കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്, സൗജന്യ ഉപയോഗം നിര്‍ത്തലാക്കി

  • By Gokul
Google Oneindia Malayalam News

കൊച്ചി: ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡില്‍ നല്‍കിവന്ന രാത്രികാല സൗജന്യങ്ങള്‍ നിര്‍ത്തലാക്കി. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന രാത്രി 2 മണിമുതല്‍ രാവിലെ എട്ടുമണിവരെ നല്‍കിവന്ന സൗജന്യ ഉപയോഗമാണ് നിര്‍ത്തലാക്കിയത്. ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ചുവന്ന 599 പ്ലാനില്‍ രാത്രികാല ഉപയോഗം സൗജന്യമായിരുന്നു.

രാത്രി 2 മുതല്‍ രാവിലെ 8 വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ ഓരോ മെഗാബൈറ്റിനും 15 പൈസവീതം നല്‍കണം. മറ്റു സമയങ്ങളില്‍ എംബിക്ക് 30 പൈസയാണ് ഈടാക്കുക. ജൂലൈ 1 രാത്രിമുതല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. നിശ്ചിത പരിധിവരെയുള്ള ഉപയോഗത്തിന് ശേഷം ഉപയോഗിക്കുന്ന എംപിക്കാണ് പുതിയ ചാര്‍ജ് ഈടാക്കുക.

bsnl

എഫ്എന്‍ (ഫ്രീ നൈറ്റ്) ലിമിറ്റഡ് ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ എന്ന പദ്ധതിയില്‍ നാല് പ്ലാനുകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇവയുടെ പേരുമാറ്റി പകരം കണ്‍സഷണല്‍ നൈറ്റ് താരിഫ് എന്നാക്കി മാറ്റി. ഇതോടെ എഫ്എന്‍ കോമ്പോ 500, എഫ്എന്‍ 500, എഫ്എന്‍ കോമ്പോ 599, എഫ്എന്‍ കോമ്പോ 630 എന്നീ പ്ലാനുകള്‍ പുതിയ വരിക്കാര്‍ക്ക് അപ്രാപ്യമാകും. നിലവിലെ എഫ്എന്‍ പ്ലാന്‍ വരിക്കാരെയെല്ലാം പുതിയ താരിഫിലേക്കു മാറ്റിയതായി ബിഎസ്എന്‍ അധികൃതര്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ കൂടുതലായി സൗജന്യ പ്ലാനുകളിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോഴാണ് ബിഎസ്എന്‍എല്ലിന്റെ പുതിയ നീക്കം. സ്വകാര്യ ഇന്റര്‍നെറ്റ് സേവന ദാതാക്കളെ സഹായിക്കാനാണ് ഇത്തരത്തില്‍ സൗജന്യങ്ങള്‍ എടുത്തകളയുന്നതെന്നാണ് പ്രധാന ആക്ഷേപം. സൗജന്യം ഇല്ലാതായതോടെ രാത്രികാലങ്ങളില്‍ ഡൗണ്‍ലോഡ് അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

English summary
BSNL broadband Free Night Plan Stopped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X