മോദിയുടെ വഴിയേ ഐസകും..! കേരളത്തെ ഡിജിറ്റലാക്കും..! വരുന്നു ഇന്റര്‍നെറ്റ് വിപ്ലവം..!!
തിരുവനന്തപുരം: ഇന്ത്യയെ ഡിജിറ്റലാക്കാനുള്ള വിപുല പദ്ധതികളായിരുന്നു ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. ഡിജിറ്റല്‍ ഇന്ത്യയാണ് മോദിയുടെ പ്രഖ്യാപിത സ്വപ്നവും.
കേരള മോദി എന്നൊരു വിളിപ്പേരുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്. പിണറായിയുടെ രണ്ടാം ബജറ്റില്‍ കേരളത്തില്‍ ഒരു ഇന്റര്‍നെറ്റ് വിപ്ലവമാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കുമെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്.

കേരളത്തെ ഡിജിറ്റലാക്കാന്‍ കെ ഫോണ്‍ ഇന്റര്‍നെറ്റ് പദ്ധതിയും ബജറ്റില്‍ മുന്നോട്ട് വെയ്ക്കുന്നു. വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ലക്ഷ്യം. ഒന്നര വര്‍ഷത്തിനകം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി 1000 കോടിയാണ് കിഫ്ബി വഴി ചിലവഴിക്കുക.

കെഎസ്ഇബി ശ്യംഖലയ്ക്ക് സമാന്തരമായി കെ ഫോണ്‍ എന്ന ഫൈബര്‍ ഓപ്റ്റിക് സംവിധാനത്തിലൂടെ വീടുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് കെ ഫോണ്‍ ഇന്റര്‍നെറ്റ്. പോസ്റ്റുകള്‍ വഴിയൊരു ഇന്റര്‍നെറ്റ് വിപ്ലവമാണ് കേരളത്തെ കാത്തിരിക്കുന്നത്.

ഈ പദ്ധതി നടപ്പിലാകുന്നതോടെ ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ദരിദ്ര കുടുംബങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സേവനം ലഭിക്കും.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാര്‍വത്രികമാക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സൗജന്യ വൈഫൈയും ലഭ്യമാക്കും. മാത്രമല്ല സര്‍ക്കാരിന്റെ ഭൂരിപക്ഷം ഇടപാടുകളും ഈ വര്‍ഷം തന്നെ ഡിജിറ്റലാക്കും.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications