'പാവങ്ങളെ വിസ്മരിച്ച, കേരളത്തെ ക്രൂരമായി അവഗണിച്ച ബജറ്റ്'; എംവി ജയരാജൻ

കണ്ണൂർ: പാവങ്ങളെ വിസ്മരിച്ചതും കേരളത്തെ ക്രൂരമായി അവഗണിച്ചതുമാണ് കേന്ദ്ര ബജറ്റെന്ന് സി പി എം നേതാവ് എം വി ജയരാജൻ.
കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് കേവലം 1.925 ശതമാനം തുകയായ 19,662.88 കോടിയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. അതേസമയം യു.പി.ക്ക് 17.93 ശതമാനവും ആസ്സാമിന് 3.128 ശതമാനവും ജാർഖണ്ഡിന് 3.307 ശതമാനവും കൂടിയ തുക നൽകി. കേന്ദ്ര പൊതുമേഖലാ വിഹിതം വെട്ടിക്കുറച്ചു. ജി എസ് ടി. നഷ്ടപരിഹാരമില്ല. കടമെടുപ്പ് പരിധി ഉയർത്തിയില്ല. സിൽവർ ലൈൻ പദ്ധതിക്കോ ശബരിപാത അടക്കമുള്ള മറ്റ് പദ്ധതികൾക്കോ പോലും വിഹിതം നൽകിയില്ലെന്നും എം വി ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം.
കേന്ദ്രബജറ്റ് - പാവങ്ങൾക്കും കേരളത്തിനും ദ്രോഹകരം
കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് കേവലം 1.925 ശതമാനം തുകയായ 19,662.88 കോടി അനുവദിച്ചപ്പോൾ യു.പി.ക്ക് 17.93 ശതമാനവും ആസ്സാമിന് 3.128 ശതമാനവും ജാർഖണ്ഡിന് 3.307 ശതമാനവും കൂടിയ തുക നൽകുകയാണ് ചെയ്തത്. ഇത് കേരളത്തോടുള്ള രാഷ്ട്രീയ വിവേചനമാണ്. സംസ്ഥാനത്തിന് എയിംസ് ഉൾപ്പെടെയുള്ള പുതിയ പദ്ധതികളൊന്നുമില്ല. കേന്ദ്ര പൊതുമേഖലാ വിഹിതം വെട്ടിക്കുറച്ചു. ജി.എസ്.ടി. നഷ്ടപരിഹാരമില്ല. കടമെടുപ്പ് പരിധി ഉയർത്തിയില്ല. സിൽവർ ലൈൻ പദ്ധതിക്കോ ശബരിപാത അടക്കമുള്ള മറ്റ് പദ്ധതികൾക്കോ പണമില്ല. റബ്ബർ ഒഴികെയുള്ള തോട്ടവിളകളെ അവഗണിച്ചു. സഹകരണമേഖലയിൽ ഇടപെടാനുള്ള പദ്ധതി കേരളത്തിന് ഏറെ ദ്രോഹകരമാണ്.
തൊഴിലുറപ്പ് പദ്ധതി വിഹിതം 38000 കോടിയും വളം സബ്‌സിഡി 50000 കോടിയും ഭക്ഷ്യസബ്‌സിഡി 1.13 ലക്ഷം കോടിയും കർഷകർക്കുള്ള ആനുകൂല്യം 6000 കോടിയും വെട്ടിക്കുറച്ചു. ക്ഷേമപെൻഷൻ വിഹിതം ഒരു നയാപൈസ വർദ്ധിപ്പിച്ചിട്ടില്ല. 35 കോടി ദരിദ്രരുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമില്ല. തൊഴിലില്ലായ്മ പരിഹരിക്കാൻ യാതൊരു പദ്ധതിയുമില്ല. 2024ൽ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ജലരേഖയായി മാറി.
സമ്പന്നർക്ക് നികുതിയിളവും പാവങ്ങളെ ഞെക്കിപ്പിഴിയുന്ന സർചാർജ്ജും സെസ്സും വർദ്ധിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പും 93 ശതമാനം വരെ വെട്ടിക്കുറച്ചു. 45.03 ലക്ഷം കോടിരൂപയുടെ ബജറ്റിൽ 18.7 ലക്ഷം കോടിയുടെ വരുമാനം വായ്പയിലൂടെയാണ്. അതായത് ബജറ്റ് തുകയുടെ 41.52 ശതമാനവും കടമാണെന്നർത്ഥം. കേന്ദ്രത്തിന് യഥേഷ്ടം കടം വാങ്ങാം. സംസ്ഥാനങ്ങൾക്ക് വാങ്ങിക്കൂടാ. പാവങ്ങളെ വിസ്മരിച്ചതും കേരളത്തെ ക്രൂരമായി അവഗണിച്ചതുമാണ് കേന്ദ്രബജറ്റ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications