ്യ

പിണറായിയിലെ സൗമ്യ

സമീപകാലത്ത് കേരളത്തെ ഏറെ അമ്പരപ്പിച്ച കൊലപാതക പരമ്പരയായിരുന്നു കണ്ണൂര്‍ പിണറായിയിലേത്. സ്വന്തം മാതാപിതാക്കളേയും കുഞ്ഞുങ്ങളേയും അടക്കം നാല് പേരെ ആയിരുന്നു സൗമ്യ എന്ന യുവതി കൊലപ്പെടുത്തിയത്. രഹസ്യ ബന്ധത്തിന് തടസ്സമാകും എന്ന് കരുതിയായിരുന്നു കൊലപാതകം. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത്, പല കാലങ്ങളില്‍ ആയിട്ടായിരുന്നു ഈ കൊലപാതകങ്ങള്‍. കേസിലെ പ്രതിയായ സൗമ്യ പിന്നീട് ജയില്‍ വളപ്പില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.

Recommended Video

cmsvideo
Koodathai News : സീരിയല്‍ കില്ലര്‍ ജോളിയെന്ന് ആദ്യം അറിഞ്ഞത് കൊല്ലപ്പെട്ട മാത്യു
ഏറ്റവും വലിയ കൂട്ടക്കൊല

ഏറ്റവും വലിയ കൂട്ടക്കൊല

എന്നാല്‍ കേരളം അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഇപ്പോള്‍ കൂടത്തായിയിലെ വാര്‍ത്തകളിലൂടെ പുറത്ത് വരുന്നത്. ആറ് പേരാണ് ആകെ കൊല്ലപ്പെട്ടത്. അന്നമ്മ തോമസ്, ടോം തോമസ് പൊന്നമറ്റം, റോയ് തോമസ്, എംഎം മാത്യു മഞ്ചാടിയില്‍, ഐല്‍ഫൈന്‍ ഷാജു, സിലി ഷാജു എന്നാണ് മരിച്ചത്. കൊലപാതകം നടത്തിയത് റോയ് തോമസിന്റെ ഭാര്യ ആയിരുന്ന ജോളിയാണെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. റോയ് തോമസിന്റേയും സിലിയുടേയും മരണ ശേഷം ജോളി, സിലിയുടെ ഭര്‍ത്താവ് ഷാജുവിനെ വിവാഹം ചെയ്തിരുന്നു. സയനഡ് ഉപയോഗിച്ചായിരുന്നു ഈ കൊലപാതകങ്ങളെല്ലാം നടത്തിയത് എന്നാണ് വിവരം.

English summary
Brutal Serial Murders happened in Kerala in last 15 Years... From Amayoor to Koodathai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X