ബജറ്റ് വെറും പൊള്ള; കടബാധ്യതകൾ തീർക്കാനുള്ള നീക്കിയിരിപ്പ് പോലും ഇല്ല; വിഡി സതീശൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബജറ്റ് വെറും പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിൽ എല്ലാം ആവർത്തനമായിരുന്നു. ബജറ്റിൽ വിശ്വാസ്യത ഇല്ല. ക്ഷേമപദ്ധതികൾ അടക്കമുള്ളവയ്ക്കുള്ള വിഹിതം വെട്ടിക്കുറച്ചു. സർക്കാരിന്റെ ബാധ്യത തീർക്കാനുള്ള പണം പോലും ഇത്തവണത്തെ ബജറ്റിൽ വെച്ചിട്ടില്ലെന്നും വിഡി സതീശൻ വിമർശിച്ചു.
യാഥാർത്ഥ്യബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ലൈഫ് പദ്ധതിയെ കുറിച്ച് ധനമന്ത്രി അഭിമാനത്തോടെ സംസാരിച്ചു. കഴിഞ്ഞ ബജറ്റിൽ പദ്ധതിക്കായി വകയിരുത്തിയത് 500 കോടിയാണ്. എന്നാൽ അതിന്റെ 24 ശതമാനം മാത്രമാണ് ചെലവാക്കിയത്. എന്താണ് അപ്പോൾ ബജറ്റിന്റെ വിശ്വാസ്യത. തദ്ദേശ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന ഫണ്ട് വെട്ടിച്ചുരുക്കി, ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി വിഭാഗങ്ങൾക്കുമുള്ള ഫണ്ട് വെട്ടിച്ചുരുക്കി, വിവിധ വികസന പദ്ധതികൾ, ക്ഷേമ പദ്ധതികൾ, കുട്ടികൾക്കുള്ള സ്കോളർഷിപ്പ് എന്നിവയെല്ലാം വ്യാപകമായി വെട്ടിച്ചുരുക്കി.

700 കോടിയാണ് സപ്ലൈക്കോക്ക് ബജറ്റിൽ വകയിരുത്തിയത്. അത്രയും കോടി സപ്ലൈക്കോക്ക് സർക്കാർ തന്നെ നൽകാനുണ്ട്. ഇത്തരത്തിൽ സർക്കാരിന്റെ ബാധ്യത തീർക്കാനുള്ള പണം പോലും ഇത്തവണത്തെ ബജറ്റിൽ വെച്ചിട്ടില്ല. ഭൂനികുതിയിൽ വലിയ കൊള്ളയാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. ഭൂനികുതി വർധിപ്പിക്കുന്നതിൽ പ്രതിപക്ഷം എതിരല്ല, പക്ഷെ 50 ശതമാനം വർധനവാണ് ഉണ്ടായത്. സാധാരണക്കാരായ പാവപ്പെട്ട ആളുകളെ പിഴിയുന്നതിന് വേണ്ടിയാണ് ഇത്. നികുതിപിരിവിൽ സർക്കാർ ഗൗരവതരമായി പരാജയപ്പെട്ടുവെന്നും വിഡി സതീശൻ വിമർശിച്ചു.
അതേസമയം കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്.
കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാനിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications