ബജറ്റ് 2023: രാജ്യത്തെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു ചോദ്യചിഹ്നമാവും: വി ശിവന്‍കുട്ടി
കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തോട് വലിയ അവഗണ കാട്ടിയെന്ന് ആരോപിച്ച് ധനമന്ത്രിയും മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മേഖല നേരിട്ടത് വലിയ അവഗണനയെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. സ്കൂൾ വിദ്യാഭ്യാസത്തിന് 68,804.85 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2022 - 23ൽ ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് 63,449.37 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ ബജറ്റ് റിവൈസ് ചെയ്തപ്പോൾ അത് 59,052.78 കോടിയായി ചുരുക്കിയെന്നും ശിവന്‍കുട്ടി ആരോപിക്കുന്നു.
2022 - 23ലെ ബജറ്റിനേക്കാൾ നാമമാത്രമായ വർദ്ധനവാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇത്തവണ ഉണ്ടായിട്ടുള്ളത്. പ്രീ സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തും എന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും തുടർന്നുള്ള പരിപാടിയിലും അതിന്റെ പാഠ്യപദ്ധതി ചട്ടക്കൂടിലും ഒക്കെ തന്നെ ഇക്കാര്യങ്ങൾ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ ബജറ്റിൽ ഇത് പ്രതിഫലിക്കുന്നില്ല. അതായത് സ്വകാര്യസംരംഭകരുടെ റോൾ കൂടുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നർത്ഥം.

കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയാണ് കേന്ദ്രസർക്കാർ ഇത്തരം പദ്ധതികൾക്ക് തുക കൈമാറുന്നത്. കഴിഞ്ഞ ബജറ്റിൽ സമഗ്ര ശിക്ഷയ്ക്ക് 37,353.36 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഈ വർഷം 37,453.47 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നാമമാത്ര വർദ്ധന. ഇതിലും കഴിഞ്ഞതവണത്തെ റിവൈസഡ് ബഡ്ജറ്റിൽ വെട്ടിച്ചുരുക്കൽ ഉണ്ടായിരുന്നു. ഇത്തവണ എന്താണ് ഉണ്ടാകുന്നതെന്ന് കാത്തിരുന്നു കാണാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നു.
ബജറ്റ് എന്നത് കേവലം പ്രഖ്യാപനത്തിന്റെ ഉപാധിയായി മാത്രം കാണുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡിന് ശേഷം ദേശീയ തലത്തിൽ വിദ്യാഭ്യാസരംഗം പൂർവസ്ഥിതിയിൽ പൂർണമായും എത്തിയില്ല എന്നതാണ് വാർത്തകളിൽ കാണുന്നത്. കുട്ടികൾക്ക് പഠന പിന്തുണ ഏറെ വേണ്ട സമയമാണിത്.
ദേശീയ വിദ്യാഭ്യാസ നയത്തിൽ ജിഡിപിയുടെ 6 % വിദ്യാഭ്യാസ കാര്യങ്ങൾക്ക് നീക്കിവെക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ പുതിയ ബജറ്റ് വന്നപ്പോൾ ജിഡിപിയുടെ 3% ത്തിൽ വിദ്യാഭ്യാസ മേഖല ഒതുങ്ങണോ എന്ന സംശയമാണ് ഉണ്ടാവുക. സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തണമെന്ന് പറയുന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിൽ ആത്മാർത്ഥതയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഉച്ചഭക്ഷണ പദ്ധതി കൂടി പരിശോധിക്കാം. ഉച്ചഭക്ഷണ പദ്ധതിക്ക് കഴിഞ്ഞ തവണ 10233.75 കോടി രൂപയാണ് നീക്കിവെച്ചത്. ബജറ്റ് റിവൈസ് ചെയ്തപ്പോൾ അത് 12,800 കോടി രൂപയായി വർദ്ധിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകണമല്ലോ. എന്നാൽ ഇത്തവണ ബജറ്റിൽ അത് 11,600 കോടിയായി പരിമിതപ്പെടുത്തുകയാണ് ഉണ്ടായത്. പ്രീ സ്കൂൾ കുട്ടികൾക്ക് കൂടി ഉച്ചഭക്ഷണം നൽകണമെന്ന് ഒരുഭാഗത്ത് പറയുമ്പോൾ യഥാർത്ഥത്തിൽ ബജറ്റ് റിവൈസ് ചെയ്യുമ്പോൾ ഉണ്ടാക്കിയ തുകയേക്കാൾ കുറവാണ് ഇത്തവണത്തെ നീക്കിയിരിപ്പ്.
പി എം സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്ന് പറഞ്ഞുകൊണ്ട് 4000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്പ്പെടുത്താൻ ആണോ ഈ തുക ഉപയോഗിക്കുക? സംസ്ഥാന സർക്കാരുകൾക്കുള്ള ഗ്രാൻഡ് ഇൻ എയ്ഡിന്റെ കാര്യത്തിലും നാമമാത്രമായ വർദ്ധനവ് മാത്രമേ കാണുന്നുള്ളൂ. ചുരുക്കത്തിൽ ദേശീയതലത്തിൽ 6 - 7 കോടിയോളം കുട്ടികൾ വിദ്യാഭ്യാസ ധാരയ്ക്ക് പുറത്തുണ്ടെന്ന് പറയുമ്പോൾ സ്കൂളിനു വെളിയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം അവകാശമാക്കി മാറ്റാനുള്ള കാര്യത്തിൽ സർക്കാർ ആത്മാർത്ഥത കാണിക്കുന്നില്ല എന്നതാണ് ബജറ്റ് ഡോക്യുമെന്റ് ഒറ്റനോട്ടത്തിൽ ചൂണ്ടിക്കാട്ടുന്നത് . ദേശീയതലത്തിൽ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു ചോദ്യചിഹ്നം ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications