കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വഴിയേ ഐസകും..! കേരളത്തെ ഡിജിറ്റലാക്കും..! വരുന്നു ഇന്റര്‍നെറ്റ് വിപ്ലവം..!!

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയെ ഡിജിറ്റലാക്കാനുള്ള വിപുല പദ്ധതികളായിരുന്നു ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. ഡിജിറ്റല്‍ ഇന്ത്യയാണ് മോദിയുടെ പ്രഖ്യാപിത സ്വപ്‌നവും.

കേരള മോദി എന്നൊരു വിളിപ്പേരുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്. പിണറായിയുടെ രണ്ടാം ബജറ്റില്‍ കേരളത്തില്‍ ഒരു ഇന്റര്‍നെറ്റ് വിപ്ലവമാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കുമെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്.

 ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശം

കേരളത്തിലെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്.

ഒന്നര വര്‍ഷത്തിനകം

കേരളത്തെ ഡിജിറ്റലാക്കാന്‍ കെ ഫോണ്‍ ഇന്റര്‍നെറ്റ് പദ്ധതിയും ബജറ്റില്‍ മുന്നോട്ട് വെയ്ക്കുന്നു. വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ലക്ഷ്യം. ഒന്നര വര്‍ഷത്തിനകം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി 1000 കോടിയാണ് കിഫ്ബി വഴി ചിലവഴിക്കുക.

കെ ഫോണ്‍ ഇന്റര്‍നെറ്റ്

കെഎസ്ഇബി ശ്യംഖലയ്ക്ക് സമാന്തരമായി കെ ഫോണ്‍ എന്ന ഫൈബര്‍ ഓപ്റ്റിക് സംവിധാനത്തിലൂടെ വീടുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് കെ ഫോണ്‍ ഇന്റര്‍നെറ്റ്. പോസ്റ്റുകള്‍ വഴിയൊരു ഇന്റര്‍നെറ്റ് വിപ്ലവമാണ് കേരളത്തെ കാത്തിരിക്കുന്നത്.

ചരിത്ര നേട്ടം

ഈ പദ്ധതി നടപ്പിലാകുന്നതോടെ ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ദരിദ്ര കുടുംബങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സേവനം ലഭിക്കും.

അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ

ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാര്‍വത്രികമാക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സൗജന്യ വൈഫൈയും ലഭ്യമാക്കും. മാത്രമല്ല സര്‍ക്കാരിന്റെ ഭൂരിപക്ഷം ഇടപാടുകളും ഈ വര്‍ഷം തന്നെ ഡിജിറ്റലാക്കും.

English summary
Thomas Issac aims Digital revolution in Kerala through his second Budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X