4ജിയിൽ ഹരിശ്രീ കുറിച്ച് ബിഎസ്എൻഎൽ! ഇന്ത്യയിൽ ആദ്യം ഉടുമ്പൻചോലയിൽ... മാർച്ചോടെ എല്ലായിടത്തും...

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇനി ബിഎസ്എൻഎല്ലിൽ മാത്രം 4ജി ഇല്ലെന്ന പരാതി വേണ്ട. രാജ്യത്തെ പൊതുമേഖല മൊബൈൽ കമ്പനിയും ഒടുവിൽ 4ജി സേവനം ആരംഭിച്ചു. ഫെബ്രുവരി എട്ട് വ്യാഴാഴ്ച മുതലാണ് ബിഎസ്എൻഎൽ 4ജി സേവനം ആരംഭിച്ചത്.

അവർ അച്ഛനെ കൊല്ലും, എനിക്ക് പേടിയാകുന്നു! ബിജെപി പ്രവർത്തകന്റെ മകളുടെ വീഡിയോ വൈറലാകുന്നു...

ബിഎസ്എൻഎൽ രാജ്യത്ത് ആദ്യമായി 4ജി സേവനം അവതരിപ്പിക്കുന്നത് കേരളത്തിലാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇടുക്കി ജില്ലയിലെ അഞ്ച് ടവറുകൾ കേന്ദ്രീകരിച്ചാണ് ബിഎസ്എൻഎൽ 4ജി പിച്ചവച്ചുതുടങ്ങിയത്. ഉടുമ്പൻചോല, ഉടുമ്പൻചോല ടൗൺ, കല്ലുപാലം, ചെമ്മണ്ണാർ, സേനാപതി എന്നീ ടവറുകൾക്ക് കീഴിൽ വ്യാഴാഴ്ച മുതൽ 4ജി സേവനം ലഭ്യമാകും.

bsnl

ബിഎസ്എൻഎല്ലിന്റെ കൈവശമുള്ള സ്പെക്ട്രം ഉപയോഗിച്ച് തന്നെയാണ് 4ജി സേവനവും ആരംഭിക്കുന്നത്. എന്നാൽ രാജ്യവ്യാപകമായി 4ജി സേവനം ആരംഭിക്കണമെങ്കിൽ പുതിയ സ്പെക്ട്രം ലൈസൻസ് വേണ്ടിവരും. ഇതിനായി കേന്ദ്രസർക്കാരിനോട് അനുമതി തേടിയിരുന്നെങ്കിലും തീരുമാനമായിട്ടില്ല.

സച്ചിൻ ടെണ്ടുൽക്കറുടെ മകൾ ശരദ് പവാറിനെ ചീത്തവിളിച്ചു! ആ ട്വീറ്റുകൾക്ക് പിന്നിൽ 39കാരൻ... പിടിയിലായി

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചു! ചോദ്യം ചെയ്ത പ്രിൻസിപ്പൽ പിന്നീട് ജീവനൊടുക്കി

രാജ്യത്ത് 4ജി സേവനം ആദ്യമാരംഭിക്കുന്നത് കേരളത്തിലായിരിക്കുമെന്ന് ബിഎസ്എൻഎൽ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടുക്കിയിൽ 4ജി ആരംഭിച്ചത്. എറണാകുളം എസ്എസ്എയുടെ കീഴിൽ ആരംഭിച്ച 4ജി സേവനം താമസിയാതെ കേരളത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. മാർച്ച അവസാനത്തോടെ സംസ്ഥാനത്തെ മിക്ക ടവറുകളും 4ജിയിലേക്ക് കമ്മീഷൻ ചെയ്തേക്കുമെന്നാണ് പ്രതീക്ഷ.

English summary
bsnl 4g service launched in kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്