'രാജ്യത്തിന്റെ ആകമാനമുള്ള വികസനത്തിന്റെ പ്രയോജനം കേരളത്തിന് കിട്ടും'; കാരണം പറഞ്ഞ് ഡോ. ജോസ് സെബാസ്റ്റ്യൻ
കോഴിക്കോട്: കേന്ദ്ര ബജറ്റിൽ കേരളത്തെ തീർത്തും അവഗണിച്ചു എന്നുള്ള അഭിപ്രായത്തോട് അത്ര യോജിപ്പില്ലെന്ന് സാമ്പത്തിക വിദഗ്‌ധൻ ഡോ. ജോസ് സെബാസ്റ്റ്യൻ. കേരളത്തെ സംബന്ധിച്ച് ബജറ്റ് കുറെയൊക്കെ നിരാശജനകമാണെങ്കിലും രാജ്യത്തിന്റെ ആകമാനമുള്ള വികസനത്തിന്റെ പ്രയോജനം ഏറ്റവും കൂടുതൽ കിട്ടാൻ പോകുന്ന ഒരു സംസ്ഥാനം തന്നെയാണ് കേരളമെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
ബജറ്റ് ആഴത്തിൽ പരിശോധിക്കുമ്പോൾ ഏതെല്ലാം പദ്ധതികളാണ് കേരളത്തിന് പ്രയോജനപ്പെടുത്താൻ ആവുക എന്നാണ് നോക്കേണ്ടത്. അതല്ലാതെ കേരളത്തിന് മാത്രമായിട്ട് എന്തെങ്കിലും പദ്ധതി ഉണ്ട് എന്ന് പറയുന്നതിനെക്കാൾ നല്ലത് ബജറ്റ് ആകമാനം വിലയിരുത്തി കേരളത്തിന്റെ പ്രത്യേക പശ്ചാത്തലം കണക്കിലെടത്ത് ഏതൊക്കെ പദ്ധതികൾ പ്രയോജനപ്പെടും എന്ന രീതിയിലാണ് ബജറ്റിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ജോസ് സെബാസ്റ്റ്യന്റെ വാക്കുകൾ:
കേരളത്തെ സംബന്ധിച്ച് ബജറ്റ് കുറെയൊക്കെ നിരാശജനമാണ്. പക്ഷേ നമ്മൾ ഓർക്കേണ്ട ഒരു കാര്യം രാജ്യത്തിന്റെ ആകമാനമുള്ള വികസനത്തിന്റെ പ്രയോജനം ഏറ്റവും കൂടുതൽ കിട്ടാൻ പോകുന്ന ഒരു സംസ്ഥാനം തന്നെയാണ് കേരളം. കേരളത്തെ സംബന്ധിച്ച് വ്യവസായ വികസനത്തിൽ നമുക്ക് വൻതോതിൽ മുന്നേറാൻ സാധിച്ചില്ല.
അപ്പോൾ നമ്മൾക്ക് കാർഷിക മേഖലയിൽ കാർഷികാധിഷ്ഠിത വ്യവസായങ്ങളൊക്കെ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പലതും ഈ ബജറ്റിൽ കാർഷിക മേഖലയ്ക്ക് കൊടുത്ത ആ ഒരു പരിഗണന 2.66 ലക്ഷം കോടി രൂപയാണ് കാർഷിക മേഖലയ്ക്ക് കൊടുത്തിട്ടുള്ളത്. അതുപോലെ ശ്രദ്ധിക്കേണ്ട കാര്യം ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഉള്ള സംസ്ഥാനമാണ് കേരളം.
കേരളത്തിലെ തൊഴിൽ ഇല്ലായ്മ എന്ന് പറഞ്ഞുകഴിഞ്ഞാൽ സർക്കാർ ജോലിയോ അല്ലെങ്കിൽ ആരുടെയെങ്കിലും കീഴിൽ ജോലി ചെയ്യുക എന്ന മനോഭാവത്തിന് പകരമായി സംരംഭകരായി ഉയരാനുള്ള വലിയൊരു അവസരം ബജറ്റിലുണ്ട്. ഉദാഹരണമായിട്ട് യാതൊരുവിധ ഈടുമില്ലാതെ ബാങ്കുകളെ വ്യവസായ വായ്പ കൊടുക്കുന്നതിന് പ്രേരിപ്പിക്കുന്ന പദ്ധതിയാണ് ക്രെഡിറ്റ് ഗാരണ്ടി സ്‌കീം. അതിന്റെ ലിമിറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്.
മുദ്ര ലോണിന്റെ ലിമിറ്റ് 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയാക്കിയിട്ടുണ്ട്. സംരഭക പരിശീലനത്തിനുള്ള ഒട്ടനവധി പദ്ധതികളുണ്ട്. ഈ പദ്ധതികളൊക്കെ കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് നൈപുണ്യം വികസിപ്പിക്കുന്നതിനും സംരഭത്തിലേക്ക് ഇറങ്ങുന്നതിനും പലവിധത്തിൽ പ്രയോജനപ്പടുത്താവുന്ന പദ്ധതികൾ ഉണ്ട്. കേരളത്തിലെ തീർത്തും അവഗണിച്ചു എന്നുള്ള അഭിപ്രായത്തോട് അത്ര യോജിപ്പില്ല.
കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം എന്നു പറയുന്നത് തൊഴിലില്ലായ്മയാണ്. വ്യവസായ വികസനത്തെ സംബന്ധിച്ചിടത്തോളം നികുതി ഘടനയിൽ ജി എസ് ടി പലതരത്തിലുള്ള ഉൽപന്നങ്ങളുടെയും നികുതി നിരക്ക് കുറവ് വരുത്തിയിട്ടുണ്ട്. അതുപോലെ ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ള പല ഉൽപന്നങ്ങളുടെയും ഇറക്കുമതി ചുങ്കം കുറച്ചിട്ടുണ്ട്.
ക്രൂയീസ് ഷിപ്പിംഗ് പോലെയുള്ള മേഖലകളിൽ ബജറ്റ് ആഴത്തിൽ പരിശോധിക്കുമ്പോൾ ഏതെല്ലാം പദ്ധതികളാണ് കേരളത്തിന് പ്രയോജനപ്പെടുത്താൻ ആവുക എന്നാണ് നോക്കേണ്ടത്. അതല്ലാതെ കേരളത്തിന് മാത്രമായിട്ട് എന്തെങ്കിലും പദ്ധതി ഉണ്ട് എന്ന് പറയുന്നതിനെക്കാൾ നല്ലത് ബജറ്റ് ആകമാനം വിലയിരുത്തി കേരളത്തിന്റെ പ്രത്യേക പശ്ചാത്തലം കണക്കിലെടത്ത് ഏതൊക്കെ പദ്ധതികൾ പ്രയോജനപ്പെടും എന്ന രീതിയിലാണ് ബജറ്റിനെ കാണേണ്ടത്.












Click it and Unblock the Notifications