ബിഎസ്എന്‍എല്ലും ന്യൂജെന്‍, രാത്രി മൊത്തം ഫ്രീ കോള്‍!
കൊച്ചി: സ്വകാര്യ കമ്പനികളുടെ ഓഫറുകളില്‍ കുടുങ്ങിയ ഉപഭോക്താക്കളെ തിരിച്ചുകൊണ്ടുവരാന്‍ ബി എസ് എന്‍ എല്‍. രാത്രി 9 മുതല്‍ രാവിലെ ഏഴ് വരെ രാജ്യത്തിനകത്ത് സൗജന്യ കോളുകള്‍ എന്ന ഓഫറാണ് ബി എസ് എന്‍ എല്‍ കൊണ്ടുവരുന്നത്. തല്‍ക്കാലം ബി എസ് എന്‍ എല്‍ ലാന്‍ഡ് ലൈനുകളില്‍ നിന്ന് മാത്രമാണ് ഈ ഓഫര്‍. മെയ് മാസം ഒന്നുമുതൽ ഈ ഓഫറുകൾ നിലവിൽ വരും.
ഇതുകൊണ്ടും കഴിഞ്ഞില്ല, 540 രൂപയുടെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് വേണ്ടി ദിവസം മുഴുവന്‍ സൗജന്യ കോള്‍ എന്ന ഓഫറും ബി എസ് എന്‍ എല്‍ കൊണ്ടുവരുന്നുണ്ട്. ബി എസ് എന്‍ എല്‍ ടു ബി എസ് എന്‍ എല്‍ ആണ് ഈ സൗജന്യ കോളുകള്‍. നഗരമേഖലയില്‍ ഈ സൗകര്യത്തിന് അടക്കേണ്ടത് 645 രൂപയാണ്. ഓഫറുകള്‍ മാത്രമല്ല, ബി എസ് എന്‍ എല്‍ കോള്‍ നിരക്കിലും ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഗ്രാമീണ മേഖലയില്‍ 120 രൂപ മാസവാടക ഉണ്ടായിരുന്നത് 20 രൂപ വര്‍ധിപ്പിച്ച് 140 രൂപയാക്കി. നഗരമേഖലയില്‍ 195 രൂപ എന്ന മാസവാടക 220 രൂപയായി ഉയര്‍ത്തി. ലാന്‍ഡ്‌ലൈനും മൊബൈലും ഉള്‍പ്പെടെ ബി എസ് എന്‍ എല്ലിന് 91 ലക്ഷം കണക്ഷനാണ് കേരളത്തില്‍ ഉള്ളത്. ഇതില്‍ തന്നെ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ അധികം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വേണ്ടി വച്ചിരിക്കുന്നതാണ്












Click it and Unblock the Notifications