രാത്രി സൗജന്യ കോളുകള്‍, താരിഫും കുറച്ചു; ബിഎസ്എന്‍എലിന് എന്നിട്ടും രക്ഷയില്ല, പടുകുഴിയിലേക്ക് തന്നെ
കേരളത്തില്‍ സെപ്തംബര്‍ മാസം മാത്രം 11,828 ഉപഭോക്താക്കള്‍ കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തില്‍ 7359 ഉപഭോക്താക്കളുടെയും കുറവുണ്ടായിരുന്നു.
തിരുവനന്തപുരം: താരിഫ് കുറച്ചിട്ടും കാര്യമില്ല ബിഎസ്എന്‍എല്‍ പടുകുഴിയിലേക്ക് തന്നെ. ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനും ബ്രോഡ്ബാന്റ് കണക്ഷന്‍ വര്‍ധിപ്പിക്കാനുമായിരുന്നു ബിഎസ്എന്‍എലിന്റെ നീക്കം. എന്നാല്‍ കേരളത്തില്‍ സെപ്തംബര്‍ മാസം മാത്രം 11,828 ഉപഭോക്താക്കള്‍ കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ മാസത്തില്‍ 7359 ഉപഭോക്താക്കളുടെയും കുറവുണ്ടായിരുന്നു. 2006ല്‍ കേരളത്തില്‍ ബിഎസ്എന്‍എല്ലിനുണ്ടായിരുന്ന ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ 39 ലക്ഷമാണ്. അന്ന് 44 ലക്ഷം കണക്ഷന്‍ നല്‍കാനുള്ള അടിസ്ഥാനസൗകര്യമൊരുക്കിയിരുന്നു. കണക്ഷന്‍ പ്രതീക്ഷിച്ച് കാത്തിരിപ്പ് പട്ടികയിലുണ്ടായിരുന്നത് നാലുലക്ഷത്തോളം പേരായിരുന്നു.

എന്നാല്‍ ഇപ്പോള്‍ 39 ലക്ഷത്തില്‍ നിന്ന് 21 ലക്ഷമായി ഉപഭോക്താക്കള്‍ കുറഞ്ഞു. ലക്ഷക്കണക്കിന് കേബിളുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമായിരുന്നു ഒരുക്കിയിരുന്നത്. ഇത് വഴി കോടിക്കണക്കിന് രൂപയാണ് പാഴായി പോയത്. കണക്ഷന്‍ കുറയുന്നുണ്ടെങ്കിലും കേരളത്തിലെ ബിഎസ്എന്‍എല്‍ ഇപ്പോഴും വന്‍ ലാഭത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം അയല്‍സംസ്ഥാനങ്ങളില്‍ കണക്ഷന്‍ കൂടിയെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്ക്. രാത്രി ഒമ്പതുമണിക്കും രാവിലെ ഏഴുമണിക്കുമിടയില്‍ ലാന്‍ഡ് ഫോണില്‍നിന്നുള്ള വിളികള്‍ 2016 ഓഗസ്റ്റുമുതല്‍ ബിഎസ്എന്‍എല്‍ സൗജന്യമാക്കിയിരുന്നു. രാജ്യവ്യാപകമായി നടപ്പാക്കിയ പദ്ധതി കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളീിലെല്ലാം ഗുണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications