കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാം ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വെറും പാഴ് വാക്ക്..നോട്ടു നിരോധനത്തിന്റെ ക്ഷീണത്തില്‍ രണ്ടാം ബജറ്റ്.

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലാണ് ധനമന്ത്രി തോമസ് ഐസക് തന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 2016ല്‍ അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങളുടെ അവസ്ഥ എന്താണെന്നുള്ള ഒരു വിലയിരുത്തല്‍ ഈ ഘട്ടത്തില്‍ ആവശ്യമാണ്.

പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട് ആര്‍എസ്എസ്...!! മുഖ്യമന്ത്രിയുടെ തല വെട്ടിയാല്‍ ഒരു കോടി ഇനാം..!

നടിയെ മൃഗീയമായി ആക്രമിച്ചതിന് പിന്നില്‍ അജ്ഞാതനായ മറ്റൊരാള്‍ കൂടി.!! ദൃശ്യങ്ങള്‍ ഇയാളുടെ കയ്യിലോ ??

ബജറ്റ് പ്രഖ്യാപനങ്ങള്‍ വിജയകരമാണെന്ന് ഭരണപക്ഷം അവകാശപ്പെടുന്നു. എന്നാല്‍ പദ്ധതികള്‍ വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ് ഉണ്ടായതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സിഎജി റിപ്പോര്‍ട്ടിലും സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു.

പാകപ്പിഴകൾ ഏറെയുണ്ട്

സംസ്ഥാന ബജറ്റില്‍ കൃത്യത പാലിക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധിച്ചിട്ടില്ല എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. 2015-16 വര്‍ഷത്തെ ബജറ്റില്‍ നിര്‍ദേശിച്ച തുക പോലും വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കുറ്റപ്പെടുത്തല്‍. തോമസ് ഐസകിന്റെ 2016-17 വര്‍ഷത്തെ ബജറ്റിലും ഉണ്ട് പാകപ്പിഴകള്‍.

പണം അനുവദിക്കാതെ

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജ് എവിടെയുമെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ പദ്ധതികള്‍ക്കൊന്നും പണം അനുവദിച്ചില്ല എന്നാണ് ആരോപണം.

ഭൂമി ഏറ്റെടുത്തില്ല

വ്യവസായ മേഖലയുടെ നവീകരണം ലക്ഷ്യമിട്ട് വ്യവസായ പാര്‍ക്കുകള്‍ക്കും സോണുകള്‍ക്കുമായി ഭൂമി ഏറ്റെടുക്കണമെന്ന പ്രഖ്യാപനവും നടപ്പിലായിട്ടില്ല. നടപടികള്‍ തുടരുകയാണ് എന്നാണ് അധികാരപ്പെട്ടവരുടെ വിശദീകരണം.

എവിടെ മൂത്രപ്പുരകൾ

സ്ത്രീകളുടെ മൂത്രപ്പുരയടക്കം ശുചിമുറികള്‍ക്കായി 50 കോടിയായിരുന്നു കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ പ്രധാന സ്ഥലങ്ങളിലടക്കം ഇപ്പോഴും മൂത്രപ്പുരകളില്ലെന്നാണ് പരാതി.

റേഷൻ എങ്ങുമെത്തിയില്ല

ഭക്ഷ്യ സുരക്ഷയ്ക്കായി മാറ്റിവെച്ചത് 300 കോടി. വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പദ്ധതി മുന്നോട്ട് നീങ്ങാത്ത അവസ്ഥയാണ് സംസ്ഥാനത്ത്.

ആഞ്ഞു തള്ളിയിട്ടും നീങ്ങാതെ

കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പ്രഖ്യാപിച്ച പദ്ധതികളും നടപ്പിലായില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പെന്‍ഷനും ശമ്പളവും കൊടുക്കാനാവാതെ തന്നെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്.

സത്രീവകുപ്പ് കടലാസിൽ

ആരോഗ്യമേഖലയുടെ ഉന്നമനത്തിനായും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പെന്ന പ്രധാന പ്രഖ്യാപനവും കടലാസിലാണ്. ഇക്കാര്യത്തിൽ പഠനം തുടരുകയാണ് എന്നാണ് വിശദീകരണം.

English summary
Major drawbacks of Thomas Issac's Budget of last Year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X