• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു രാത്രിയ്ക്ക് നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ..!! ജവാന്റെ മറുപടി വൈറല്‍..!!

  • By അനാമിക

കോഴിക്കോട്: കശ്മീര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംഘികള്‍ക്കെതിരെയും പട്ടാളത്തിന്റെ കാശ്മീരിലെ രീതികള്‍ക്കെതിരെയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട രശ്മി നായര്‍ക്ക് മറുപടിയുമായി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ്. സജിത്ത് വാസുദേവ് എന്ന ബിഎസ്എഫ് ജവാന്റെ മറുപടി പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Read Also: മൂന്നാം ലോകമഹായുദ്ധത്തിന് ഇനി വെറും ദിവസങ്ങള്‍ മാത്രം..!! ആണവയുദ്ധത്തില്‍ ലോകം കത്തിയെരിയും..!!

Read Also: ദില്ലി ബിജെപി തൂത്തുവാരും..!! ആംആദ്മി നാണം കെടും..!! കോണ്‍ഗ്രസ്സ് തകര്‍ന്നടിയും..!

രശ്മിക്ക് പൊങ്കാല

ഡിയര്‍ ചാണകസംഘീസ്, കാശ്മീരില്‍ പട്ടാളം ജീപ്പിന് മുന്നില്‍ കെട്ടിവെച്ച ആ നിസ്സഹായനായ ചെറുപ്പക്കാരനും അമ്മയുണ്ട് എന്നായിരുന്നു രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ നിരവധി പേര്‍ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തിയിരുന്നു.

ജവാന്റെ മറുപടി

ഇതിന് പുറമേയാണ് ബിഎസ്എഫ് ജവാനായ സജിത്ത് വാസുദേവ് സ്വന്തം ജീവിതം വിവരിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കുന്നതിന് ജവാന്മാര്‍ കഷ്ടപ്പെടുന്നത് വെറും ശമ്പളത്തിന് വേണ്ടിയല്ലെന്നാണ് സജിത്ത് സമര്‍ത്ഥിക്കുന്നത്.

എല്ലാം ത്യജിക്കുന്ന ജീവിതം

പത്തൊന്‍പതാം വയസ്സിലാണ് താന്‍ പട്ടാളത്തില്‍ ചേരാനായി നാടുവിടുന്നത്. പട്ടാളക്കാരനാവാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് പോയതെന്നും സജിത്ത് പറയുന്നു. ഭക്ഷണം മുതലങ്ങോട്ട് വ്യക്തിഗതമായ ഇഷ്ടങ്ങളെല്ലാം ത്യജിക്കേണ്ടതായി വന്നു.

അസുഖത്തിനിടെ പരിശീലനം

ജമ്മു കശ്മീരിലെ ട്രെയിനിംഗ് തുടങ്ങുന്നതിന് മുന്‍പേ തനിക്ക് ടൈഫോയിഡ് ബാധിച്ച കാര്യവും സജിത്ത് ചൂണ്ടിക്കാട്ടുന്നു. പക്ഷേ ആറ് ദിവസ്സത്തില്‍ കൂടുതല്‍ ചികിത്സയില്‍ കഴിയാന്‍ സാധിച്ചില്ല. അസുഖത്തോടെയാണ് പരിശീലനം നടത്തിയത്.

സഹോദരിയുടെ വിവാഹം പോലും..

ജോലി കാരണം സഹോദരിയുടെ വിവാഹത്തില്‍ പോലും സജിത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ല. അമ്മ ഫോണില്‍ കരയുന്നത് കേള്‍ക്കാതിരിക്കാന്‍ ഡ്യൂട്ടി ഉണ്ടെന്ന് കള്ളം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത വേദനിക്കുന്ന അനുഭവവും ഈ ജവാന്‍ പങ്ക് വെയ്ക്കുന്നു.

ജീവൻ പണയം വെച്ചുള്ള യാത്രകൾ

ഫോണ്‍ നെറ്റ് വര്‍ക്ക് ഇല്ലാതെയും മൈനുകള്‍ക്ക് മുകളിലൂടെ ജീവന്‍ പണയം വെച്ചുള്ള യാത്രകളുമെല്ലാം സജിത്ത് വിവരിക്കുന്നു. റൈഫിളും ഭക്ഷണവും വെള്ളവും ചുമന്ന് കിലോമീറ്ററുകളോളം കാട്ടിലൂടെ നടന്ന അനുഭവങ്ങള്‍.തണുപ്പോ ചൂടോ എന്നു നോക്കാതെയുള്ള ജീവിതം

മരണം തോറ്റ നിമിഷങ്ങൾ

പലതവണ പഴകിയ ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുണ്ട്. വെടിയൊച്ചകളും രക്തത്തിന്റെ മണവും പരിചിതമായി. കണ്‍മുന്നില്‍ മരണം വന്നുനിന്നിട്ടുണ്ട്. പക്ഷേ സ്വന്തം രാജ്യത്തിന് വേണ്ടിയാണ് പൊരുതുന്നതെന്ന ധൈര്യം അപ്പോഴൊക്കെ തന്നെ രക്ഷിച്ചുവെന്ന് സജിത്ത് കുറിക്കുന്നു.അഞ്ച് വര്‍ഷത്തില്‍ നാല് തവണയാണ് മലേറിയ വന്നത്.

മെഡലുകൾ പറയുന്ന കഥ

പലപ്പോഴും കാട്ടില്‍ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ കാലിലെ തൊലിയെല്ലാം അഴുകി പോയിട്ടുണ്ടാകും. തന്റെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന മെഡലുകള്‍ ആരും വെറുതേ തന്നതല്ലെന്നും കഷ്ടപ്പാടിന്റേയും അധ്വാ നത്തിന്റേയും ഫലമാണെന്നും സജിത്ത് പറയുന്നു. ഇത് തന്റേത് മാത്രമല്ല പല പട്ടാളക്കാരുടേയും കഥയാണെന്നും സജിത്ത് ഓര്‍മ്മപ്പെടുത്തുന്നു.

ശമ്പളത്തിന് വേണ്ടി മാത്രമല്ല

പട്ടാളത്തില്‍ പോകുന്നത് നാല്‍പ്പതിനായിരം രൂപയോളം വരുന്ന ശമ്പളത്തിന് വേണ്ടിയാണെന്ന് പലരും പറയുന്നതിനും സജിത്തിന് മറുപടിയുണ്ട്. നാല്‍പ്പതിനായിരം അല്ല രണ്ട് ലക്ഷം തരാമെന്ന് പറഞ്ഞാലും തങ്ങള്‍ അനുഭവിക്കുന്നതിന്റെ പകുത് ബുദ്ധിമുട്ട് പോലും അനുഭവിക്കാന്‍ പലരും തയ്യാറാവില്ലെന്നും ഈ പട്ടാളക്കാരന്‍ പറയുന്നു.

മാന്യതയില്ലാത്തവർ പലതും പറയുന്നു

ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരെ പോലുള്ളവര്‍ ഇങ്ങനെ പറയും. കാരണം അതിനുള്ള മാന്യതയേ അവര്‍ക്കുള്ളൂവെന്നും സജിത്ത് പറയുന്നു. കുറ്റം പറയുന്നവര്‍ ജീവിച്ച് കാണിക്കൂ എന്നും സജീവ് വെല്ലുവിളിക്കുന്നു.

സജിത്ത് വാസുദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
BSF Jawan's reply to Reshmi Nair's FaceBook post going viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X