പറ്റിച്ചേ, ബിഎസ്എന്‍എല്‍ സൗജന്യ കോള്‍ എല്ലാവര്‍ക്കും ഇല്ല!
കൊച്ചി: കേരളമാണ് രാജ്യം, ബി എസ് എന്‍ എല്ലാണ് കണക്ഷന്‍.... പെരുമഴക്കാലം സിനിമയില്‍ സലിം കുമാര്‍ കഥാപാത്രത്തിന്റെ ഡയലോഗാണ് ഓര്‍മവരുന്നത്. സൗജന്യ കോള്‍ പരിപാടിയുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു എന്നൊക്കെ വാര്‍ത്തയാക്കി ആളുകളെക്കൊണ്ട് ഫോണ്‍ വിളിപ്പിച്ചു. സൗജന്യം എന്ന് കേട്ടതും, അട്ടത്ത് വെച്ച ഫോണ്‍ പൊടി തട്ടിയെടുത്ത് വരെ ആളുകള്‍ രാത്രിക്ക് രാത്രി വിളിയും തുടങ്ങി.
എന്നാലിപ്പോഴിതാ വിളിച്ച കോളുകളുടെ ബില്ല് വിളിച്ചവര്‍ തന്നെ കെട്ടേണ്ടി വരും എന്നതാണ് സ്ഥിതി. രാത്രികാല സൗജന്യ കോളുകള്‍ എല്ലാ പ്ലാനുകള്‍ക്കും ഇല്ല എന്നാണ് ബി എസ് എന്‍ എല്‍ അധികൃതര്‍ പറയുന്നത്. ഇപ്പോഴും ഫോണ്‍വിളി തുടരുന്ന ഉപഭോക്താക്കളെ എസ് എം എസ് അയച്ചാണ് ബി എസ് എന്‍ എല്‍ വിവരം അറിയിച്ചുകൊണ്ടിരിക്കുന്നത്.

രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴുവരെ രാജ്യത്ത് എവിടെയും സൗജന്യമായി വിളിക്കാം എന്നതായിരുന്നു ബി എസ് എന്‍ എല്‍ നല്‍കിയിരുന്ന ഓഫര്‍. നഗരങ്ങളിലെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാനുകള്‍ക്കൊന്നും സൗജന്യകോള്‍ ഓഫര്‍ ഇല്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പരസ്യത്തില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടും ഇല്ല.
ഫ്രീയാണ് കോള്‍ എന്ന് കേട്ട് ഇനിയും വിളിക്കാന്‍ തോന്നുന്നുണ്ടോ, എങ്കില്‍ ആദ്യം ബി എസ് എന്‍ എലിന്റെ ടോള്‍ഫ്രീ നമ്പറായ 18003451500ല്‍ വിളിച്ച് നിങ്ങളുടെ പ്ലാന്‍ ഏതാണെന്ന് കണ്ടുപിടിക്കൂ.
ഓഫറുകള്‍ ഉള്ള പ്ലാനുകളും ഇല്ലാത്ത പ്ലാനുകളും ചുവടെ.
ഓഫറുള്ള പ്ലാനുകള്‍
ബിബിജി സിഎന്‍ജി കോംബോ 630
ബിബിജി സ്പീഡ് കോംബോ 2949
ബിബിജി സൂപ്പര്‍ സ്പീഡ് 3899
ബിബിജി സൂപ്പര്‍ സ്പീഡ് 5249
ബിബിജി സൂപ്പര്‍ സ്പീഡ് 7349
ബിബിജി കോംബോ യുഎല്‍ 675
ബിബിജി കോംബോ യുഎല്‍ഡി 845
ബിബിജി കോംബോ യുഎല്‍ഡി 945
ബിബിജി കോംബോ യുഎല്‍ഡി 999
ബിബിജി കോംബോ യുഎല്‍ഡി 1445
ബിബിജി കോംബോ യുഎല്‍ഡി 1495
ബിബിജി കോംബോ യുഎല്‍ഡി 1745
ബിബിജി കോംബോ യുഎല്‍ഡി 1800
ബിബിജി കോംബോ യുഎല്‍ഡി 2250
ബിബിജി കോംബോ യുഎല്‍ഡി 2799
ബിബിജി കോംബോ യുഎല്‍ഡി 2845
ബിബിജി കോംബോ യുഎല്‍ഡി 3445
ബിബിജി കോംബോ യുഎല്‍ഡി 3500
ബിബിജി കോംബോ യുഎല്‍ഡി 6300
ബിബിജി റൂറല്‍ കോംബോ 350
ബിബിജി റൂറല്‍ കോംബോ യുഎല്‍ 650
ബിബിജി റൂറല്‍ കോംബോ യുഎല്‍ 999
ഫ്‌ളെക്‌സ് ജനറല്‍ കോംബോ 500
ഫ്‌ളെക്‌സ് ജനറല്‍ കോംബോ 750
ഫ്‌ളെക്‌സ് ജനറല്‍ കോംബോ 1000
ഓഫര്‍ ലഭ്യമല്ലാത്ത പ്ലാനുകള്‍
ബിബിജി കോംബോ 345
ബിബിജി കോംബോ 650
ബിബിജി കോംബോ 850
ബിബിജി കോംബോ 1111
ബിബിജി കോംബോ 4500
ബിബിജി കോംബോ 500
ബിബിജി കോംബോ 599
ബിബിജി കോംബോ യുഎല്‍ 9450
യുഎല്‍ഡി 1050, 1050 (കമ്മിറ്റഡ്)
ബിബി ഹോം കോംബോ യുഎല്‍ഡി 1400
യുഎല്‍ഡി 1100
ഹോം യുഎല്‍ഡി 1499
ബിബി സ്‌പെഷല്‍ കോംബോ യുഎല്‍ഡി കെപി
യുഎല്‍ഡി 900
ബിബി ബിസിനസ് 1000
കോംബോ ജനറല്‍
ബിബിജി കോംബോ 749












Click it and Unblock the Notifications