കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലിക്ക് ബിഎസ്എന്‍എല്‍ വക ഇരുട്ടടി വരുന്നു, എന്താണീ ബ്ലാക്ക്ഔട്ട് ഡേ?

28, 29 തീയതികളില്‍ ബിഎസ്എന്‍എല്ലിന്റെ സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ സൗകര്യം നിങ്ങള്‍ക്ക് ലഭ്യമായിരിക്കില്ല. കാരണം ഈ ദിവസങ്ങള്‍ ബ്ലാക്ക് ഔട്ട് ഡേ ആയിരിക്കും.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : ദീപാവലിക്ക് ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ വക എട്ടിന്റെ പണി. കൂട്ടുകാരെ വിളിച്ചും ആശംസാ സന്ദേശങ്ങള്‍ അയച്ചും ദീപാവലി ആഘോഷിക്കാമെന്ന് കരുതി സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്തവര്‍ കരുതിയിരുന്നോളൂ. 28, 29 തീയതികളില്‍ ബിഎസ്എന്‍എല്ലിന്റെ സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ സൗകര്യം നിങ്ങള്‍ക്ക് ലഭ്യമായിരിക്കില്ല. കാരണം ഈ ദിവസങ്ങള്‍ ബ്ലാക്ക് ഔട്ട് ഡേ ആയിരിക്കും.

പ്രധാന അക്കൗണ്ടില്‍ ബാലന്‍സ് ഉള്ളവര്‍ക്ക് മാത്രമെ ഈ ദിവസങ്ങളില്‍ വിളിക്കാനും എസ്എംഎസ് അയക്കാനും കഴിയുകയുള്ളു. പ്രധാന ബാലന്‍സില്‍ നിന്നായിരിക്കും ഈ ദിവസങ്ങളില്‍ ചാര്‍ജ് ഈടാക്കുക. *123# ഡയല്‍ ചെയ്താല്‍ ബാലന്‍സ് അറിയാന്‍ കഴിയും. ഡാറ്റ ഉപയോഗത്തിന് ഈ നിര്‍ദേശം ബാധകമല്ല. ദീപാവലിക്കു പുറമെ ന്യൂഇയര്‍ രാത്രിയായ ഡിസംബര്‍ 31, ജനുവരി 1, മാര്‍ച്ച് 24 ഹോളി എന്നീ ദിവസങ്ങളും ബ്ലാക്ക് ഔട്ട് ഡേ ആയിരിക്കും.

BSNL

അതേസമയം ബ്ലാക്ക് ഔട്ട് ഡേയില്‍ പ്രത്യേക കോംബോ വൗച്ചര്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 15,77, 177 എന്നീ നിരക്കുകളില്‍ ഇത് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് യഥാക്രമം 15, 80, 180 രൂപയുടെ സംസാരമൂല്യവും 10, 30, 50 എംബി ഡാറ്റയും 2,10, 15 ദിവസം കാലാവധിയും ലഭിക്കും. 220 രൂപയ്ക്ക് മുഴുവന്‍ സംസാര മൂല്യവും 550, 110 രൂപയ്ക്ക് 575, 1200 രൂപയുടെ സംസാരമൂല്യവും ലഭിക്കും.

English summary
BSNL the most trusted telecom service provider in India has announced the details of Blackout days for the year 2016. As per the guidelines issued by TRAI, Freebies offered with Special Tariff Vouchers (STVs) / Concessional / Discounted Voice Calls / SMS will not be available to customers in these days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X