Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മർദ്ദത്തിന് വഴങ്ങി അവതരിപ്പിക്കപ്പെട്ട ബജറ്റ്, എല്ലാ രംഗത്തും കേരളത്തോട് വിവേചനം; കെ രാധാകൃഷ്ണൻ എംപി

ഭരണം നിലനിർത്താൻ വേണ്ടി സമ്മർദ്ദത്തിന് വഴങ്ങി അവതരിപ്പിക്കെട്ട ബജറ്റെന്ന് കെ രാധാകൃഷ്ണൻ എംപി. എല്ലാം രംഗത്തും കേരളത്തോട് വിവേചനം കാണിക്കുന്ന സമീപനമാണ് ബജറ്റിൽ സ്വീകരിച്ചത്. സമ്മർദ്ദത്തിന് വഴങ്ങിയല്ല ദേശീയ ബജറ്റ് അവതരിപ്പിക്കേണ്ടത്. രാജ്യത്തെ മുഴുവൻ ജനങ്ങളേയും കണ്ടുകൊണ്ടായിരിക്കണം ബജറ്റെന്നും എംപി വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.

‌സമ്മർദ്ദത്തിന്റെ ഫലമായിട്ടുണ്ടായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. സമ്മർദ്ദത്തിന് വഴങ്ങിയല്ല ദേശീയ ബജറ്റ് അവതരിപ്പിക്കേണ്ടത്. രാജ്യത്തെ മുഴുവൻ ജനങ്ങളേയും കണ്ടുകൊണ്ടായിരിക്കണം ബജറ്റ്. കേരളം ആവശ്യപ്പെട്ടതൊന്നും ബജറ്റിൽ ലഭിച്ചില്ല. കേരളം മാത്രമല്ല പല സംസ്ഥാനങ്ങളും ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.

rad-

'കേരളം 24,000 കോടിയാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. വിവിധ വികസന പദ്ധതികൾക്ക് വേണ്ടിയാണിത്. പെൻഷൻ നൽകാനും വീട് വെക്കാനുമടക്കമുള്ള പദ്ധതിക്കായി 5000 കോടിയാണ് സർക്കാർ ആവശ്യപ്പെട്ടത്. ദേശീയ പാതയുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടും വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ട വികസനത്തിനായും പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തരാൻ തയ്യാറായിട്ടില്ല. വെള്ളപ്പൊക്ക ദുരന്തം നമ്മളെ വളരെ അധികം ബാധിച്ചിട്ടുണ്ട്. 1000 കോടിയോളം രൂപ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു നയാപൈസ പോലും തന്നില്ല. അതേസമയം വെള്ളപ്പൊക്കം ബാധിച്ചേക്കും എന്ന് കരുതുന്ന സംസ്ഥാനങ്ങൾക്ക് ഈയിനത്തിൽ പണം മാറ്റിവെയ്ക്കാനും അവർ തയ്യാറായി.

കേരളത്തിന്റെ ദീർഘകാല ആവശ്യമായിരുന്നു എയിംസ്. എയിംസിനെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ഇത്തരത്തിൽ ഓരോ മേഖലയിലും കേരളത്തെ അവഗണിച്ചു.എന്നാൽ കടമെടുപ്പ് പരിധിയെങ്കിലും ഉയർത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും അതും ചെവിക്കൊള്ളുന്നില്ല.

കർഷകർക്കും യുവാക്കൾക്കും ഗുണം ചെയ്യുന്ന പദ്ധതികൾ എന്ന് പറഞ്ഞ് അവതരിപ്പിച്ചവയൊന്നും ഗുണകരമല്ല.രാജ്യം വലിയ രീതിയിൽ വളർച്ച കൈവരിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത്. എന്നാൽ ഇപ്പോൾ പറയുന്നത് പുറകോട്ട് പോയെന്നാണ്. രാജ്യത്തിന്റെ വളർച്ചാ നിരക്ക് 6.7 ലെത്തും എന്നാണ് സാമ്പത്തിക സർവ്വേ റിപ്പോർട്ടിൽ പറഞ്ഞത്. അത് നേടിയെടുക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നത് കേരളത്തിന്റെ ആവശ്യങ്ങൾക്കായി പ്രതിപക്ഷം ശക്തമായി നിലപാട് സ്വീകരിക്കാനാണ്. കേരളത്തിൽ നിന്നുള്ള ബി ജെ പിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും നിസംഗത പാലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+