ബിഎസ്എന്‍എല്‍ ജീവനക്കാരി 22 ലക്ഷം അപഹരിച്ചു?

സംഭവത്തിന് പിന്നില്‍ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥ മാത്രമാണെന്നാണ് ആദ്യ റിപ്പോര്‍ട്ട്. മറ്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്നതിനെപ്പറ്റി ഇതുവരെയും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ ആസ്ഥാനത്തേയ്ക്ക് അയച്ച് കൊടുത്തുവെന്നും ഡിവിഷണല്‍ ജനറല്‍ മാനേജര്‍ എംഎസ് ഹരി അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ 22 ലക്ഷം രൂപ കാണാതായി എന്നാണ് റിപ്പോര്‍ട്ട്
സംഭവത്തെത്തുടര്‍ന്ന് സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥയെ സെപ്റ്റംബര്‍ 28 ന് സസ്‌പെന്‍ഡ് ചെയ്തു. കേരളത്തിലെ 11എസ്എസ് എ കളില്‍ കോട്ടയം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടത്തിലായിരുന്നത്. അതിനാല്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചത്. ഏറ്റുമാനൂരിലെ ഓഫീസില്‍ പണം അടയ്ക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. ഓഫീസില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് പണം സ്വീകരിച്ചിരുന്നത്. ഇവര്‍ ഇതിനായി മുന്‍പ് സ്ഥലം മാറി പോയ ഉദ്യോഗസ്ഥന്റെ അക്കൗണ്ടാണ് ഉപയോഗിച്ചത്.
ആളുകള്‍ അടയ്ക്കുന്ന ബില്‍ സ്ത്രീ ക്യാന്‍സല്‍ ചെയ്യുമായിരുന്നില്ല. ലഭിയ്ക്കുന്ന പണം ഇവര്‍ എടുക്കുകയും ചെയ്തിരുന്നു. കോട്ടയം എസ്പി എംപി ദിനേശിന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിയ്ക്കുന്നത്.












Click it and Unblock the Notifications