പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷം; ഗവര്‍ണറെ കണ്ടു, മന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല
ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന ഉറപ്പ് ഗവര്‍ണര്‍ നല്‍കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.
തിരുവനന്തപുരം: അവതരണം പൂര്‍ത്തിയാകും മുമ്പെ ബജറ്റ് ഹൈലറ്റ് പുറത്തായ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവര്‍ണറെ കണ്ട് പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ധനമന്ത്രി രാജിവെക്കണമെന്ന് നേരത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന ഉറപ്പ് ഗവര്‍ണര്‍ നല്‍കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. അതേസമയം ബജറ്റ് ഹൈലറ്റ് പുറത്തായ സംഭവം രാഷ്ട്രീയ ആയുധമാക്കുന്നതിന് പ്രതിപക്ഷം ശ്രമിച്ചതോടെ ഉടന്‍ നപടിയെടുത്ത് വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള വഴി തേടുകയാണ് സര്‍ക്കാര്‍. ധനമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്
സെക്രട്ടറി മനോജ് കെ പുതിവിളയെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.

ധനമന്ത്രി
ബജറ്റ് ഹൈലൈറ്റായി മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച കുറിപ്പാണ് അവതരണത്തിന് മുമ്പ് പുറത്തുവന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ബജറ്റ് ഡോക്യൂമെന്റുകള്‍ പുറത്തായില്ലെന്ന് ധനമന്ത്രിയും സിപിഐഎമ്മും അവകാശപ്പെട്ടു.

ജാഗ്രത കാണിച്ചില്ല
ധനമന്ത്രി വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന വിമര്‍ശനം സിപിഐഎം സെക്രട്ടേറിയറ്റും പ്രകടിപ്പിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ബജറ്റ്
ബജറ്റിന്റെ സവിശേഷത ചോര്‍ച്ച വിവാദത്തിലൂടെ മങ്ങിപ്പോയതായാണ് സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും വിലയിരുത്തല്‍. പ്രസിദ്ധീകരിക്കരുതെന്ന ഉപാധിയോടെ മാധ്യമങ്ങള്‍ക്ക് സാധാരണ നല്‍കുന്ന രീതിയിലാണ് ഇത്തവണയും ബജറ്റിലെ ചില വിശദാംശങ്ങള്‍ നല്‍കിയതെന്ന് ് സിപിഎം കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു.

ബജറ്റ് ഹൈലറ്റ്
ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ ഇത് യുഡിഎഫ് എംഎല്‍എമാരിലേക്ക് എത്തിക്കുകയായിരുന്നുവെന്നും സിപിഐഎം ആരോപിക്കുന്നു.












Click it and Unblock the Notifications