കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഫിനും അപർണയ്ക്കും ചറപറ തല്ല്.. ലൊക്കേഷനിൽ സംഭവിച്ചത് എന്തെന്ന് സംവിധായകൻ

  • By Sajitha
Google Oneindia Malayalam News

സിനിമാ ചിത്രീകരണത്തിനിടെ അബദ്ധങ്ങളും അപകടങ്ങളുമെല്ലാം സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആസിഫ് അലി നായകനായ ബിടെക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചത് സിനിമയെപ്പോലും വെല്ലുന്ന കാര്യങ്ങളാണ്. നായകനെന്നോ നായികയെന്നോ നോക്കാതെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനിലുണ്ടായവരെ എടുത്ത് പെരുമാറിയെന്നാണ് വാര്‍ത്ത. ആസിഫ് അലിക്കും സൈജു കുറുപ്പിനും അപര്‍ണ ബാലമുരളി എന്നിവര്‍ക്കെല്ലാം തല്ല് കിട്ടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ബിടെക്കിന്റെ ഷൂട്ടിംഗിനിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ മൃദുല്‍ നായര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

തല്ല് കിട്ടാൻ കുരീപ്പുഴ ഹിന്ദു ദൈവങ്ങളെക്കുറിച്ച് പറഞ്ഞ 'അശ്ലീലം' ഇതാണ്.. പ്രസംഗത്തിന്റെ വീഡിയോതല്ല് കിട്ടാൻ കുരീപ്പുഴ ഹിന്ദു ദൈവങ്ങളെക്കുറിച്ച് പറഞ്ഞ 'അശ്ലീലം' ഇതാണ്.. പ്രസംഗത്തിന്റെ വീഡിയോ

താരങ്ങളുടെ കൂട്ടത്തല്ല്

താരങ്ങളുടെ കൂട്ടത്തല്ല്

ഒരു സമര രംഗം ചിത്രീകരിക്കുന്നതിനിടെ പോലീസുകാരായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റിഹേഴ്‌സലില്‍ പറഞ്ഞതല്ല ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഷോട്ടില്‍ ചെയ്തത് എന്ന് സംവിധായനകന്‍ മൃദുല്‍ നായര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസത്തെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.

ആസിഫ് അലി ചിത്രം

ആസിഫ് അലി ചിത്രം

റിഹേഴ്‌സലില്‍ രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ആയിരുന്നു പോലീസ് ഓഫീസര്‍മാരുടെ വേഷത്തില്‍ ലാത്തിയുമായി എത്തിയത്. എന്നാല്‍ ചിത്രീകരണ സമയത്ത് രണ്ട് എന്നത് ആറ് പേരായി ഉയര്‍ന്നു. ആ സീനില്‍ ഉണ്ടായിരുന്നത് സൈജു കുറുപ്പ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി എന്നിവരടക്കമുള്ള താരങ്ങളായിരുന്നു.

കട്ട് പറഞ്ഞിട്ടും നിർത്താതെ അടി

കട്ട് പറഞ്ഞിട്ടും നിർത്താതെ അടി

സമര രംഗം ആയത് കൊണ്ട് തന്നെ ഇവര്‍ക്ക് നേരെ പോലീസ് ലാത്തി വീശുന്ന സീനായിരുന്നു ചിത്രീകരിച്ച് കൊണ്ടിരുന്നത്. എന്നാല്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും കര്‍ണാടകക്കാരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ലാത്തി വീശല്‍ നിര്‍ത്തിയില്ല. ഇതോടെ സംവിധായകന്‍ ഇവരോട് ദേഷ്യപ്പെട്ടു.

ഷൂട്ടിംഗ് മുടങ്ങി

ഷൂട്ടിംഗ് മുടങ്ങി

ഇതിനെത്തുടര്‍ന്നാണ് ഷൂട്ടിംഗ് സ്ഥലത്ത് കൂട്ട അടി നടന്നത്. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെല്ലാം സംഘം ചേര്‍ന്ന് വന്ന് താരങ്ങളെയടക്കം തല്ലുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിഗ് നിര്‍ത്തി വെയ്‌ക്കേണ്ടതായും വന്നു.

സംവിധായകൻ മാപ്പ് പറഞ്ഞു

സംവിധായകൻ മാപ്പ് പറഞ്ഞു

കര്‍ണാടകത്തില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍ ആയിരുന്നതിനാല്‍ താന്‍ മാപ്പ് പറയാന്‍ വരെ തയ്യാറായി എന്ന് മൃദുല്‍ നായര്‍ പറയുന്നു. സിനിമയെ ഓര്‍ത്താണ് മാപ്പ് പറഞ്ഞത്. നാന്നൂറോളം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ക്ഷമ ചോദിച്ച ശേഷം താന്‍ കാരവനിലേക്ക് പോയി.

മാപ്പിലും അടി നിന്നില്ല

മാപ്പിലും അടി നിന്നില്ല

എന്നാല്‍ മാപ്പ് പറഞ്ഞിട്ടും സെറ്റില്‍ അവര്‍ അക്രമം തുടരുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. താരങ്ങളെ ശാരീരികമായി ആക്രമിച്ചത് കൂടാതെ സെറ്റിലെ വാഹനങ്ങളും അവര്‍ കേടുവരുത്തി. രണ്ട് ടെമ്പോ ട്രാവലറുകളും ഒരു കാരവനും ഉള്‍പ്പെടെയാണ് കല്ലെറിഞ്ഞ് തകര്‍ത്തതെന്നും മൃദുല്‍ പറഞ്ഞു.

ഷൂട്ടിംഗ് പൂർത്തിയാക്കി

ഷൂട്ടിംഗ് പൂർത്തിയാക്കി

കര്‍ണാടക താരങ്ങള്‍ അടി നിര്‍ത്താത്തത് മൂലം ഷൂട്ടിംഗ് തടസ്സപ്പെട്ടുവെങ്കിലും പിന്നീട് പൂര്‍ത്തിയാക്കിയെന്നും മൃദുല്‍ നായര്‍ പ്രതികരിച്ചു. ഭാഷയാണ് അടി കനത്തിലാവാന്‍ കാരണമെന്നാണ് കരുതുന്നത്. കട്ട് പറഞ്ഞിട്ടും നിര്‍ത്താതെ അടിച്ചതോടെ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ചൂടായി സംസാരിച്ചിരുന്നു.

ഭാഷ പ്രശ്നമായി

ഭാഷ പ്രശ്നമായി

അതവരെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്തു. സംഘം ചേര്‍ന്ന് അടി തുടങ്ങിയതോടെ കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്തു. പിന്നീട് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. റിമ കല്ലിങ്കലും സുരാജ് വെഞ്ഞാറമ്മൂടും അഭിനയിക്കുന്ന ആഭാസം എന്ന ചിത്രം ബെംഗളൂരുവില്‍ ഷൂട്ട് ചെയ്യുന്നതിനിടെ നേരത്തെ ഇത്തരം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

English summary
B Tech movie Director Mridul Nair about what happened at Shooting location
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X