കേരളത്തിന്റെ ആവശ്യം പണം വേണമെന്ന് മാത്രം, ഇവിടുത്തെ എംപിമാർക്ക് പാർലമെന്റിൽ ബഹളം വെക്കാനല്ലേ അറിയൂ';എംടി രമേശ്
എല്ലാ സംസ്ഥാനങ്ങളേയും പോലെ കേരളത്തിനും ബജറ്റിൽ അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. കേരളത്തിന് എയിംസ് എന്നത് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്. അത് ബജറ്റിൽ പ്രഖ്യാപിക്കേണ്ട കാര്യമില്ല. സർക്കാരിന്റെ മുൻഗണന പ്രകാരമുള്ള വിവിധ പദ്ധതികൾ കേരളത്തിനും ഗുണം ചെയ്യും. അതുകൊണ്ട് കേരളത്തെ അവഗണിച്ചു എന്നതൊക്കെ സ്ഥിരം വാചകമാണ്. ഏത് മേഖലയിലാണ് അവഗണിച്ചതെന്ന് പ്രതിപക്ഷം പ്രത്യേകം ചൂണ്ടിക്കാട്ടട്ടെയെന്നും എംടി രമേശ് വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'വ്യത്യസ്ത വിഭാഗം ആളുകളുടെ ശാക്തീകരണം ലക്ഷ്യം വെച്ചിട്ടുള്ളതാണ് ഇത്തവണത്തെ ബജറ്റ്. കഴിഞ്ഞ 10 വർഷമായി സർക്കാർ നടത്തി വരുന്ന എല്ലാ വികസന പദ്ധതികൾക്കും പ്രാമുഖ്യം കൊടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും ബജറ്റിന്റെ വലിയ ഭാഗം നീക്കിവെച്ചിട്ടുണ്ട്.

വലിയ രീതിയിൽ തൊഴിൽ അവസരം ഉണ്ടാക്കാൻ സാധിക്കുന്ന രീതിയിൽ സ്വയം തൊഴിൽ കണ്ടെത്താനുള്ള ചെറുപ്പക്കാരുടെ താത്പര്യത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മുദ്രാലോണിന്റെ പരിധി ഉയർത്തി. തൊഴിലില്ലാത്ത യുവാക്കൾക്ക് ഇന്റേൺഷിപ്പിന് സഹായം നൽകാനുള്ള പദ്ധതി അവതരിപ്പിച്ചു. അത്തരത്തിൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുള്ള വലിയ അവസരമാണ് ബജറ്റിൽ ഒരുക്കിയിരിക്കുന്നത്. സ്ത്രീ ശാക്തീകരണം, വിനോദസഞ്ചാര മേഖല, നികുതി പരിഷ്കരണം എന്നിങ്ങനെ എല്ലാ മേഖലയിലും കൈവെച്ചിട്ടിട്ടുള്ള സർവ്വ സ്പർശിയായ ബജറ്റാണ് അവതരിക്കപ്പെട്ടത്.
കേരളത്തോട് ബജറ്റിൽ അവഗണനയില്ല. കേരളത്തിന് എയിംസ് എന്നത് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്. അത് ബജറ്റിൽ പ്രഖ്യാപിക്കേണ്ട കാര്യമില്ല. സർക്കാരിന്റെ മുൻഗണന പ്രകാരമുള്ള വിവിധ പദ്ധതികൾ കേരളത്തിനും ഗുണം ചെയ്യും. വിനോദസഞ്ചാര മേഖലയിൽ വലിയ നിക്ഷേപം വരുമ്പോൾ അതിന്റെ പ്രയോജനം കേരളത്തിനാണ് ഉണ്ടാകുക. കാർഷിക മേഖലയിലും ഗ്രാമീണ മേഖലയ്ക്കും വേണ്ടി പണം മാറ്റി വെയ്ക്കുമ്പോൾ അതിന്റെ പ്രയോജനവും കേരളത്തിന് ലഭിക്കും. അതുകൊണ്ട് കേരളത്തെ അവഗണിച്ചു എന്നതൊക്കെ സ്ഥിരം വാചകമാണ്. ഏത് മേഖലയിലാണ് അവഗണിച്ചതെന്ന് പ്രതിപക്ഷം പ്രത്യേകം ചൂണ്ടിക്കാട്ടട്ടെ.
മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിനും വേണ്ടതെല്ലാം ലഭിച്ചിട്ടുണ്ട്. മലയാളി എന്ന നിലയിൽ കൂടുതൽ വേണമെന്ന നിലയിൽ ആഗ്രഹം കാണും. അല്ലാതെ കേരളത്തിൻറെ വികസനത്തിന് വേണ്ടി എന്തെങ്കിലും പ്രത്യേക ആവശ്യം കേരളം മുന്നോട്ട് വെച്ചിട്ടുണ്ടോ. കേരളം ആവശ്യപ്പെടുന്നത് പണം വേണം പണം വേണം എന്ന് മാത്രമാണ്.
കേരളത്തിൻറെ എല്ലാ പൊതുമേഖല പദ്ധതികൾക്കും ആവശ്യമായ പണം ഇപ്പോൾ തന്നെ അനുവദിക്കപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം പോലുള്ള പദ്ധതികൾക്ക് ഘട്ടം ഘട്ടമായി പണം അനുവദിക്കപ്പെടും. അതൊരു പ്രൊജക്ടിന്റെ ഭാഗമാണ്. അത് പൂർത്തീകരിക്കാനുള്ള പണം സർക്കാർ നൽകും. കേരളത്തിലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങൾക്കും കഴിഞ്ഞ പ്രാവിശ്യത്തിനെക്കാൾ പണം ഇപ്രാവശ്യം ലഭിച്ചിട്ടുണ്ട്.
കേന്ദ്രം എല്ലാ ഘട്ടത്തിലും കേരളത്തെ പരിഗണിച്ചിട്ടുണ്ട്. കേരളത്തിലെ എംപിമാർ സംസ്ഥാനത്തിന്റെ ഏതെങ്കിലുമൊരു വികസനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ. അവരുടെ ജോലി പാർലമെന്റിൽ പോയി ബഹളം വെക്കലല്ലേ. അല്ലാതെ അതത് മണ്ഡലത്തങ്ങളുടെ വികസനത്തിനായി എന്ത് ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത് ആദ്യം രാഹുൽ ഗാന്ധി വയനാടിന് വേണ്ടി പാർലമെന്റിൽ അവതരിപ്പിച്ച ഏതെങ്കിലും നിർദ്ദേശത്തെ കുറിച്ച് പറയട്ടെ.
കേരളത്തിന്റെ റെയിൽവെ വികസനത്തിനും ദേശീയ പാതക വികസനവുമൊക്കെ കൊണ്ടുവന്നത് കേന്ദ്രസർക്കാരല്ലേ. കേരളത്തിന്റെ വികസനം എന്നത് കേന്ദ്രത്തിന്റെ മുൻഗണന പട്ടികയിൽ ഉള്ളതാണ്. രണ്ട് കേന്ദ്രമന്ത്രിമാർ കേരളത്തിനുണ്ട്. സ്വാഭാവികമായി കേരളത്തിന് വേണ്ടി ഇടപെടലുകൾ ഉണ്ടാകും പുതിയ പദ്ധതികളും വികസനവും വരും.
ആന്ധ്രയ്ക്ക് പുനഃരുജ്ജീവന പാക്കേജ് എന്ന് പറയുന്നത് മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് കൊടുത്തിട്ടുള്ള ഉറപ്പാണ്. യുപിഎ സർക്കാർ ആ കരാർ നടപ്പാക്കിയില്ല. അതാണ് ഇപ്പോൾ എൻഡിഎ സർക്കാർ നടപ്പാക്കിയത്. ബിഹാറിൽ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ് പണം നിക്ഷേപിക്കുന്നത്. 56,000കോടിയുടെ ദേശീയപാത വികസനമല്ലേ കേരളത്തിൽ നടക്കുന്നത്. ബിഹാറിന് നൽകിയത് 26000 കോടി അല്ലേ. അപ്പോൾ ഇത് പറയുന്നതിൽ എന്ത് അടിസ്ഥാനമുള്ളത്. ബിഹാറിൽ അടിസ്ഥാന സൗകര്യ മേഖല പിന്നാക്കം പോകുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് ഇത്തവണ അധികപണം അനുവദിച്ചിട്ടുള്ളത്', എംടി രമേശ് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications