Get Updates
Get notified of breaking news, exclusive insights, and must-see stories!

'സംസ്ഥാനങ്ങളോട് തുല്യനീതി കാണിക്കാത്ത ബജറ്റ്; വിഴിഞ്ഞത്തേയും വയനാടിനേയും അവഗണിച്ചു'

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ കേരളത്തോട് ഇത്തവണയും കടുത്ത അവഗണനയാണ് കേന്ദ്രസർക്കാർ കാണിച്ചതെന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിച്ചില്ലെന്നും ധനമന്ത്രി വിമർശിച്ചു. വിഴിഞ്ഞം പദ്ധതിക്കോ വയനാടിനായി ദുരന്തപാക്കോജ ഉണ്ടായില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

'സാമ്പത്തിക കാര്യങ്ങളിൽ സർക്കാരിന്റെ മുൻനടപടികളിൽ നിന്ന് യാതൊരു വ്യത്യാസവും വന്നിട്ടില്ലെന്ന് വ്യക്തമക്കുന്നത് ഇത്തവണത്തെ ബജറ്റും. എല്ലാ സംസ്ഥാനങ്ങളോടും തുല്യനിലപാടല്ല സർക്കാർ സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. വയനാട് , മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ടൊരു പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ട് പോലുമില്ല. 2025ലെ ബജറ്റിൽ നിക്ഷേപം, എക്സ്പോർട്ട്, വികസനം എന്നിവ മാത്രമാണ് പരി​ഗണിച്ചിട്ടുള്ളത്. 20 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ എക്സ്പോർട്ട് പ്രൊമോഷൻ സ്കീമായിരുന്നു വിഴിഞ്ഞം, പദ്ധതിക്കും പരിഗണനയില്ല. പ്രധാനമായി അനുവദിക്കേണ്ട സ്ഥാപനങ്ങളോന്നും അനുവദിച്ചിട്ടില്ല. അഞ്ച് ഐഐടികളിൽ പുതിയ കോഴ്സുകൾ ആരംഭക്കുമെന്നത് മാത്രമാണ് ബജറ്റിൽ പറഞ്ഞത്', ധനമന്ത്രി പറഞ്ഞു.

knbalagopal2

കേരളത്തിലെ ജനസംഖ്യ അനുസരിച്ച് 73000കോടി രൂപയാണ് നമ്മുക്ക് ലഭിക്കേണ്ടത്. എന്നാൽ കഴിഞ്ഞ വർഷം ആകെ സംസ്ഥാനത്തിന് ലഭിച്ചത് 32000കോടി രൂപയാണ്. സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതത്തിൽ അഞ്ച് ലക്ഷം കോടി വർധിച്ചു. ജനസംഖ്യ അനുപാതം കണക്കാക്കുമ്പോൾ 14288 കോടിയിലധികം കേരളത്തിന് ലഭിക്കണം. എന്നാൽ ബജറ്റ് കണക്ക് വെച്ച് 3000 കോടി പോലും ലഭിക്കുമോയെന്നത് സംശയമാണ്', ധനമന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റ് അനുവദിക്കുമ്പോൾ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആണ് കേരളം ഉറ്റുനോക്കിയിരുന്നത്. രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടിരുന്നത്.വിഴിഞ്ഞത്തിനായി ഇതുവരെ ചെലവിട്ട 8500 കോടിയിൽ 5500 കോടിയും കേരളത്തിന്റേതാണ്‌. കേന്ദ്രം അനുവദിച്ച വിജിഎഫ്‌ (വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌) തിരിച്ചടയ്‌ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യമുണ്ടായിരുന്നു. സംസ്ഥാനം ചെലവിട്ട 6000 കോടിരൂപ കടമെടുക്കാൻ അനുവദിക്കണമെന്നതും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം കേന്ദ്രബജറ്റിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ബിഹാറിന് വേണ്ടി മാത്രം അവതരിപ്പിക്കപ്പെട്ട ബജറ്റാണ് ഇതെന്നാണ് നേതാക്കൾ ഉയർത്തുന്ന പരിഹാസം. കേന്ദ്രസർക്കാരിനെ താങ്ങിനിർത്തുന്ന നികേഷ് കുമാറിന്റെ ബിഹാറിന് വാരിക്കോരിയാണ് കേന്ദ്രം നൽകിയതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബിഹാറിനായി പ്രത്യേക മഖാന ബോർ‍ഡ്, പുതിയ ഗ്രീൻഫീൽഡ് ഓഡിറ്റോറിയം, പാട്ന ഐഐടിക്ക് പുതിയ ഹോസ്റ്റൽ, പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ്, പ്രത്യേക കനാൽ പദ്ധതി എന്നിവയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിഹാറിനായുള്ള ബി ജെ പിയുടെ പ്രഖ്യാപനങ്ങൾ. ആദായ നികുതി ഇളവ് അടക്കമുള്ള നടപടികൾ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങളാണെന്നും പ്രതിപക്ഷം പരിഹരിസിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+