Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിക്ക് എയിംസും, അതിവേഗ ട്രെയിനും ഇല്ല; ആമയ്ക്ക് ആശുപത്രിയുണ്ട്..!

2026-ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ കേട്ട് കേരളം അന്തംവിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമാകേണ്ട എയിംസും (AIIMS), യാത്രാക്ലേശം തീർക്കേണ്ട അതിവേഗ റെയിൽ ഇടനാഴിയും ചോദിച്ച മലയാളിക്ക് കേന്ദ്രം നൽകിയത് 'കടലാമ' സംരക്ഷണ കേന്ദ്രമാണ്. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിന്ന് കേരളത്തെ ബോധപൂർവ്വം ഒഴിവാക്കിയെന്ന ആക്ഷേപം ശക്തമാവുകയാണ്.

എയിംസ് വീണ്ടും സ്വപ്നമായി
കേരളത്തിൻ്റെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ആവശ്യമായിരുന്നു കോഴിക്കോട് കിനാലൂരിൽ നിർദ്ദേശിച്ച എയിംസ്. ഇതിനായി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇത്തവണയും ബജറ്റിൽ എയിംസിനെക്കുറിച്ച് പരാമർശമില്ലാത്തത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായി.

speed-train-1769931467 jpg

അതിവേഗ റെയിൽ പദ്ധതിയിലും തഴഞ്ഞു
സിൽവർ ലൈൻ പദ്ധതിക്ക് പകരമായി പരിഗണിക്കുമെന്ന് കരുതിയ അതിവേഗ റെയിൽ ഇടനാഴിയോ, പുതിയ ട്രെയിനുകളോ ബജറ്റിൽ ഇടംപിടിച്ചില്ല. 'പിഎം ഗതിശക്തി' പദ്ധതിയുടെ ഭാഗമായി രാജ്യമൊട്ടാകെ പുതിയ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ പരിഗണിച്ചുള്ള പ്രത്യേക പദ്ധതികളൊന്നും ഉണ്ടായില്ല. ഇതോടെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തി. അതിവേഗ റെയിൽ ഇടനാഴി പദ്ധതികൾ അവതരിപ്പിക്കുമ്പോൾ കേരളത്തിൻ്റെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് എംപിമാർ സഭയിൽ എഴുന്നേറ്റുനിന്ന് "കേരള, കേരള" എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു.

speed-train-1769931467 jpg

ആമകൾ സുഖമായി ഇരിക്കട്ടെ, നമ്മൾ നടന്നോളാം!
അതിവേഗ റെയിലും. എയിംസും കിട്ടാൻ മലയാളി ഇനിയും കാത്ത് നിക്കേണ്ടി വരും. പക്ഷേ കേരള തീരത്തുള്ള കടലാമകൾക്ക് ഇനി പേടിക്കാനില്ല, അവർക്ക് പ്രത്യേക സംരക്ഷണ കേന്ദ്രങ്ങൾ കേരളത്തിൻ്റെ തീരങ്ങളിൽ റെഡിയാകും. കടൽ പരിസ്ഥിതി സംരക്ഷണത്തിനായി കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ എന്ന പദ്ധതിയാണ് നൽകിയത്. ഈ പദ്ധതി കൊണ്ട് കേരളത്തിലെ സാധാരണക്കാർക്ക് എന്ത് പ്രയോജനം എന്ന ചോദ്യത്തിന് ഉത്തരമില്ല.

sea-turtle-1769931381 jpg

അപൂർവ്വ ധാതു ഇടനാഴി

ഏക ആശ്വാസം കേരളത്തിന് ലഭിച്ച 'അപൂർവ്വ ധാതു ഇടനാഴി'യാണ്. കൊച്ചി മുതൽ മംഗലാപുരം വരെയുള്ള മേഖലയിൽ അപൂർവ്വ ധാതുക്കളുടെ ഖനനവും വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇത് വ്യവസായ മേഖലയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സാധാരണക്കാർക്ക് നേരിട്ട് ഗുണകരമാകുന്ന വലിയ പദ്ധതികളുടെ അഭാവം പ്രകടമാണ്.

ചുരുക്കത്തിൽ, 2026-ലെ കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നിരാശയുടെയും അവഗണനയുടെയും പ്രഖ്യാപനമായി മാറി. ലക്ഷക്കണക്കിന് ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് (AIIMS), അതിവേഗ റെയിൽ ഇടനാഴി തുടങ്ങിയ വൻകിട വികസന പദ്ധതികൾക്ക് പച്ചക്കൊടി കാട്ടുന്നതിന് പകരം, കടലാമകൾക്കുള്ള സംരക്ഷണ കേന്ദ്രങ്ങളും അപൂർവ്വ ധാതു ഇടനാഴിയും പോലുള്ള താരതമ്യേന ചെറിയ പ്രഖ്യാപനങ്ങളിലൊതുക്കി കേരളത്തെ കേന്ദ്രം 'സമാധാനിപ്പിച്ചു'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+