Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ്'; ബജറ്റിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവന്തപുരം: കേന്ദ്രബജറ്റിനെതിരെ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റ് എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ബജറ്റ് അവതരണത്തിന് പിന്നാലെ നിരവധി പേരാണ് ബജറ്റിനെ വിമർശിച്ച് രം​ഗത്ത് വന്നിരിക്കുന്നത്.

ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം പോലു ഇല്ലാതാക്കിയെന്നാണ് എൻ‌ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞത്യ സങ്കുചിതമായ രാഷ്ട്രീയ താല്പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിതെന്നും ബീഹാർ, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രമാണ് പരി​ഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള ഒരു എൻ സ്വകയർ ബജറ്റാണിതെന്നും കേരളത്തെ ബജറ്റിൽ പരാമർശിച്ച് പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നും പാർലമെന്റിലേക്ക് എം പിയെ കൊടുത്താൽ പരി​ഗണിക്കുമെന്ന് പറഞ്ഞത് വെറുതേ ആയെന്നും അദ്ദേഹം പറഞ്ഞു.

riyas

അതേ സമയം നിർമസ സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റാണ് അവതരിപ്പിച്ചത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റായിരുന്നു
ഉൽപാദനക്ഷമത, ജോലി, സാമൂ​ഹിക നീതി, ന​ഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്ക്കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത് എന്ന് മന്ത്ര പറഞ്ഞിരുന്നു. മോദിയുടെ നേതൃത്വത്തിൽ വീണ്ടും വിശ്വാസം അർപ്പിച്ചത് കൊണ്ടാണ് ബി ജെ പി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നും ആ​ഗോള സമ്പദ്ഘടന പ്രശ്നങ്ങൾ നേരിടുന്നുവെന്നും മന്ത്രി പറഞ്ഞു.

പണപ്പെരുപ്പം ഉൾ‌പ്പെടെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായും നേരിടുന്നത്. എന്നാൽ സുശക്തമായ സമ്പദ്ഘടനയോടെ ഇന്ത്യ വളർച്ചയുടെ പാതയിലാണ്. പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

പണപ്പെരുപ്പം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായി നേരിടുന്നതെന്നും. എന്നാൽ സുശക്തമായ സമ്പദ്ഘടനയോടെ ഇന്ത്യ വളർച്ചയുടെ പാതയിലാണെന്നും നിർമസാ സീതാരമൻ ബജറ്റ് അവതരിപ്പിച്ച് കൊണ്ട് പറഞ്ഞിരുന്നു. പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്നു ​ഗരീബ് കല്യാണ് ഓജന അഞ്ച് വർ‌ഷം കൂടിനീട്ടിയത് വഴി 80 കോടി ജനങ്ങൾക്ക് പ്രയോജന ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

എൻ‌ ഡി എ സഖ്യകക്ഷികളായ ജെ ഡി യു ഭരിക്കുന്ന ബീഹാറിനും ടി ഡി പി ഭരിക്കുന്ന ആന്ധ്രാപ്രദേശിനും കേന്ദ്ര ബജറ്റിൽ നിരവധി പദ്ധതികൾ അനുവദിച്ചിട്ടുണ്ട്. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതി വികസനത്തിന് 15000 കോടിയാണ് കേന്ദ്ര ബജറ്റിൽ മന്ത്ര നിർമലാ സീതാരാമൻ അനുവദിച്ചിട്ടുള്ളത്. ആന്ധ്രയിലെ ​ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനായി 2.66 കോടിയും അനുവദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+