Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു.ബിഎസ്എഫ് ക്യാമ്പ് ഇന്‍സ്ട്രക്ടറായ രാജസ്ഥാന്‍ സ്വദേഷി രാംഗോപാല്‍ മീണ (38) ആണ് മരിച്ചത്. ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ഇസ്ലാമിക് ഹയര്‍സെക്കന്ററി സ്‌കൂളില്‍ തയ്യാറാക്കിയിരിയ്ക്കുന്ന താത്ക്കാലിക ബിഎസ്എഫ് ക്യാമ്പിലായിരുന്നു സംഭവം. ക്യാമ്പില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് മീണ വെടിയേറ്റ് മരിച്ചതെന്നാണ് വിവരം.

രാത്രി 10.30 ഓടെയാണ് സംഭവമെന്ന് അയല്‍ക്കാര്‍ പറയുന്നു . ക്യാമ്പില്‍ നിന്ന് മൂന്ന് നാല് തവണ വെടിയൊച്ച കേട്ടതായും ഇവര്‍ പറയുന്നു. വെടിയേറ്റ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഹെഡ്‌കോണ്‍സ്റ്റബില്‍ ഉമേഷ് പാല്‍ സിംഗാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു .

Crime

വെടിവച്ചശേഷം ഇയാള്‍ ഒരു ലോറിയില്‍ കയറി രക്ഷപ്പെട്ടതായാണ് വിവരം. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട് . അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരങ്ങള്‍. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പില്‍ വെടിവയ്പ്പ് ഉണ്ടായതായി പൊലീസും പറയുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+