കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്ലോ... സന്നിധാനത്ത് റേഞ്ച് ഇല്ല

  • By Soorya Chandran
Google Oneindia Malayalam News

സന്നിധാനം: കാനനപാത താണ്ടി, കല്ലും മുള്ളും ചവിട്ടി മലകയറുന്നതൊക്കെ ഇപ്പോള്‍ പലര്‍ക്കും ഓര്‍മകള്‍ മാത്രമാണ്. സാങ്കേതിക വിദ്യ പുരഗോമിച്ചപ്പോള്‍ മൊബൈല്‍ ഫോണില്ലാതെ മലചവിട്ടുന്നവരുടെ എണ്ണവും കുറഞ്ഞു.

പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം... മൊബൈല്‍ ഫോണ്‍ മാത്രം കയ്യില്‍ ഉണ്ടായിട്ട് കാര്യമില്ലല്ലോ. റേഞ്ച് ഇല്ലാത്ത മൊബൈല്‍ സമയം നോക്കാനല്ലാതെ എന്തിന് കൊള്ളാം.

BSNL Sabarimala

ശബരിമലയിലെ സ്ഥിതി ഇപ്പോള്‍ ഇതാണ്. സര്‍ക്കാരിന്റെ സ്വന്തം ബിഎസ്എന്‍എല്ലിന് റേഞ്ച് ഇല്ല. ബിഎസ്എസ്എന്‍എല്‍ കണക്ഷന്‍ ഉള്ളവര്‍ പുറത്ത് നിന്ന് വിളിച്ചാല്‍ പരിധിക്ക് പുറത്തായിരിക്കും.

ഈ മണ്ഡല കാലത്തിന് മുമ്പ് തന്നെ വലിയ വാഗ്ദാനങ്ങള്‍ ബിഎസ്എന്‍എല്‍ നല്‍കിയിരുന്നു. നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കും എന്നതായിരുന്നു അതില്‍ പ്രധാനം. പക്ഷേ മണ്ഡല കാലം തുടങ്ങിയിട്ടും അക്കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല.

പലയിടത്തും റേഞ്ച് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയേണ്ടി വരും. എന്നാല്‍ ഇല്ലേ എന്ന ചോദിച്ചാല്‍ ഇല്ല എന്നും പറയേണ്ടിവരും. ചില സ്ഥലത്തെത്തുമ്പോള്‍ റേഞ്ച് പൂര്‍ണമായും നഷ്ടമാകും. ചിലയിടങ്ങളില്‍ റേഞ്ച് കാണിക്കും, പക്ഷേ സംസാരിക്കാന്‍ കഴിയില്ല.

സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമായതിനാല്‍ ആരോപണങ്ങള്‍ പലതാണ്. സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണ് ബിഎസ്എന്‍എല്‍ തങ്ങളുടെ നെറ്റ് വര്‍ക്ക് മെച്ചപ്പെടുത്താത്തതെന്നാണ് ആരോപണം.

English summary
BSNL customers face difficulty at Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X