വീണ്ടുമൊരു ബുദ്ധപൂര്‍ണിമ ദിനം കൂടി; ഐതീഹ്യം അറിയാം, ആശംസകള്‍ കൈമാറാം
ബുദ്ധമതവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ് ബുദ്ധപൂര്‍ണിമ. സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി പൂര്‍ണത തേടിയ ദിവസത്തെയാണ് ബുദ്ധപൂര്‍ണിമ എന്നറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ ക്ഷേത്രങ്ങളും വിശുദ്ധ സ്ഥലങ്ങളും സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകളില്‍ മുഴുകിയാണ് ബുദ്ധപൂര്‍ണിമ ആചരിക്കുന്നത്. ബുദ്ധമതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏറ്റവും മികച്ച സമയം കൂടിയാണിത്.
ഈ വര്‍ഷത്തെ ബുദ്ധപൂര്‍ണിമ ആഘോഷം വരുന്നത് മേയ് 5ന് ആണ്. ഗൗതമബുദ്ധന്റെ ജന്മദിനം എന്ന പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ നിര്‍വ്വാണപ്രാപ്തി, മരണം എന്നിവയുടെയും വാര്‍ഷികമായി ആചരിക്കുന്ന ഒരു ഉല്‍സവമാണ്. വൈശാഖമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ബുദ്ധപൂര്‍ണിമ ആഘോഷിക്കുന്നത്.

ഗൗതമ ബുദ്ധന്റെ ജീവിതവും പാഠങ്ങളും ധ്യാനിച്ചുകൊണ്ടാണ് ഭക്തര്‍ ബുദ്ധപൂര്‍ണിമ ആഘോഷിക്കുന്നത്. ബി സി 563 ല്‍ ലുംബിനിയിലാണ് (ഇന്നത്തെ നേപ്പാളില്‍) രാജാവായ സുദ്ദോദനന്റെ പുത്രനായി സിദ്ധാര്‍ത്ഥ ഗൗതമന്‍ ജനിച്ചത് എന്ന് പറയപ്പെടുന്നു. ഈ ബുദ്ധപൂര്‍ണിമയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കാനുള്ള ബുദ്ധവചനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവന്‍ നല്ല മനുഷ്യന്‍ ആയിരിക്കണമെന്നില്ല.
മറയ്ക്കാന്‍ പറ്റാത്ത മൂന്ന് കാര്യങ്ങള്‍ :സൂര്യന്‍, ചന്ദ്രന്‍, സത്യം.
ഇന്നലെകളെ ഓര്‍ത്തുംകൊണ്ട് ജീവിക്കരുത്ത്. നാളെയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുകയും അരുത്.ഇന്നില്‍ മാത്രം നിങ്ങളുടെ സര്‍വ്വ ശൃദ്ധയും കേന്ദ്രീകരിക്കുക.
അസൂയക്കാരനു ഒരിക്കല്ലും മനസ്സമാധാനം ഉണ്ടാകില്ല.
നന്നായി ജീവിച്ചവന്‍ മരണത്തെപോലും ഭയക്കുന്നില്ല.
നാം എന്ത് തിരഞ്ഞെടുക്കുന്നുവോ അതിനനുസരിച്ച് ചിന്തിച്ച് പ്രവര്‍ത്തിച്ച് നാം തനിയെ സൃഷ്ടിക്കുന്നതാണ് നമ്മുടെ സ്വഭാവങ്ങളും ശീലങ്ങളും.
വേദനിപ്പിച്ചും വധിച്ചും അക്രമം ചെയ്തും പീഢിപ്പിച്ചും കണ്ണീരില്‍ കുതിര്‍ത്തും ധാര്‍മ്മികബോധമില്ലാത്തവന്‍ നേടിയ സമ്പത്തില്‍ നിന്നും നല്‍കുന്ന ദാനങ്ങള്‍ യാതൊരു ഗുണഫലവും ലഭിക്കാത്തവയാണ്.












Click it and Unblock the Notifications