കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കം, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. സഭ തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്ലക്കാര്‍ഡുകളുമായി സഭയില്‍ എത്തിയ പ്രതിപക്ഷം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും സര്‍ക്കാരിനും എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. അഴിമതി ഭരണം തുലയട്ടെ എന്നാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്.

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിന് മുന്‍പേ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കാന്‍ ശ്രമം നടത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിന് മുന്‍പ് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് സഹകരണം അഭ്യര്‍ത്ഥിച്ചു. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ അനുവദിക്കണം എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഗവര്‍ണറുടെ അഭ്യര്‍ത്ഥന മാനിക്കാതെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി.

assembly

സഭാ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചു. സ്പീക്കര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളുമായാണ് പ്രതിപക്ഷ പ്രതിഷേധം. ഡോളര്‍ കടത്തില്‍ സംശയത്തിന്റെ നിഴലിലായ സ്പീക്കര്‍ രാജി വെച്ച് സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കുക എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സ്വര്‍ണ്ണക്കടത്തിന്റെയും അഴിമതിയുടേയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മുഖ്യ ആസൂത്രകന്‍ പിണറായി വിജയന്‍ ആണെന്നുമെഴുതിയ ബാനറും പ്രതിപക്ഷമുയര്‍ത്തി.

ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ്ജും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചു. അതേസമയം ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൊണ്ടുളളതാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കൊവിഡ് മഹാമാരിയെ സര്‍ക്കാര്‍ വിജയകരമായി നേരിട്ടു. കേന്ദ്ര ഏജന്‍സികളെ നയപ്രഖ്യാപന പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

Recommended Video

cmsvideo
VM Sudheeran appreciates KK Shailaja | Oneindia Malayalam

English summary
Budget Session begins in Kerala Assembly, Opposition walks out during Governor's address
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X