ദീപാവലിക്ക് ബിഎസ്എന്‍എല്‍ വക ഇരുട്ടടി വരുന്നു, എന്താണീ ബ്ലാക്ക്ഔട്ട് ഡേ?
28, 29 തീയതികളില്‍ ബിഎസ്എന്‍എല്ലിന്റെ സ്പെഷ്യല്‍ താരിഫ് വൗച്ചര്‍ സൗകര്യം നിങ്ങള്‍ക്ക് ലഭ്യമായിരിക്കില്ല. കാരണം ഈ ദിവസങ്ങള്‍ ബ്ലാക്ക് ഔട്ട് ഡേ ആയിരിക്കും.
തിരുവനന്തപുരം : ദീപാവലിക്ക് ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ വക എട്ടിന്റെ പണി. കൂട്ടുകാരെ വിളിച്ചും ആശംസാ സന്ദേശങ്ങള്‍ അയച്ചും ദീപാവലി ആഘോഷിക്കാമെന്ന് കരുതി സ്പെഷ്യല്‍ താരിഫ് വൗച്ചര്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്തവര്‍ കരുതിയിരുന്നോളൂ. 28, 29 തീയതികളില്‍ ബിഎസ്എന്‍എല്ലിന്റെ സ്പെഷ്യല്‍ താരിഫ് വൗച്ചര്‍ സൗകര്യം നിങ്ങള്‍ക്ക് ലഭ്യമായിരിക്കില്ല. കാരണം ഈ ദിവസങ്ങള്‍ ബ്ലാക്ക് ഔട്ട് ഡേ ആയിരിക്കും.
പ്രധാന അക്കൗണ്ടില്‍ ബാലന്‍സ് ഉള്ളവര്‍ക്ക് മാത്രമെ ഈ ദിവസങ്ങളില്‍ വിളിക്കാനും എസ്എംഎസ് അയക്കാനും കഴിയുകയുള്ളു. പ്രധാന ബാലന്‍സില്‍ നിന്നായിരിക്കും ഈ ദിവസങ്ങളില്‍ ചാര്‍ജ് ഈടാക്കുക. *123# ഡയല് ചെയ്താല്‍ ബാലന്‍സ് അറിയാന്‍ കഴിയും. ഡാറ്റ ഉപയോഗത്തിന് ഈ നിര്‍ദേശം ബാധകമല്ല. ദീപാവലിക്കു പുറമെ ന്യൂഇയര്‍ രാത്രിയായ ഡിസംബര്‍ 31, ജനുവരി 1, മാര്‍ച്ച് 24 ഹോളി എന്നീ ദിവസങ്ങളും ബ്ലാക്ക് ഔട്ട് ഡേ ആയിരിക്കും.

അതേസമയം ബ്ലാക്ക് ഔട്ട് ഡേയില്‍ പ്രത്യേക കോംബോ വൗച്ചര്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 15,77, 177 എന്നീ നിരക്കുകളില്‍ ഇത് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് യഥാക്രമം 15, 80, 180 രൂപയുടെ സംസാരമൂല്യവും 10, 30, 50 എംബി ഡാറ്റയും 2,10, 15 ദിവസം കാലാവധിയും ലഭിക്കും. 220 രൂപയ്ക്ക് മുഴുവന്‍ സംസാര മൂല്യവും 550, 110 രൂപയ്ക്ക് 575, 1200 രൂപയുടെ സംസാരമൂല്യവും ലഭിക്കും.
-
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ അസിസ്റ്റന്റ് മാനേജറാകാം; നിങ്ങള്‍ യോഗ്യരാണോ? -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications