Get Updates
Get notified of breaking news, exclusive insights, and must-see stories!

1899ലെ ബില്ലടയ്ക്കാന്‍ ബിഎസ്എന്‍എല്‍ നോട്ടീസ്!

കൊച്ചി: ഹലോ ഫ്രാന്‍സിസ് സാറല്ലേ, ബി എസ് എന്‍ എല്ലില്‍ നിന്നാണ്. നിങ്ങളുടെ 30- 12- 1899 ഡേറ്റിലെ ബില്ല് ഇനിയും അടച്ചിട്ടില്ലല്ലോ... നിങ്ങള്‍ക്കാണ് ഇങ്ങനെയൊരു കോള്‍ വരുന്നത് എന്ന് ആലോചിച്ചുനോക്കൂ. വട്ടായിപ്പോകും അല്ലേ. കോള്‍ മാത്രമല്ല, ഒരു നൂറ്റാണ്ട് മുമ്പത്തെ ബി എസ് എന്‍ എലിന്റെ ഒരു ബില്ലും പോസ്റ്റലായി കിട്ടിയ ഷോക്കിലാണ് കൊച്ചി സ്വദേശിയായ സി എ ഫ്രാന്‍സിസ്.

കണക്ടിംഗ് ഇന്ത്യ പരസ്യവുമായി മൊബൈല്‍ സേവനരംഗത്തുള്ള ബി എസ് എന്‍ എലിന്റെ തമാശകളിലൊന്നായേ ആദ്യമൊക്കെ കോളുകളെ ഫ്രാന്‍സിസ് കണ്ടിരുന്നുള്ളൂ. കോള്‍സെന്ററില്‍ നിന്നും ഒരുപാട് തവണ ഫോണ്‍കോളുകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ വിടുകയായിരുന്നു ഇദ്ദേഹം.

bsnl

ഒക്ടോബര്‍ 19 ന് 800 രൂപയും ഒക്ടോബര്‍ 28 ന് 200 രൂപയും താന്‍ അടച്ചതാണ് എന്ന് ഇദ്ദേഹം പറയുന്നു. കണക്ക് പ്രകാരം 19 രൂപ ഞാന്‍ അഡ്വാന്‍സായി അടച്ചിട്ടുണ്ട്. എന്നിട്ടും ഞാന്‍ ഇനിയും ബില്ലടക്കണം എന്ന് പറഞ്ഞാലെങ്ങനെയാണ്. എന്നാല്‍ 1899 ന് ശേഷമുള്ള കുടിശ്ശിക അടയ്ക്കാന്‍ വേണ്ടി നോട്ടീസ് വന്നതോടെ പ്രതികരിക്കാതെ നിവൃത്തിയില്ല എന്ന സ്ഥിതിയിലായി ഇദ്ദേഹം.

ബില്ലടയ്ക്കാന്‍ മാത്രമല്ല, ഫ്രാന്‍സിസിന്റെ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തതായും നോട്ടീസ് അവകാശപ്പെടുന്നുണ്ട്. ബില്ലില്‍ വീഴ്ചവരികയോ കണക്ഷന്‍ കട്ടായിട്ടോ ഇതുവരെയില്ല. ഇപ്പോഴും പ്രവര്‍ത്തിക്കുന്ന നമ്പറാണ് കട്ട് ചെയ്തു എന്ന് പറഞ്ഞ് നോട്ടീസ് വന്നിരിക്കുന്നത്. ടെലിഫോണ്‍ എക്‌സേഞ്ചില്‍ പോയപ്പോള്‍ 'ബില്ലടച്ചിട്ടുണ്ടെങ്കില്‍ ആ അറിയിപ്പ് കാര്യമായെടുക്കേണ്ട' എന്ന് നോട്ടീസില്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് കിട്ടിയ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+