മാണി പറ്റിച്ചതാ... നികുതിയൊക്കെ ഇതാ ഇളവ് ചെയ്തു
തിരുവനന്തപുരം: അരിയ്ക്കും പഞ്ചസാരയ്ക്കും മറ്റ് ഭക്ഷ്യ വസ്തുക്കള്‍ക്കുമെല്ലാം വിലകൂടുമെന്ന് പറഞ്ഞ് കെഎം മാണി മലയാളികളെയെല്ലാം പറ്റിച്ചു. ഒന്നിനും വില കൂടില്ല.
ബജറ്റില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതികള്‍ ഇളവ് ചെയ്തതായി മുഖ്യമന്ത്രിയാണ് നിയമസഭയെ അറിയിച്ചത്. 260 കോടി രൂപയുടെ നികുതിയാണ് ഇപ്പോള്‍ ഇളവ് ചെയ്തിരിക്കുന്നത്.

ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിച്ചിരുന്നത് ഇങ്ങനെയാണ്
അരി, അരി ഉത്പന്നങ്ങള്‍, ഗോതമ്പ്- ഒരു ശതമാനം നികുതി വര്‍ദ്ധന
മൈദ, ആട്ട, സൂചി, റവ എന്നിവക്ക് അഞ്ച് ശതമാനം നികുതി വര്‍ദ്ധന
പഞ്ചസാര- രണ്ട് ശതമാനം നികുതി വര്‍ദ്ധന
വെളിച്ചെണ്ണ- ഒരു ശതമാനം നികുതി വര്‍ദ്ധന
എന്തായാലും ഇതെല്ലാം പിന്‍വലിച്ച് കഴിഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടയിലും ബജറ്റ് അവതരിപ്പിച്ച സമാധാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. ബജറ്റിന് മേല്‍ പൊതു ചര്‍ച്ചയില്ലെന്ന് ഉറപ്പായിട്ടുണ്ട്. മാര്‍ച്ച് 23 ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും.












Click it and Unblock the Notifications