കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍, മുന്‍വര്‍ഷത്തേക്കാള്‍ 12.01 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.

Google Oneindia Malayalam News
BALAGOPAL

തിരുവനന്തപുരം: കേരള സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തിയതായി പ്രഖ്യാപിച്ച് സാമ്പത്തിക അവലോകന സര്‍വേ. സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്കാണിത്. അതേസമയം റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചു.

സംസ്ഥാന ബജറ്റിന് മുന്നോടിയായിട്ടാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2012-13 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നില്‍ക്കുന്നതിനിടെ, ഇത്തരമൊരു വളര്‍ച്ച ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍, മുന്‍വര്‍ഷത്തേക്കാള്‍ 12.01 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. കൊവിഡിന് ശേഷമുള്ള സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികള്‍ വളര്‍ച്ചയ്ക്ക് സഹായകരമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

BALAGOPAL

അതേസമയം വളര്‍ച്ച മികച്ച രീതിയില്‍ ആണെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഏറെ ആഴത്തിലാണ്. ഇത് തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നയങ്ങളെയാണ് ഇതില്‍ സംസ്ഥാനം കുറ്റപ്പെടുത്തുന്നത്. സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നയങ്ങള്‍ സംസ്ഥാനത്തിന് തിരിച്ചടിയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍

അതേസമയം കേന്ദ്ര നയങ്ങള്‍ കാരണം പ്രതിസന്ധി വരും വര്‍ഷങ്ങള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കണക്കെടുത്താല്‍ കൃഷിയും അനുബന്ധ പ്രവര്‍ത്തികളും വ്യവസായവും, വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യവസായ വളര്‍ച്ച 17.3 ശതമാനമാണ്. ഇതൊരു പോസിറ്റീവ് നേട്ടമാണ്. മുന്‍ വര്‍ഷങ്ങളില്‍ നെഗറ്റീവ് വളര്‍ച്ചയായിരുന്നു ഈ മേഖലയില്‍.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

20000 കോടിയുടെ സാമ്പത്തിക പാക്കേജുകളും, വ്യവസായത്തിനായുള്ള 5650 കോടിയുടെ പാക്കേജും വളര്‍ച്ചയ്ക്ക് സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആഭ്യന്തര കടമാണ് പക്ഷേ ഇതേ കാലയളവില്‍ വര്‍ധിച്ചത്. പൊതുകടത്തില്‍ 95 ശതമാനവും ആഭ്യന്തര കടമാണ്.

കിഫ്ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകള്‍ സംസ്ഥാനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ പൊതുകടം ഉയര്‍ത്തുകയായിരുന്നു. അതേസമയം കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!

ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനത്തിലും വന്‍ കുതിച്ച് ചാട്ടമുണ്ടെന്ന് വൈദ്യുതി മന്ത്രി നിയമസഭയെ അറിയിച്ചു. അതേസമയം മുന്‍ വര്‍ഷത്തെ ബജറ്റിലെ കണക്കുകള്‍ അനുസരിച്ച് തനത് നികുതി വരുമാനവും, നികുതിയിതര വരുമാനവും വര്‍ധിച്ച് സംസ്ഥാനത്തിന്റെ മൊത്ത വരുമാനം 19.94 ശതമാനം വര്‍ധിക്കുമെന്ന് സര്‍വേയില്‍ പറയുന്നു.

English summary
budget 2023: economic review report presented in assembly shows strong growth in last financial year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X