
ബിജെപിയിലേക്ക് കൂറുമാറിയ എംഎല്‍എ കുടുങ്ങും: പദവി നഷ്ടമായേക്കും, വെല്ലുവിളിയായി നിയമം
ഭോപ്പാല്‍: ജുലൈയില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്ന് പ്രതിപക്ഷ എംഎല്‍എമാർ പാർട്ടിയില്‍ ചേർന്നത് ബി ജെ പി സംബന്ധിച്ച് വലിയ നേട്ടമായി മാറിയിരിക്കുകയാണ്. ബി എ സ്പിയിൽ നിന്നുള്ള സഞ്ജീവ് കുശ്വാഹ, സമാജ്വാദി പാർട്ടിയിൽ നിന്നുള്ള രാജേഷ് ശുക്ല, സ്വതന്ത്ര എം എൽ എ വിക്രം സിംഗ് റാണ എന്നിവരാണ് കൂറുമാറി ബി ജെ പിയിലേക്ക് എത്തിയത്.
മുഖ്യമന്ത്രിയുടേയും പാർട്ടി അധ്യക്ഷന്റേയും നേതൃത്വത്തിലായിരുന്ന ഇവർക്ക് ബി ജെ പി സ്വീകരിണം ഒരുക്കിയത്. അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇവർക്ക് ബി ജെ പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനാവുമോ അതോ കൂറുമാറ്റ നിരോധന നിയമത്തിന് കീഴിൽ വരുമോ എന്നും പരിശോധിക്കേണ്ടതുണ്ട്.
മെമ്മറി കാർഡിലെ തിരിമറിയെന്ത്, സത്യം പുറത്ത് വരുമോ? നിർണ്ണായക തീരുമാനം തിങ്കളാഴ്ചയുണ്ടായേക്കും

സാധാരണ ഗതിയില്‍ നിയമസഭയിലെ ഏതെങ്കിലും ഒരു എം എല്‍ എ കൂറുമാറിയാല്‍ അത് കൂറുമാറ്റ് നിരോധന നിയമത്തിന് കീഴില്‍ വരുികയും എം എല്‍ എ പദവി നഷ്ടമാവുകയും ചെയ്യുന്നു. എന്നാല്‍ സഭയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളും കൂറുമാറിയാല്‍ അത് കൂറുമാറ്റ നിരോധന നിയമത്തിന് കീഴില്‍ വരില്ല. നിലവിലെ സാഹചര്യത്തിൽ, 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശില്‍ ബിഎസ്പി രണ്ട് സീറ്റുകൾ നേടി .പതാരിയ നിയമസഭാ മണ്ഡലത്തിൽ നിന്ന് രാംബായിയും ഭിന്ദിൽ നിന്ന് സഞ്ജീവ് കുഷ്വാഹയുമായിരുന്നു വിജയിച്ചത്.
അനുമോള്‍ പൊളിച്ചടുക്കിയല്ലോ.. തകർത്തു... : മഞ്ഞയില്‍ നിറഞ്ഞാടി താരം, ചിത്രം വൈറല്‍

ബി എസ് പിയുടെ രണ്ട് അംഗങ്ങളില്‍ സഞ്ജീവ് കുശ്വാഹ മാത്രമാണ് രാജിവെച്ച് ബി ജെ പിയിൽ ചേർന്നത്. അതായത് കുശ്വാഹയെ കൂറുമാറ്റ നിരോധന നിയമത്തിന് കീഴിൽ കൊണ്ടുവരുന്ന വിധത്തില്‍ ബി എസ് പി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച പകുതിയോളം എംഎൽഎമാർ മാത്രമാണ് രാജിവെച്ചത്. ബി എസ് പി പരാതി നല്കിയാല് സ്പീക്കർ ഗിരീഷ് ഗൗതമ നടപടിയെടുക്കാനും കുശ്വാഹയ്ക്ക് എം എൽ എ അംഗത്വം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ഒരു എം എൽ എയുടെ അംഗത്വം റദ്ദാക്കുന്നതിനുള്ള നടപടികൾ സ്പീക്കറുടെ സമ്മതത്തോടെ മാത്രമേ ആരംഭിക്കാവു എന്നതാണ് ചട്ടം. ഒരു കോടതിക്ക് പോലും ഇക്കാര്യത്തിൽ ഇടപെടാനാകില്ല. അതുകൊണ്ട് തന്നെ കൂറുമാറിയെത്തിയ എം എല്‍ എയ്ക്ക് താല്‍ക്കാലിക സംരക്ഷണം ഒരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുശ്വാഹയിൽ നിന്ന് വ്യത്യസ്തമായി ബി ജെ പിയിൽ ചേർന്ന എസ്പി എം എൽ എ രാജേഷ് ശുക്ലയ്ക്ക് പേടിക്കാനൊന്നുമില്ല . "അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്നുള്ള ഏക എം എൽ എ ആയതിനാൽ, അദ്ദേഹത്തിന് മാത്രം ആവശ്യമുള്ള 2/3-ൽ കൂടുതൽ സംഖ്യയുണ്ട്. സഭയിലെ അദ്ദേഹത്തിന്റെ അംഗത്വത്തിന് ഭീഷണിയില്ല," മുൻ അസംബ്ലി പ്രിൻസിപ്പൽ സെക്രട്ടറി ഭഗവാൻ ദേവ് ഇസ്രാനി വ്യക്തമാക്കി.

സസ്നർ സീറ്റിൽ നിന്നുള്ള വിക്രം സിംഗ് റാണ സ്വതന്ത്ര എം എൽ എ ആയതും സഭയിൽ മറ്റ് മൂന്ന് സ്വതന്ത്ര എംഎൽഎമാർ ഉള്ളതിനാനും സുരക്ഷിതമല്ല. സമാനമായ സാഹചര്യത്തില്‍ 1991ൽ സ്വതന്ത്ര എം എൽ എയായ ദിലീപ് ഭട്ടേരെയുടെ അംഗത്വം അന്നത്തെ സ്പീക്കർ ബ്രിജ്മോഹൻ മിശ്ര റദ്ദാക്കിയിരുന്നു.

മധ്യപ്രദേശിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഒരു എം എൽ എമാരുടെ വോട്ടിന്റെ മൂല്യം 131 ആണെന്നാണ് സംസ്ഥാന നിയമസഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങൾ അറിയിക്കുന്നത്. മൂന്ന് എം എൽ എമാർ കൂടിയത് സംസ്ഥാനത്ത് നിന്നുള്ള ബി ജെ പി വോട്ടുകളുടെ മൂല്യം വർദ്ധിപ്പിക്കും. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 109 എംഎൽഎമാരും കോൺഗ്രസിന് 114 എംഎൽഎമാരുമാണ് ഉണ്ടായിരുന്നത്. ഇന്ന് കുശ്വാഹ, രാജേഷ് ശുക്ല, വിക്രം സിംഗ് റാണ എന്നിവരുടെ കൂറുമാറ്റത്തിന് ശേഷം ബി ജെ പി 130 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 96, ബിഎസ്പി 1, സ്വതന്ത്രർ 1 എന്നങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷി നില.